1. Environment and Lifestyle

ടൈഫോയിഡിന് കാരണം ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ്! രോഗപ്രതിരോധത്തിനായുള്ള കരുതലുകൾ

ഗോൽ ഗപ്പ അഥവാ പാനി പൂരി (Pani puri)പോലുള്ള ഭക്ഷണ പദാർഥങ്ങൾ മഴക്കാലത്ത് കഴിക്കുന്നത് ഇത്തരം രോഗങ്ങളെ ക്ഷണിച്ചുവരുത്തുമെന്ന് ആരോഗ്യ വിദഗ്ധരിലും ചിലർ പറഞ്ഞിരുന്നു.

Anju M U
gol gappa
ടൈഫോയിഡിന് കാരണം ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ്!

മഴക്കാലത്ത് ഭക്ഷണത്തിൽ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. പ്രത്യേകിച്ച് തെരുവുഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതീവ ശ്രദ്ധ കൊടുക്കണമെന്നത് അനിവാര്യമാണ്. കാരണം, അപകടകരമായ പല രോഗങ്ങളിലേക്കും ഇത് വഴിവയ്ക്കും.
അടുത്തിടെ പാനിപൂരി കഴിച്ച് തെലങ്കാനയിൽ ടൈഫോയിഡ് വ്യാപിക്കുന്നതായി വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇക്കൊല്ലം മെയ് മാസത്തിൽ തെലങ്കാനയിൽ 2700 ടൈഫോയ്ഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേ സമയം ജൂണിൽ 2752 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാം ഇത് കഴിച്ചാൽ

ഗോൽ ഗപ്പ അഥവാ പാനി പൂരി (Panipuri)പോലുള്ള ഭക്ഷണ പദാർഥങ്ങൾ മഴക്കാലത്ത് കഴിക്കുന്നത് ഇത്തരം രോഗങ്ങളെ ക്ഷണിച്ചുവരുത്തുമെന്ന് ആരോഗ്യ വിദഗ്ധരിലും ചിലർ പറഞ്ഞിരുന്നു.
മലേറിയ, വയറിളക്കം, വൈറൽ പനി തുടങ്ങിയ സീസണൽ രോഗങ്ങളുടെ പ്രധാന കാരണം മലിനമായ വെള്ളവും ഭക്ഷണവും കൊതുകുകളുമാണ്. തെലങ്കാനയിൽ 6,000-ത്തിലധികം പേർക്ക് ഈ കാലാവസ്ഥയിൽ വയറിളക്കം ഉണ്ടായതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ ഇവിടെ ഡെങ്കിപ്പനി കേസുകളും കുതിച്ചുയരുകയാണ്.

ടൈഫോയിഡിന്റെ ലക്ഷണങ്ങൾ (Symptoms of Typhoid)

മലിനമായ ഭക്ഷണത്തിൽ നിന്നോ വെള്ളത്തിൽ നിന്നോ ഉള്ള സാൽമൊണല്ല ടൈഫി ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു ബാക്ടീരിയ അണുബാധയാണ് ടൈഫോയ്ഡ് പനി. പ്രാരംഭ ഘട്ടത്തിൽ, നീണ്ടുനിൽക്കുന്ന ഉയർന്ന പനി, കഠിനമായ വയറുവേദന, തലവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം, വിശപ്പില്ലായ്മ എന്നിവ ടൈഫോയിഡിന്റെ ലക്ഷണങ്ങളാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, അതിന്റെ ലക്ഷണങ്ങൾ വഷളാകുകയും രക്തം ഛർദ്ദിക്കുക, ആന്തരിക രക്തസ്രാവം, ചർമത്തിന്റെ മഞ്ഞനിറം എന്നിവയും ഇത് കാരണം ഉണ്ടായേക്കാം.

മഴക്കാല രോഗങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനായി ചില കാര്യങ്ങളും ചിട്ടകളും പിന്തുടരേണ്ടതുണ്ട്. അതായത്, വ്യക്തിശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നതിൽ ശ്രദ്ധിക്കണം. കൂടാതെ, ഭക്ഷണം കഴിക്കുന്നതിന് മുമ്പും വാഷ്റൂം ഉപയോഗിച്ചതിന് ശേഷവും കൈകൾ നന്നായി കഴുകുക. കൂടാതെ, പുറത്ത് നിന്ന് വന്നതിന് ശേഷം, നിങ്ങളുടെ കൈകൾ നന്നായി കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടുക. കൂടാതെ കണ്ണിലും മൂക്കിലും തൊടുന്നത് ഒഴിവാക്കുക.

സ്ട്രീറ്റ് ഫുഡ്ഡുകളോട് നോ പറയാം (Say 'No' to street foods)

പാനി പൂരി, സമൂസ തുടങ്ങിയ സ്ട്രീറ്റ് ഫുഡ്ഡുകൾ കഴിക്കാൻ മിക്ക ആളുകളും ഇഷ്ടപ്പെടുന്നു. എന്നാൽ ഈ സമയത്ത് തെരുവ് ഭക്ഷണങ്ങൾ കഴിക്കാതിരിക്കാൻ ശ്രമിക്കുക. പാനിപൂരിയും വടയുമെല്ലാം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ വീട്ടിൽ തന്നെ ഇവ തയ്യാറാക്കി കഴിക്കുക.
വീട്ടിൽ പോലും ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈകൾ നന്നായി കഴുകുക.
തെരുവോരങ്ങളിൽ ഭക്ഷണം വിൽക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും കുടിവെള്ളം ഉൾപ്പെടെയുള്ളവയുടെ കാര്യത്തിൽ വൃത്തിയും ശുചിത്വവും ഉറപ്പു വരുത്തണമെന്ന് തെലങ്കാനയിലെ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. എല്ലാവരും മഴക്കാലത്ത് തിളപ്പിച്ചാറ്റിയ വെള്ളം തന്നെ നിർബന്ധമായി കുടിക്കണം.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: India's Favorite Street Food Cause Typhoid! Follow These Tips To Stay Healthy

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds