മുഖ സൗന്ദര്യം വർധിപ്പിക്കാനും ആരോഗ്യം കൂട്ടാനും ഫേഷ്യൽ ചെയ്യുന്നത് നല്ലതാണ്. ഏതെങ്കിലും വിശേഷ ദിവസങ്ങൾ വന്നാൽ മാത്രം പാർലറിൽ കയറുന്നവരാണ് നമ്മളിൽ മിക്കവരും. ദീർഘകാലം മുഖത്തെ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ വല്ലപ്പോഴും ഫേഷ്യൽ ചെയ്തിട്ട് കാര്യമില്ല. ചിലപ്പോൾ വീട്ടിൽ തന്നെ നിങ്ങൾ ചില പൊടിക്കൈകൾ പരീക്ഷിക്കുന്നുണ്ടായിരിക്കും. എന്നാൽ ശരിയായ രീതിയിൽ ഫേഷ്യൽ ചെയ്യാൻ പ്രൊഫഷണലുകൾക്ക് മാത്രമെ സാധിക്കൂ. അതുകൊണ്ടാണ് സ്പെഷ്യൽ ദിവസങ്ങളിൽ നമ്മൾ ബ്യൂട്ടി പാർലറിലേക്ക് ഓടുന്നത്.
കൂടുതൽ വാർത്തകൾ: ചൂടുകാലത്ത് നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ അറിഞ്ഞിരിക്കാം
മുഖം തിളങ്ങാൻ മസാജിംഗ്...
ചർമത്തിൽ അടിഞ്ഞു കൂടുന്ന അഴുക്ക് നീക്കം ചെയ്യാനും, ചർമത്തെ ആരോഗ്യത്തോടെ നിലനിർത്താനും ഫേഷ്യൽ ചെയ്യാം. മുഖത്തെ നിർജീവ കോശങ്ങളെ കളയാനും, മുഖം തിളങ്ങാനും മുഖത്ത് മസാജ് ചെയ്യുന്നതിലൂടെ സാധിക്കും. മസാജ് ചെയ്യുന്നതിലൂടെ മുഖത്തെ രക്തയോട്ടം കൂട്ടാൻ സാധിക്കും. ഇതോടെ കോശങ്ങൾക്ക് ധാരാളം ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നു. ഇത് നിർജീവ കോശങ്ങളെ മുഖത്ത് നിന്നും മാറ്റി ആരോഗ്യമുള്ള കോശങ്ങളെ മാത്രം നിലനിർത്തുകയും മുഖത്തിന്റെ തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു.
യുവത്വം നിലനിർത്താൻ..
പ്രായം കൂടുമ്പോൾ ചർമത്തിന്റെ ആരോഗ്യവും തിളക്കവും നഷ്ടപ്പെടുന്നു. ചർമത്തിന്റെ യുവത്വം കളയാതിരിക്കാൻ ഫേഷ്യൽ ശീലമാക്കാം. മുഖത്തെ വരകൾ, ബ്ലാക്ക് ഹെഡ്സ്, പാടുകൾ എന്നിവ കുറയ്ക്കുന്നതിലൂടെ ചർമത്തിന്റെ ഘടനയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നേക്കാം. മുഖത്തിന് അനുയോജ്യമായ ക്ലെൻസിംഗ് തെരഞ്ഞെടുക്കുക. ചർമത്തിന്റെ ജലാംശം നിലനിർത്തി മുഖം ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കുക. അതിന് പാർലറിൽ തന്നെ പോകേണ്ടി വരും. ക്ലെൻസിംഗ് ചെയ്യുന്നതിലൂടെ മുഖത്തെ സുഷിരങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്ക് വൃത്തിയാകുന്നു.
ഫേഷ്യൽ ചെയ്ത് കഴിഞ്ഞാൽ..
ഫേഷ്യൽ ചെയ്തു കഴിഞ്ഞാൽ അതിന്റെ കൃത്യമായ ഫലം കിട്ടണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മൈൽഡ് ക്ലെൻസിംഗ് വളരെ പ്രധാനമാണ്. സോഫ്റ്റായി മാത്രം മുഖം കഴുകാൻ ശ്രദ്ധിക്കണം. അതുപോലെ വെള്ളം കുടിയ്ക്കുന്നതും ആഹാരം കഴിയ്ക്കുന്നതും ശ്രദ്ധിക്കണം. നന്നായി വെള്ളം കുടിച്ചാൽ ചർമകാന്തി നിലനിർത്താൻ സാധിക്കും. മുഖക്കുരു കുറയ്ക്കാനും, മുഖത്തെ മൃദുത്വം നിലനിർത്താനും ധാരാളം വെള്ളം കുടിയ്ക്കണം. അതുപോലെ തന്നെ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിയ്ക്കുന്നതു മൂലം ചർമത്തിന്റെ നിറം മെച്ചപ്പെടുത്താനും തിളക്കം കൂട്ടാനും സാധിക്കുന്നു.
Share your comments