1. Environment and Lifestyle

അലാറം ഓഫ് ചെയ്ത് വീണ്ടും ഉറങ്ങേണ്ട! ഇതാ രാവിലെ എഴുന്നേൽക്കാൻ കിടിലൻ ടിപ്സുകൾ

അലാറം അടിച്ചാൽ അത് ഓഫാക്കി വീണ്ടും ഉറക്കം തുടരുന്ന ശീലത്തിൽ നിന്ന് തന്നെ തുടങ്ങാം. ഇത് അലസത മാറ്റി എഴുന്നേൽക്കാനുള്ള മികച്ച ടിപ്സാണ്.

Anju M U
alarm
അലാറം ഓഫ് ചെയ്ത് വീണ്ടും ഉറങ്ങേണ്ട! ഇതാ രാവിലെ എഴുന്നേൽക്കാൻ കിടിലൻ ടിപ്സുകൾ

അതിരാവിലെ എഴുന്നേൽക്കുക എന്നത് പലർക്കും വളരെ ശ്രമകരമായ കാര്യമാണ്. ചിലപ്പോൾ ക്ഷീണവും കാലാവസ്ഥയും രാത്രിയിൽ കഴിച്ച ഭക്ഷണവുമെല്ലാം അനുസരിച്ചായിരിക്കും നമ്മൾ എഴുന്നേൽക്കുന്ന സമയവും ബന്ധപ്പെട്ടിരിക്കുക.
രാവിലെ എഴുന്നേൽക്കണമെന്ന് ആഗ്രഹിച്ചാലും, അലാറം ഓഫ് ചെയ്ത് ഉറക്കം തുടരുക എന്ന പതിവും ചിലർക്കുണ്ട്. എന്നാൽ, ഇങ്ങനെ വൈകി എഴുന്നേൽക്കുന്നത് നമ്മുടെ ജോലിയെയും പഠനത്തെയുമൊക്കെ ബാധിക്കുമെന്നതിൽ സംശയമില്ല.

എന്നാൽ, അതിരാവിലെ എഴുന്നേൽക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകളാണ് നിങ്ങൾക്കായി ഇവിടെ വിവരിക്കുന്നത്. എല്ലാ ദിവസവും കൃത്യസമയത്ത് രാവിലെ എഴുന്നേൽക്കാൻ ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് സാധിക്കും. ഈ പൊടിക്കൈകളെ കുറിച്ച് അറിയാം.

1. അലാറം അൽപം മാറ്റി വയ്ക്കാം

അലാറം അടിച്ചാൽ അത് ഓഫാക്കി വീണ്ടും ഉറക്കം തുടരുന്ന ശീലത്തിൽ നിന്ന് തന്നെ തുടങ്ങാം. നിങ്ങൾ അലാറം കിടക്കയിൽ നിന്ന് അൽപ്പം അകറ്റി വയ്ക്കുകയാണെങ്കിൽ, അത് ഓഫ് ചെയ്യാൻ എഴുന്നേൽക്കേണ്ടി വരും. ഇങ്ങനെ എഴുന്നേൽക്കുകയാണെങ്കിൽ, ഏറെക്കുറെ നമ്മുടെ ഉറക്കവും അവിടെ ഒതുങ്ങും. ഇത് അലസത മാറ്റി എഴുന്നേൽക്കാനുള്ള മികച്ച ടിപ്സാണ്.

2. വെളിച്ചത്തിൽ കുറച്ച് നേരം

നിങ്ങൾ രാവിലെ എഴുന്നേറ്റയുടൻ, സൂര്യപ്രകാശം ഉള്ള സ്ഥലത്ത് ഒന്ന് നടന്നുവരിക. ഇതുവഴി നിങ്ങളുടെ മാനസികാവസ്ഥ പുതുമയുള്ളതായിരിക്കും. നിങ്ങൾക്ക് വീണ്ടും ഉറങ്ങാനോ മടിയോ തോന്നുകയുമില്ല. വിഷാദം അല്ലെങ്കിൽ മാനസിക ഉത്കണ്ഠ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഇത് നല്ല പോംവഴിയാണ്.

3. പ്രഭാതഭക്ഷണം മികച്ചതാക്കിയാലോ!

