വേനൽക്കാലത്തിലേക്ക് കടന്നുകഴിഞ്ഞു. പുറത്ത് പോയി വരുമ്പോഴേക്കും കൊടുംചൂട് കാരണം ശരീരത്തിൽ വിയർപ്പും അടിഞ്ഞുകൂടിയിരിക്കാം. രാവിലെ ഓഫിസിലേക്കോ, സ്കൂളിലേക്കോ ഉള്ള ഓട്ടപ്പാച്ചിലിനിടയിലും വിയർപ്പ് അധികമായി ഉണ്ടാകും. ഇങ്ങനെ വിയര്‍പ്പ് നാറ്റം ഉണ്ടായാൽ അത് നമ്മുടെ ആത്മവിശ്വാസത്തെയും സാരമായി ബാധിക്കും. ബോഡിസ്‌പ്രേ ഇതിന് പരിഹാരമല്ലേ എന്ന് ചോദിച്ചാൽ അല്ലന്ന് പറയേണ്ടി വരും. കാരണം, വിയർപ്പിന്റെ ദുർഗന്ധത്തിൽ നിന്നും സ്പ്രേ ഒരു താൽക്കാലിക ആശ്വാസം മാത്രമായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: വിയര്‍പ്പു നാറ്റം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ? എങ്ങനെ പ്രതിരോധിക്കാം?
എന്നാൽ, ഇതിന് സ്ഥിരമായി കാണാവുന്ന പരിഹാരമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയാം. അതും നമ്മുടെ അടുക്കളയിലുള്ള ചില നിത്യോപയോഗ സാധനങ്ങൾ മതി വിയർപ്പ് നാറ്റത്തെ മറികടക്കാൻ.
വിയര്‍പ്പ് നാറ്റത്തിനെതിരെ ദിവസവും ഈ പൊടിക്കൈകൾ പ്രയോഗിച്ചാൽ വിയർപ്പ് നാറ്റത്തെ പ്രകൃതിദത്തമായി തന്നെ നേരിടാം. ഇവ ഏതൊക്കെയെന്ന് താഴെ വിശദീകരിക്കുന്നു.
-
ഉരുളക്കിഴങ്ങ് (Potato)
ആരോഗ്യത്തിന് മാത്രമല്ല, വിയർപ്പ് നാറ്റത്തിനും ഉരുളക്കിഴങ്ങ് ഇനി മുതൽ മാറ്റി വച്ചോളൂ. അതായത്, ഉരുളക്കിഴങ്ങ് ദിവസവും കഴിക്കുന്നതിലൂടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന സോഡിയം ശരീരത്തില്‍ കൂടുതല്‍ വെള്ളം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ, വിയര്‍പ്പ് ഇല്ലാതാക്കുന്നതിനായി ഇതിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യവും കാരണമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തിളക്കമുള്ളതും യുവത്വമുള്ളതുമായ ചർമ്മം ലഭിക്കുന്നതിന് ഇതാ മാമ്പഴ ഫേസ് പാക്കുകൾ
-
നാരങ്ങ (Lemon)
നാരങ്ങയിലെ ആസിഡിന്റെ അംശം അമിത വിയർപ്പിനെ തടയും. അതായത്, അര നാരങ്ങ നീര് വീതം ദിവസവും നിങ്ങളുടെ കക്ഷത്തില്‍ പുരട്ടുക. അതുമല്ലെങ്കിൽ ബേക്കിങ് സോഡയില്‍ നാരങ്ങ നീര് തുള്ളി കുറച്ച് ചേർത്ത് കോട്ടണ്‍ പാഡ് ഉപയോഗിച്ച് പുരട്ടുക. തേച്ച് 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. വിയർപ്പ് നാറ്റത്തെ ഒഴിവാക്കാനുള്ള മികച്ച പ്രതിവിധിയാണിത്.
-
ചന്ദനം (Indian sandalwood)
ചർമത്തിന് ആയുർവേദ ഗുണങ്ങൾ നൽകുന്ന ചന്ദനം വിയർപ്പ് നാറ്റത്തിന് പ്രതിവിധിയാണ്. ഒരു ടേബിള്‍സ്പൂണ്‍ ചന്ദനപ്പൊടി റോസ് വാട്ടര്‍, നാരങ്ങ നീര് എന്നിവയുമായി യോജിപ്പിച്ച് മിശ്രിതം തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മത്തിലുണ്ടാവുന്ന അമിത വിയര്‍പ്പിനെ പ്രതിരോധിക്കുന്നു. കൂടാതെ, ചർമസംരക്ഷണത്തിനും ഇത് മികച്ച രീതിയിൽ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കൈ ഉയർത്താൻ പേടി? വിയർപ്പ് ദുർഗന്ധത്തിനെതിരെ പോംവഴികൾ
-
തക്കാളി ജ്യൂസ് (Tomato juice)
തക്കാളി ജ്യൂസ് അമിത വിയർപ്പിനെ പ്രതിരോധിക്കാനുള്ള കുറുക്കുവിദ്യയാണ്. തക്കാളി ജ്യൂസ് ചർമത്തിലെ വിയര്‍പ്പിന് പ്രതിരോധം തീര്‍ക്കുന്നു. തക്കാളി അടങ്ങിയ ഭക്ഷണം കഴിക്കുകയോ അല്ലെങ്കില്‍ ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ് കുടിക്കുകയോ ചെയ്യുന്നതിലൂടെ അമിതമായ വിയര്‍പ്പ് ഒഴിവാക്കാനാകും.
ഇതുപോലെ മിക്ക ആരോഗ്യ പ്രശ്‌നങ്ങളെയും തക്കാളി ജ്യൂസിലൂടെ പരിഹരിക്കാം. ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിനും ഈ പാനീയം കുടിക്കുന്നത് സഹായിക്കും.
-
ടീ ട്രീ ഓയില്‍ (Tea tree oil)
ടീ ട്രീ ഓയിലിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ചർമത്തിന് വളരെയധികം ഗുണകരമാണ്. വിയര്‍പ്പിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു. തേയിലയില ചതച്ച് എടുത്ത് നിർമിക്കുന്നതാണ് ടീ ട്രീ ഓയില്‍. ഇത് ഒരു കോട്ടണ്‍ ബോളിൽ മുക്കിവയ്ക്കുക. ശേഷം ദിവസവും കക്ഷത്തില്‍ പുരട്ടിയാൽ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഫലം ലഭിക്കുമെന്ന് ആയുർവേദത്തിലും വ്യക്തമാക്കുന്നു.
-
ആപ്പിള്‍ സിഡാര്‍ വിനഗര്‍ (Apple cider vinegar)
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കുന്നു.ഇത് ചർമത്തില്‍ നേരിട്ട് പുരട്ടിയാൽ ബാക്ടീരിയകളെ നീക്കം ചെയ്യാനും സുഷിരങ്ങള്‍ അടയ്ക്കാനും സഹായിക്കുന്നു. കുളിക്കുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്ത് കുളിക്കുന്നത് വിയർപ്പ് നാറ്റത്തെ ഒഴിവാക്കാൻ കാരണമാകും. അത്താഴത്തിന് മുൻപ് 2 ടീസ്പൂണ്‍ വെള്ളവും ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ത്ത് കുടിക്കുകയും ചെയ്യുക.
-
ഗ്രീന്‍ ടീ (Green tea)
ഡയറ്റിങ്ങുകാരുടെ ജനപ്രിയ പാനീയമാണ് ഗ്രീന്‍ ടീ. ചർമത്തിനും പല വിധ ഗുണങ്ങളാണ് ഇതിൽ നിന്നും ലഭിക്കുന്നത്. ഗ്രീന്‍ ടീയില്‍ മഗ്‌നീഷ്യം, വൈറ്റമിന്‍ ബി എന്നിവ അടങ്ങിയിരിക്കുന്നു. ഇത് വിയര്‍പ്പ് ഗ്രന്ഥികളെ നിയന്ത്രിക്കുകയും തൽഫലമായി അമിത വിയര്‍പ്പില്‍ നിന്ന് പരിഹാരമാകുകയും ചെയ്യുന്നു.
Share your comments