കാപ്പി എക്കാലത്തേയും ഏവരുടേയും പ്രിയപ്പെട്ട പാനീയമാണ്. മിതമായി കുടിച്ചാൽ അത് ആരോഗ്യത്തിന് വളരെ നല്ലതാണ്. സൗന്ദര്യ വര്‍ദ്ധക വസ്തുവായും കാപ്പി പൊടി ഉപയോഗിക്കുന്നുണ്ട്. കാപ്പിക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകളാണ് കാപ്പി കുടിക്കുന്നത്. അത് ആരോഗ്യത്തിന് നല്ലതാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കാപ്പിയുടെ ആരോഗ്യഗുണങ്ങൾ
ആന്റിഓക്‌സിഡന്റുകൾ:
കാപ്പിയിൽ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്, ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ചെറുക്കാനും ചില വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു:
മിതമായ കാപ്പി ഉപഭോഗം പാർക്കിൻസൺസ് രോഗം, അൽഷിമേഴ്സ് രോഗം, ടൈപ്പ് 2 പ്രമേഹം, ചിലതരം അർബുദങ്ങൾ തുടങ്ങിയ ചില രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
കരളിൻ്റെ ആരോഗ്യം:
കാപ്പി മിതമായി ഉപയോഗിക്കുന്നത് ലിവർ സിറോസിസ്, ലിവർ ക്യാൻസർ എന്നിവയുൾപ്പെടെയുള്ള കരൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) സാധ്യത കുറയ്ക്കുന്നതിനും ഇത് സഹായിച്ചേക്കാം.
ഹൃദയാരോഗ്യം:
മിതമായി കാപ്പി കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു, ഇതിലൂടെ നല്ല ആരോഗ്യം ലഭിക്കുന്നു.
മിതമായ കാപ്പി ഉപഭോഗം (സാധാരണയായി പ്രതിദിനം 2-3 കപ്പ്) നമുക്ക് ആരോഗ്യ ആനുകൂല്യം നൽകുമെങ്കിലും അമിതമായ ഉപഭോഗം ഉറക്കമില്ലായ്മ, ഉത്കണ്ഠ, അല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
കാപ്പിപ്പൊടി കൊണ്ട് ആരോഗ്യം മാത്രമല്ല ചർമ്മവും സംരക്ഷിക്കാം
മുഖക്കുരു ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു
കാപ്പി ആൻറി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടികൾ ഉണ്ട്, ഇത് ഒരു സ്‌ക്രബ്ബായി ഉപയോഗിക്കുന്നത് മുഖത്തെ പാടുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ചർമ്മത്തിനെ നന്നായി എക്സിഫോളിയേറ്റ് ചെയ്യുന്നതിന് സഹായിക്കുന്നു
കോഫി സ്‌ക്രബ് മുഖത്തെയും ശരീരത്തെയും മൃതചർമ്മത്തെ പൂർണ്ണമായും പുറംതള്ളുന്നു, ഇത് നമ്മുടെ ചർമ്മത്തിന് തിളക്കം നൽകുന്നതിന് സഹായിക്കുന്നു.
ചർമ്മത്തിന് തിളക്കം നൽകുന്നു.
കോഫി സ്ക്രബ് ചർമ്മത്തിന് തിളക്കം നൽകുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങൾക്ക് ആഴ്ചയിൽ ഒരിക്കൽ പരീക്ഷിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹത്തിനെ വില്ലനായി കാണേണ്ട! പ്രമേഹ സൗഹൃദ ഭക്ഷണം ക്രമീകരിക്കാം
Share your comments