പ്രഭാതഭക്ഷണം എത്ര രസകരമായിരിക്കുമെന്ന് ചിന്തിച്ച് രാത്രി ഉറങ്ങുക. വേണമെങ്കിൽ രുചികരമായ ചില വിഭവങ്ങളുടെ ചിത്രങ്ങൾ ഫോണിലോ പുസ്തകങ്ങളിലോ നോക്കാം. അതിരാവിലെ എഴുന്നേൽക്കാൻ ഇത് നിങ്ങളെ പ്രേരിപ്പിക്കും.

4. ചായയോ കാപ്പിയോ കുടിക്കാം

രാവിലെ എഴുന്നേറ്റിട്ടും ഊർജ്ജിതരാകുന്നില്ലെങ്കിൽ തീർച്ചയായും ചായ കുടിക്കുക. ഇത് നിങ്ങളുടെ മാനസികാവസ്ഥ വർധിപ്പിക്കാനും നിങ്ങളുടെ ഊർജ്ജ നില വർധിപ്പിക്കാനും സഹായിക്കും. ചായ ഇഷ്ടമല്ലെങ്കിൽ കാപ്പി കുടിക്കാം.

5. രാവിലെ വ്യായാമം

നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യം പൂർത്തിയാക്കാനാകണം അടുത്ത ചുവട്. രാവിലെ വ്യായാമം ചെയ്യുന്നത് ശരീരത്തിന് പലവിധ നേട്ടങ്ങളുണ്ടാക്കും. എഴുന്നേറ്റതിന് ശേഷം വ്യായാമം ചെയ്യുന്നത് അലസത ഒഴിവാക്കും.

6. പ്രഭാത ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്…

രാവിലെ ഊർജം ലഭിക്കുന്നതിനും ഉറക്കം പൂർണമായും ഒഴിവാക്കുന്നതിനും, നിങ്ങൾക്ക് ആരോഗ്യകരവും പ്രോട്ടീൻ അധിഷ്ഠിതവുമായ പ്രഭാതഭക്ഷണം കഴിക്കാം. ഇതിനായി നിങ്ങൾക്ക് മുട്ട അല്ലെങ്കിൽ പച്ചക്കറി സാലഡ് പരീക്ഷിക്കാം.

7. നിങ്ങൾ ഉറങ്ങുമ്പോൾ ലൈറ്റുകൾ ഓഫ് ചെയ്യുക

ആരോഗ്യകരമായ ഉറക്കം ലഭിച്ചാൽ മാത്രമേ, ആരോഗ്യകരമായി ഉണരാനും സാധിക്കുകയുള്ളൂ. അതിനാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് എല്ലാ ഗാഡ്‌ജെറ്റുകളും എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഓഫ് ചെയ്യുക. ഇത് ക്ഷീണമകറ്റും. മാത്രമല്ല, മുറിയിലെ വെളിച്ചം ഒഴിവാക്കുന്നത് വൈകി ഉണരുന്നതിനുള്ള പരിഹാരമാണ്.

8. മദ്യം കഴിക്കരുത്

രാത്രിയിൽ മദ്യം കഴിക്കരുത്. കാരണം ഇത് നിങ്ങളെ അമിത ഉറക്കത്തിലേക്ക് നയിച്ചേക്കാം. ഇടയ്ക്കിടെ ഉണരുന്നതിനും ഇത് കാരണമാകും. അതിനാൽ രാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടാകും.

9. മെലറ്റോണിൻ പരീക്ഷിക്കുക

ഈ ഹോർമോൺ ശരീരത്തെ ഉറങ്ങാൻ സജ്ജമാക്കുന്നു, അതിനാൽ നിങ്ങൾക്ക് രാത്രി ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ, ഇത് കഴിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ചെറിയ കുട്ടികളെ പോഷകാഹാരങ്ങൾ കഴിപ്പിക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ

10. വിശ്രമം വേണം

നിങ്ങൾക്ക് വിശ്രമിക്കാനും ഉറങ്ങാനും നന്നായി സാധിച്ചാൽ കൃത്യസമയത്ത് ഉണരാനും സാധിക്കും. അതായത്, നല്ല ഉറക്കത്തിന് കുളിയ്ക്കുക. ഇത് രാവിലെ ഫ്രഷ് ആയി ഉണരാൻ സഹായിക്കും.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Here Are Best 10 Tips To Wake Up In The Morning Daily

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds