ഭക്ഷണം എത്ര പ്രധാനപ്പെട്ടതാണോ അത്രയും മുഖ്യമാണ് ഉറക്കവും (Sleep). രാത്രി ശരിയായി ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസം ജോലിസ്ഥലത്തും സ്‌കൂളിലുമെല്ലാം ആക്ടീവായി ഇരിക്കാൻ സാധിക്കില്ല. ജോലിയിലായാലും പഠനത്തിലായാലും അത് നിങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഉറക്കത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ...
ഊർജ്ജസ്വലമായി പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് മാത്രമല്ല, ശ്രദ്ധക്കുറവും ഏകാഗ്രക്കുറവും ഇതിന്റെ ഫലമായി ഉണ്ടാകും.
അതിനാൽ തന്നെ കുട്ടികൾ രാത്രിയിൽ 8 മണിക്കൂറും, മുതിർന്നവർ 6 മണിക്കൂറും ഉറങ്ങുന്നത് നല്ലതാണ്. എന്നാൽ ഈ അളവിൽ കുട്ടികൾ ശരിയായി ഉറങ്ങിയില്ലെങ്കിൽ അത് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡറിലേക്ക് നയിക്കും. മുതിർന്നവരിൽ ഉറക്കകുറവ് ഉത്കണ്ഠ വര്‍ധിപ്പിക്കാനുള്ള സാധ്യതയുമുണ്ടാക്കുന്നു.
ജോലിത്തിരക്കോ പഠനകാര്യങ്ങളോ സമ്മർദമോ കാരണം പലരും രാത്രി വൈകിയാണ് ഉറങ്ങാറുള്ളത്. ചിലപ്പോഴൊക്കെ സിനിമയിലും ഫോണിലും വിനോദ പരിപാടികളിലും സമയം ചെലവഴിക്കുന്നതും ഉറക്കം ശരിയാകാതിരിക്കാൻ കാരണമാകാറുണ്ട്.
എന്നാൽ രാത്രി വൈകി ഉറങ്ങുന്നത് പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തുന്നതിലേക്ക് നയിക്കുന്നു. ശാരീരികമായും മാനസികമായും ഉന്മേഷം നൽകുന്നതിന് കൃത്യമായ ഉറക്കം അനിവാര്യമാണ്. ഇത് നിങ്ങളുടെ ക്ഷീണം മാറ്റാനും സമ്മർദങ്ങളെ പ്രതിരോധിക്കാനും ഫലപ്രദമാണെന്ന് ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നു. അതിനാൽ തന്നെ രാത്രി നേരത്തെ ഉറങ്ങുന്നത് (Sleeping early) കൊണ്ട് എന്തെല്ലാം നേട്ടങ്ങളാണ് നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്നതെന്ന് പരിശോധിക്കാം.
ഏതാനും ഗവേഷണ പഠനങ്ങൾ പറയുന്നത് അനുസരിച്ച് കൃത്യമായി ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ശരീരഭാരം അമിതമാകുന്നതിന് കാരണമാകും. അതിനാൽ തന്നെ പ്രമേഹബാധിതരും കൊളസ്ട്രോൾ രോഗികളും പൊണ്ണത്തടിയുള്ളവരും ഉറക്കത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് അവരുടെ ആരോഗ്യത്തെയും ശരീരഭാരത്തെയും പ്രതികൂലമായി ബാധിക്കും.
ഉറക്കകുറവ് ശരീരത്തിന്റെ പ്രതിരോധശേഷിയിലും സ്വാധീനം ചെലുത്തുന്നുണ്ട്. അതായത്, കൃത്യസമയത്ത് ഉറങ്ങാത്ത പക്ഷം നിങ്ങളിൽ രോഗങ്ങൾ വർധിക്കുന്നതിന് സാഹചര്യമുണ്ടാകുന്നു. എന്നാൽ അർധരാത്രി വരെ ഫോണിൽ സമയം ചെലവഴിക്കുന്ന ശീലം ഉപേക്ഷിച്ചാൽ രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധശക്തി നേടിയെടുക്കാനാകും. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും ഉറക്കം ശരിയാകണമെന്നത് നിർബന്ധമാണ്.
മാനസിക അവസ്ഥയെയും ഉറക്കം നേരിട്ട് സ്വാധീനിക്കുന്നതിനാൽ നേരത്തെ ഉറങ്ങിയില്ലെങ്കിൽ ദിവസം മുഴുവൻ നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമായേക്കാം. എന്തിനോടും പോസിറ്റീവ് മനോഭാവം ഉണ്ടാകുന്നതിന് ഉറക്കസമയം ക്രമപ്പെടുത്തണം. മാത്രമല്ല, ദേഷ്യം, ഉത്കണഠ പോലുള്ളവയെ ഒരുപരിധി വരെ ചെറുക്കാനും ഇതിലൂടെ സാധിക്കും.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments