1. Health & Herbs

ഭക്ഷണം പാകം ചെയ്യുമ്പോൾ അലൂമിനിയം പാത്രങ്ങൾ ഉപയോഗിക്കാതിരിക്കൂ, കാരണങ്ങൾ നോക്കാം

അടുക്കളയിൽ നമ്മള്‍ ഭക്ഷണം പാകം ചെയ്യാനും മറ്റുമായി എല്ലാ തരം പത്രങ്ങളും ഉപയോഗിക്കാറുണ്ട്. അതിൽ സ്റ്റീലും, അലുമിനിയവും, മൺചട്ടികളും എല്ലാം ഉൾപ്പെടുന്നു. എന്നാൽ അലുമിനിയം പാത്രങ്ങളില്‍ ഭക്ഷണങ്ങൾ പാചകം ചെയ്യുന്നത് ആരോഗ്യത്തിന് നന്നല്ല എന്നൊരു അഭിപ്രായമുണ്ട്. അത് എത്രത്തോളം ശരിയാണെന്ന് നോക്കാം.

Meera Sandeep
Avoid using aluminium utensils while cooking, know the reasons
Avoid using aluminium utensils while cooking, know the reasons

അടുക്കളയിൽ നമ്മള്‍ ഭക്ഷണം പാകം ചെയ്യാനും മറ്റുമായി എല്ലാ തരം പത്രങ്ങളും ഉപയോഗിക്കാറുണ്ട്.  അതിൽ സ്റ്റീലും, അലുമിനിയവും, മൺചട്ടികളും എല്ലാം ഉൾപ്പെടുന്നു.  എന്നാൽ അലുമിനിയം പാത്രങ്ങളില്‍ ഭക്ഷണങ്ങൾ പാചകം ചെയ്യുന്നത് ആരോഗ്യത്തിന് നന്നല്ല എന്നൊരു അഭിപ്രായമുണ്ട്. അത് എത്രത്തോളം ശരിയാണെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: അടുക്കള തോട്ടത്തിൽ എളുപ്പം വിളയുന്ന പച്ചക്കറികൾ

വഡോദരയിലെ മഹാരാജാ സായാജിറാവു യൂണിവേഴ്സ്റ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടന്ന  ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം, പതിവായി അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരില്‍ അല്‍ഷിമേഴ്സ് രോഗം ( മറവിരോഗം ) ബാധിക്കാൻ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തി. അല്‍ഷിമേഴ്സ് രോഗം മാത്രമല്ല, എല്ല് തേയ്മാനം, വൃക്ക രോഗം തുടങ്ങി പല അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും അലൂമിനിയം കാരണമാകുന്നുവെന്നും ഇവര്‍ കണ്ടെത്തിയിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: അൽഷിമേഴ്‌സ് രോഗത്തിന് പ്രധാന കാരണം വായൂമലിനീകരണമെന്ന് ഗവേഷകർ

അലുമിനിയം പാത്രം നല്ലരീതിയില്‍ ചൂടാകുമ്പോള്‍ അതില്‍ നിന്ന് മെറ്റല്‍ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ കലരുന്നു. പ്രത്യേകിച്ച് വറുക്കുകയോ, അധികനേരം അടുപ്പത്തിട്ട് തയ്യാറാക്കുകയോ ചെയ്യുന്ന ഭക്ഷണസാധനങ്ങൾ പതിവായി കഴിക്കുന്നതാണ് ശരീരത്തിന് ദോഷമുണ്ടാക്കുന്നത്.

അധികമായും തലച്ചോറിനെ ബാധിക്കുന്ന 'ന്യൂറോളജിക്കല്‍' പ്രശ്നത്തിന് തന്നെയാണ് സാധ്യത കൂടുതലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതായത് അല്‍ഷിമേഴ്സ് രോഗത്തിന് തന്നെയാണ് സാധ്യത കൂടുതലെന്ന്. എന്ന് മാത്രമല്ല, ഇത്തരത്തില്‍ രോഗം ബാധിക്കപ്പെടുന്നവരില്‍ അല്‍ഷിമേഴ്സ് തീവ്രമായിരിക്കുമെന്നും ഇവര്‍ കണ്ടെത്തിയിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വൃക്കകളെ എങ്ങനെ സംരക്ഷിക്കാം

കൂടുതൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത് സാധാരണമായി സംഭവിക്കുന്ന കാര്യമല്ലെന്നും ഗവേഷകര്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നു. അലൂമിനിയം ഇൻ‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നവരിലാണ് കാര്യമായും ഇതിന്‍റെ പാര്‍ശ്വഫലങ്ങള്‍ കണ്ടുവരുന്നതെന്നും ഇവര്‍ പറയുന്നു.

ഒരളവ് വരെയെല്ലാം അലൂമിനിയം കൈകാര്യം ചെയ്യാൻ നമ്മുടെ ശരീരത്തിന് കഴിവുണ്ട്. എങ്കില്‍പോലും ഈ അപകടസാധ്യത മുൻനിര്‍ത്തി വീണ്ടും മോശമായ ശീലം മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലല്ലോ. അതിനാല്‍ പാചകം ചെയ്യാൻ അലൂമിനിയം പാത്രങ്ങളോ ചട്ടികളോ ഒന്നും ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

സീറ്റീല്‍ പാത്രങ്ങളോ, ഓവന്‍ ഫ്രണ്ട്ലിയായ ഗ്ലാസ്സ്വെയകളോ മണ്‍പാത്രങ്ങളോ എല്ലാം ഉപയോഗിക്കാം. സിന്തറ്റിക് കോട്ടിംഗ് ഇല്ലാത്ത ഇരുമ്പ് പാത്രങ്ങളും പാചകത്തിനായി ഉപയോഗിക്കാം.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Avoid using aluminium utensils while cooking, let's see the reasons

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds