<
  1. Environment and Lifestyle

മഞ്ഞൾ ചർമ്മത്തിൽ ഉപയോഗിക്കുന്നത് നല്ലതോ ചീത്തയോ?

ഫേസ് പായ്ക്കുകൾ, ബാത്ത് പൗഡറുകൾ, മഞ്ഞൾ ഫേസ് ഓയിൽ, സ്‌ക്രബുകൾ എന്നിങ്ങനെ പല തരത്തിലാണ് മഞ്ഞൾ ഉപയോഗിക്കുന്നത്.

Saranya Sasidharan
Is turmeric good or bad for skin?
Is turmeric good or bad for skin?

ചർമ്മ സംരക്ഷണത്തിന് ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ... ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ കാരണം ഇതിന് അതിശയകരമായ ചർമ്മ സംരക്ഷണ ഗുണങ്ങളുണ്ട്. ഫേസ് പായ്ക്കുകൾ, ബാത്ത് പൗഡറുകൾ, മഞ്ഞൾ ഫേസ് ഓയിൽ, സ്‌ക്രബുകൾ എന്നിങ്ങനെ പല തരത്തിലാണ് മഞ്ഞൾ ഉപയോഗിക്കുന്നത്. എന്നാൽ പല ചേരുകളുടെ രൂപത്തിൽ ഇത് ചർമ്മത്തിൽ പുരട്ടുമ്പോൾ ചില പാർശ്വഫലങ്ങളും ഉണ്ടാംകാം. ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്നതിന് മുമ്പ് പാർശ്വഫലങ്ങളും അറിഞ്ഞിരിക്കണം.

ചർമ്മ സംരക്ഷണത്തിൽ ഉപയോഗിക്കുന്ന മഞ്ഞൾ ഇനങ്ങൾ:

1. പാചകം ചെയ്യുന്ന മഞ്ഞൾ:

ചർമ്മ സംരക്ഷണത്തിനായി സാധാരണയായി ഉപയോഗിക്കുന്ന ആദ്യത്തെ മഞ്ഞൾ ഇനം നമ്മുടെ ദൈനംദിന പാചകത്തിൽ ഉപയോഗിക്കുന്ന സാധാരണ മഞ്ഞൾ ആണ്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, മഞ്ഞളിന് അതിശയകരമായ ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, ഇത് ചർമ്മസംരക്ഷണത്തിനുള്ള ഏറ്റവും മികച്ച ചേരുവകളിലൊന്നാണ് എന്ന് പറയാതിരിക്കാൻ വയ്യ.

2. കസ്തൂരി മഞ്ഞൾ

മഞ്ഞളിന്റെ രണ്ടാമത്തെ ഇനം കസ്തൂരി മഞ്ഞൾ ഇംഗ്ലീഷിൽ വൈൽഡ് turmeric എന്നും അറിയപ്പെടുന്നു. വെളുത്ത മഞ്ഞൾ പോലെ, ഇത് വളരെ സുഗന്ധമുള്ളതും ചർമ്മസംരക്ഷണത്തിന് പ്രധാനമായും ഉപയോഗിക്കുന്നു. സാധാരണ മഞ്ഞൾ ഉപയോഗിക്കുന്ന പോലെ ഇത് ചർമ്മത്തെ കറപ്പിക്കില്ല.

3. വെളുത്ത മഞ്ഞൾ

മൂന്നാമത്തെ ഇനം വെളുത്ത മഞ്ഞൾ ആണ്. വെളുത്ത മഞ്ഞൾ നമ്മുടെ സ്ഥിരം മഞ്ഞളിനോട് വളരെ അടുത്ത ബന്ധുവാണ്, നമുക്ക് ഓൺലൈനിൽ എളുപ്പത്തിൽ ഉണക്കിയ വേരും പൊടിയും ലഭിക്കും.

