അമിത വണ്ണം കുറയ്ക്കാൻ മാത്രമല്ല, മാനസികാരോഗ്യം മികച്ചതാക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ദിവസവും കുറച്ച് നേരം നടത്തത്തിനായി (walking regularly) മാറ്റിവക്കണമെന്നാണ് പറയുന്നത്. ആയാസകരമായ മറ്റ് പല വ്യായാമങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വ്യായാമവും അതുപോലെ ശീലവുമാണ് നടത്തം. അതിനാലാണ് ദിവസവും രാവിലെ കുറഞ്ഞത് അര മണിക്കൂർ എങ്കിലും നടക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നതും.
പതിവായുള്ള നടത്തം ഹൃദയാഘാത സാധ്യത പകുതിയായി കുറയ്ക്കുന്നതിനാൽ ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും ജീവിതചൈര്യ രോഗങ്ങളെ മറികടക്കുന്നതിനും പ്രയോഗിക്കാവുന്ന ഏറ്റവും നല്ല മാർഗം കൂടിയാണിത്.
ഹൃദയത്തിന്റെ ആരോഗ്യം പോലെ ശ്വാസകോശത്തിന്റെ ശക്തി വർധിപ്പിക്കുന്നതിനും രാവിലെയുള്ള നടത്തം (Walking in morning) സഹായിക്കും. മാത്രമല്ല, നടക്കുന്നതിലൂടെ മറ്റ് വ്യായാമങ്ങൾ ചെയ്യാനുള്ള നിങ്ങളുടെ കഴിവും വർധിക്കുന്നു. ദിവസം മുഴുവൻ വലിയ ക്ഷീണമില്ലാതെയും തളരാതെയും ജോലികൾ ചെയ്യാനും ഇത് സഹായകരമാകുന്നു. ഇതിന് പുറമെ, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനും ദിവസേനയുള്ള നടത്തം ഉപകാരപ്രദമാകും.
അതിരാവിലെ നടക്കുന്നതിലൂടെ ശരീരം ഏതൊക്കെ രീതിയിൽ മെച്ചപ്പെടുത്താമെന്നത് വിശദമായി അറിയാം.
ബന്ധപ്പെട്ട വാർത്തകൾ: ജിം വേണ്ട; ഈ ശീലങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കുറയ്ക്കാം
പതിവ് നടത്തത്തിലെ ഗുണങ്ങൾ (Regular walking benefits)
പതിവ് നടത്തം ഹൃദയത്തെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും, ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ കുറയ്ക്കുന്നതിനും ഇത് വളരെ നല്ലതാണ്.
പതിവ് നടത്തം രക്തത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുകയും ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. അതിരാവിലെ നിങ്ങൾക്ക് ലഭിക്കുന്ന ഓക്സിജൻ, പ്രത്യേകിച്ച് നിങ്ങളുടെ സന്ധികൾക്ക് വലിയ അളവിൽ ഊർജ്ജം നൽകുന്നു. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെയും സ്വാധീനിക്കുന്നുണ്ട്. കൂടാതെ, നടത്തത്തിൽ ചെലവഴിക്കുന്ന സമയം നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ സമ്മർദങ്ങളിൽ നിന്ന് ഒരു ഇടവേള പ്രദാനം ചെയ്യുന്നതിനും ഉത്തമമാണ്.
പതിവായി രാവിലെ നടക്കുന്നതിലൂടെ നിങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇത് പേശികളുടെ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും രക്തചംക്രമണം വർധിപ്പിക്കുകയും ചെയ്യുന്നു.
അതിരാവിലെയുള്ള നടത്തം നിങ്ങളെ ഊർജ്ജസ്വലമാക്കുന്നു. നിങ്ങളുടെ മനസ്സിന് പൂർണമായ വിശ്രമം നൽകാനും ഇത് സഹായിക്കുന്നു. ജോലിത്തിരക്കുകളും വീട്ടിലെ ആവശ്യങ്ങളും കാരണം ഒരുപക്ഷേ നിങ്ങൾക്ക് എന്നും രാവിലെ നടക്കാൻ കഴിയണമെന്നില്ല. എന്നാൽ ആഴ്ചയിൽ നാല് പ്രാവശ്യമെങ്കിലും നടക്കാൻ ശ്രമിക്കുക. അതായത്, ഓരോ തവണയും 45 മിനിറ്റ് നേരം നടക്കണം. ഒരു ശരാശരി വ്യക്തിക്ക് ഭക്ഷണത്തിൽ മാറ്റം വരുത്താതെ ഒരു വർഷം 8 മുതൽ 10 കിലോഗ്രാം കുറയ്ക്കാൻ വെറുതെ നടന്നാൽ മതി. നടത്തം കൊഴുപ്പ് കുറയ്ക്കാനും പേശികളെ ടോൺ ചെയ്യാനും സഹായിക്കും.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments