പ്രാദേശികമായി ലഭിക്കുന്ന ഏത് വിത്തും മൈക്രോഗ്രീന്‍ തയ്യാറാക്കാനായി ഉപയോഗിക്കാം. പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയാണ് സാധാരണയായി ഉപയോഗിക്കാറ് ട്രേ ഫാർമിംഗ് രീതിയിൽ വിളയിച്ചെടുക്കുന്ന പച്ചക്കറിയാണിത്. കുറച്ചു മണ്ണും ചകിരിച്ചോറും വെള്ളവും ക്ഷമയും മാത്രം മതിയാകും മൈക്രോഗ്രീൻ തയ്യാറാക്കാൻ. ഒരു വിത്ത് മുളച്ചു 2 ആഴ്ചവരെ വളരാനുള്ള ഊർജം ആ വിത്തിൽ തന്നെ അടങ്ങിയിരിക്കുന്നതിനാൽ പ്രത്യേകിച്ച് വളങ്ങൾ ഒന്നും ചേർക്കാതെ തന്നെ വിത്തുകൾ മുളച്ചു പോഷക സമ്പുഷ്ടമായ മൈക്രോ ഗ്രീൻ നമുക്ക് നൽകും.
വിതയ്ക്കുന്നതിനുമുമ്പായി വിത്ത് 10-12 മണിക്കൂര്‍ കുതിര്‍ത്തുവെക്കണം. പാതിമുളച്ച വിത്തുപാകിയശേഷം അതിനുമുകളില്‍ വിത്തിന്റെ ഇരട്ടി കനത്തില്‍ മണ്ണോ ചകിരിച്ചോറോ രണ്ടാഴ്ചയാണ് മൈക്രോഗ്രീനിന്റെ വളര്‍ച്ചാ ദൈര്‍ഘ്യം. രണ്ടിലപ്രായത്തില്‍ വിളവെടുക്കാം. ഒരുട്രേയില്‍നിന്നും ഒരു വര്‍ഷം 3 തവണ വിളവെടുക്കാം. മണല്‍നിരപ്പിന് മുകളില്‍വെച്ച് മുറിച്ചെടുത്തശേഷം നന്നായി കഴുകി ഉപയോഗിക്കാം. രോഗപ്രതിരോധശേഷി നല്‍കുന്നതിലും മൈക്രോഗ്രീന്‍ ഏറെ മുന്നിലാണ്. വിറ്റാമിന്‍ എ, സി, കെ, ഇ എന്നിവയാല്‍ സമ്പുഷ്ടം. ഗുണമുണ്ടെന്ന് കരുതി രുചിയില്ലെന്ന് വിചാരിക്കരുത്. നിറത്തിലും രുചിയിലും ഗുണത്തിലും ഏറെ മുന്നിലാണിത്. സലാഡിലും കറികളിലും ഇവ രുചികൂട്ടാന്‍ ഉപയോഗിക്കാം.
Share your comments