ചർമ്മത്തിൽ മഞ്ഞൾ പുരട്ടുന്നതിൻ്റെ പാർശ്വഫലങ്ങൾ:

1. ചർമ്മത്തിന് പൊള്ളൽ

ചർമ്മ സംരക്ഷണത്തിന് മഞ്ഞൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് പലരും പറയുന്ന ഒരു സാധാരണ പരാതിയാണ്, പ്രത്യേകിച്ച് ഫേസ് പാക്ക് ആയി പുരട്ടുമ്പോൾ അത് ചർമ്മത്തിന് പൊള്ളൽ ഉണ്ടാക്കുന്നു. കത്തുന്ന സംവേദനം തടയാൻ, തൈര് അല്ലെങ്കിൽ പാൽ പോലുള്ള കണ്ടീഷനിംഗ് ചേരുവകളുമായി മിക്സ് ചെയ്ത് പുരട്ടുന്നതാണ് നല്ലത്.

2. മഞ്ഞൾ ചർമ്മത്തെ കറുപ്പിക്കുന്നു

എല്ലാവർക്കും ഇത് അനുഭവപ്പെടില്ല, മഞ്ഞൾ ചിലരിൽ സൂര്യനോടുള്ള ചർമ്മ സംവേദനക്ഷമത വർദ്ധിപ്പിക്കുമെന്നതിനാൽ പകൽ സമയത്ത് മഞ്ഞൾ ഉപയോഗിക്കുകയും വെയിലത്ത് പോകുകയും ചെയ്താൽ,ചർമ്മം ഇരുണ്ടതായി അനുഭവപ്പെടുന്നു. നിങ്ങൾ ഈ പ്രശ്നം നേരിടുന്ന ഒരു വ്യക്തിയാണെങ്കിൽ, മഞ്ഞൾ അടങ്ങിയ ഉൽപ്പന്നങ്ങൾ രാത്രിയിൽ ഉപയോഗിക്കാനും എപ്പോഴും പുറത്തുപോകുന്നതിന് മുമ്പ് സൺസ്ക്രീൻ ഉപയോഗിക്കുന്നതും നല്ലതാണ്.

3. മഞ്ഞൾ ചർമ്മത്തെ വരണ്ടതാക്കുന്നു

മഞ്ഞൾ മാത്രം ഉപയോഗിക്കുമ്പോൾ ചർമ്മം വരണ്ടുപോകുന്നു, പ്രത്യേകിച്ച് വളരെ വരണ്ട ചർമ്മമുള്ള ആളുകൾക്ക്. അത്കൊണ്ട് തന്നെ ഇത്തരത്തിൽ പ്രശ്നമുള്ളവർക്ക് പാൽ അല്ലെങ്കിൽ തൈര് എന്നിവ ചേർത്ത് മുഖത്ത് പുരട്ടാം.

4. മഞ്ഞൾ അലർജി

വളരെ അപൂർവമായി, ചില ആളുകൾക്ക് മഞ്ഞൾ അലർജി അനുഭവപ്പെടുന്നു. മഞ്ഞൾ അലർജിയുള്ള ഒരാൾ മഞ്ഞൾ ഉപയോഗിച്ചാൽ, ചർമ്മത്തിൽ ചുണങ്ങു അനുഭവപ്പെടാം. മഞ്ഞൾ ഉപയോഗിച്ചതിന് ശേഷം നിങ്ങൾക്ക് ചൊറിച്ചിൽ അല്ലെങ്കിൽ ചുണങ്ങു അനുഭവപ്പെടുകയാണെങ്കിൽ, ചർമ്മസംരക്ഷണത്തിനായി മഞ്ഞൾ ഉപയോഗിക്കുന്നത് നിർത്തുന്നതാണ് നല്ലത്.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യ ഗുണങ്ങളറിഞ്ഞ് വേണം കപ്പ കഴിക്കാൻ

English Summary: Is turmeric good or bad for skin?

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds