<
  1. Environment and Lifestyle

ചെവിയിൽ എണ്ണ ഒഴിക്കുന്ന നാട്ടുവൈദ്യം അപകടമോ?

ചെവിയിൽ എണ്ണ പുരട്ടുന്നത് ശരിയ്ക്കും നല്ലതാണോ? പ്രത്യേകിച്ച് ചെവിക്കായമുണ്ടെങ്കിൽ ചെവിയിൽ എണ്ണ പുരട്ടുന്നത് ഗുണം ചെയ്യുമോ ദോഷമായി ബാധിക്കുമോ എന്ന് അറിയാമോ?

Anju M U
ചെവിയിൽ എണ്ണ ഒഴിക്കുന്ന നാട്ടുവൈദ്യം അപകടമോ?
ചെവിയിൽ എണ്ണ ഒഴിക്കുന്ന നാട്ടുവൈദ്യം അപകടമോ?

ചെവി വേദനയോ മറ്റേതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നമോ ഉണ്ടായാൽ ചെവിയിൽ എണ്ണ പുരട്ടാൻ മുതിർന്നവർ ഉപദേശിക്കാറില്ലേ? എന്നാൽ ചെവിയിൽ എണ്ണ പുരട്ടുന്നത് ശരിയ്ക്കും നല്ലതാണോ? പ്രത്യേകിച്ച് ചെവിക്കായമുണ്ടെങ്കിൽ ചെവിയിൽ എണ്ണ പുരട്ടുന്നത് ഗുണം ചെയ്യുമോ ദോഷമായി ബാധിക്കുമോ എന്ന് അറിയാമോ?

വിദഗ്ധർ എന്താണ് പറയുന്നത്?

ചെവിയിൽ എണ്ണ പുരട്ടരുതെന്ന് ഇഎൻടി സ്പെഷ്യലിസ്റ്റ് ഡോ.അങ്കുർ ഗുപ്ത പറയുന്നു. വാസ്തവത്തിൽ, എണ്ണയിൽ പലതരം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് ചെവിയിൽ അണുബാധയുടെ പ്രശ്നം വർധിപ്പിക്കും. കൂടാതെ മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് കാരണമാകും.

ഇതോടൊപ്പം ചെവിയിൽ പൊടിയും മണ്ണും അടിഞ്ഞുകൂടാനുള്ള സാധ്യതയും വർധിക്കുന്നു. ഇതുകൂടാതെ ചെവിയിൽ എണ്ണ പുരട്ടുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

ചെവിയിൽ എണ്ണ പുരട്ടുന്നതിന്റെ ദോഷങ്ങൾ

ചെവിയിൽ എണ്ണ പുരട്ടുന്നത് നിങ്ങൾക്ക് ചെവി വേദനയ്ക്ക് കാരണമാകും. ചെവിയിലെ കർണപടം തകരാറിലാക്കാൻ ഇത് കാരണമാകും. അതിനാൽ, ചെവിയിൽ എണ്ണ ഒഴിക്കുന്നതിന് മുമ്പ്, ദയവായി ഒരു വിദഗ്ധനെ സമീപിക്കുക.

ചെവിയിൽ എണ്ണ പുരട്ടുന്നത് ഓട്ടോമൈക്കോസിസ് രോഗം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. അതിനാൽ നിങ്ങൾക്ക് സ്ഥിരമായ ശ്രവണ വൈകല്യമുണ്ടാകാം.
ചെവിയിൽ എണ്ണ ഒഴിച്ചാൽ ചെവിയ്ക്കുള്ളിലെ അഴുക്കുകളും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനും ബുദ്ധിമുട്ട് ഉണ്ടാക്കും. മാത്രമല്ല, കൊച്ചുകുട്ടികളുടെ ചെവിയിൽ ഒരിക്കലും എണ്ണ പുരട്ടരുത് എന്നാണ് പറയുന്നത്. കാരണം, ചെവിയ്ക്കുള്ളിൽ ഇത് ഈർപ്പം വരാൻ കാരണമാവുകയും തൽഫലമായി പഴുപ്പ് ഉണ്ടാക്കാനും കാരണമാകും.
ചെവിവേദനയ്ക്ക് എണ്ണ ഒഴിക്കാതെ മറ്റ് ചില നാട്ടുവിദ്യകൾ പരീക്ഷിക്കാവുന്നതാണ്.

ചെറിയ ചെവി വേദനകൾക്ക് വേദനയുള്ള (Pain) ഭാഗങ്ങളിൽ ചൂടോ അല്ലെങ്കിൽ തണുപ്പോ വക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. ചെവി വേദന പോലെ വയറുവേദനയ്ക്കും ഇത് ഉത്തമ പരിഹാരമാണ്. മാത്രമല്ല കുട്ടികൾക്കും മുതിർന്നവർക്കും ഈ മാർഗം പ്രയോഗിക്കുന്നത് സുരക്ഷിതമാണ്.

അതുപോലെ, 10 മിനിറ്റിന്റെ ഇടവേളയിൽ ചൂടും തണുപ്പും മാറ്റി മാറ്റി വക്കുന്നതും ചെവി വേദനയ്ക്ക് എതിരെ ഫലപ്രദമാണ്. മഴക്കാലത്താണ് ചെവി വേദന കൂടുതലായി കണ്ടുവരാറുള്ളത്. ഇത് ഗൗരവമായി എടുത്ത് ചികിത്സിക്കേണ്ടതുമാണ്. മഴക്കാലത്ത് ചെവികൾ വൃത്തിയായി സൂക്ഷിക്കുന്നതിനും, ഈർപ്പം ഒഴിവാക്കുന്നതിനും പരമാവധി ശ്രദ്ധിക്കുക.

ഈർപ്പം ഇല്ലാതാക്കാൻ ഉണങ്ങിയതും വൃത്തിയുള്ളതുമായ കോട്ടൺ തുണി ഉപയോഗിച്ച് ചെവി തുടയ്ക്കുക. അതുപോലെ, ഇയർ ബഡ്സും സേഫ്റ്റി പിന്നും ഉപയോഗിച്ച് ചെവി വൃത്തിയാക്കുന്നതും ദോഷമാണ്. കാരണം, ഈർപ്പം കൂടിയ കാലാവസ്ഥയിലാണ് ഇവയിലൂടെ ബാക്ടീരിയ വളരുന്നതിന് കൂടുതൽ സാഹചര്യമുള്ളത്. ഇതുവഴി അണുബാധ ഉണ്ടാവാനുമുള്ള സാധ്യത കൂടുതലാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഒലിവ് ഓയിൽ ആണോ വെളിച്ചെണ്ണയാണോ ആരോഗ്യത്തിന് നല്ലത്? അറിയാം

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Is applying oil in ear is harmful? know why

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds