കുഴി നഖം ചുറ്റുമുള്ള ചര്‍മ്മത്തിലുണ്ടാകുന്ന നീര്‍വീക്കത്തെയാണ് കുഴിനനഖം എന്ന് വിളിക്കുന്നത്. കുഴി നഖം നഖങ്ങളേയും പാദത്തേയും വളരെയധികം പ്രതിസന്ധിയിലാക്കുന്നു. നഖങ്ങളുടെ ആരോഗ്യം നശിക്കുന്നതിനും നഖത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും കുഴിനഖം കാരണം ആകുന്നു. നഖങ്ങളെ ബാധിക്കുന്ന ഈ ഫംഗസിന്റെ ശാസ്ത്രീയനാമം "Onychomycosis" എന്നാണ്. നഖത്തിലൂടെയോ പുറംതൊലിയിലൂടെയോ ആണ് നഖത്തിന് അടിയിലുളള വിരല്‍ഭാഗത്തെ ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയ ബാധിക്കുന്നത്. അണുബാധയാണ് ഏറ്റവും പ്രശ്നം ഉണ്ടാക്കുന്നത്. അണുബാധ കൂടുതലാവുമ്പോഴാണ് അത് നഖത്തിന്റെ നിറം വ്യത്യാസപ്പെടുത്തുന്നത്.
നഖത്തിലുണ്ടാകുന്ന പൂപ്പല്‍ബാധയാണ് കുഴിനഖം. യഥാസമയം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കില്‍ ഇത് കൂടുതല്‍ രൂക്ഷമാകും. മാത്രമല്ല അത് പിന്നീട് പഴുത്ത് വളരെ ഭീകരമായ അവസ്ഥയിലേക്ക് എത്തുന്നു. വിനാഗിരി വിരലുകളെ ബാധിക്കുന്ന പൂപ്പല്‍ബാധയ്ക്ക് എതിരായ ഏറ്റവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ ഔഷധങ്ങളില്‍ ഒന്നാണ്. വിനാഗിരി ഉപയോഗിച്ച് കുഴിനഖത്തിന് ഉടന്‍ തന്നെ പരിഹാരം കാണാം. വിനാഗിരിയില്‍ അല്‍പം വെള്ളമൊഴിച്ച് അതില്‍ കാല്‍മുക്കി വെക്കാം. നഖവും ചുറ്റുമുള്ള ഭാഗങ്ങളും നനവില്ലാതെ സൂക്ഷിക്കുക. നനവുണ്ടാകാന്‍ സാധ്യതയുള്ള ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ ഗ്ലൗസ് ധരിക്കുക. കൈകാലുകള്‍ ഉപ്പുലായനിയില്‍ 10 മിനിറ്റ് നേരം രാവിലെയും രാത്രിയും മുക്കിവയ്ക്കുക. ഉപ്പുവെള്ളം വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു ചികിത്സയാണ്, ഇത് പൂപ്പല്‍ബാധയ്ക്ക് എതിരെ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആദ്യം വിരലുകളിലെ നഖം വെട്ടി വൃത്തിയാക്കുക. പൂപ്പല്‍ബാധയുള്ള സ്ഥലങ്ങളില്‍ ഉപ്പുവെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇത് ആവശ്യമാണ്.
ആപ്പിള്‍ സിഡാര്‍ വിനാഗിരി ഉപയോഗിച്ച് കുഴിനഖത്തെ ഇല്ലാതാക്കാം. ഇതില്‍ തുല്യ അളവില്‍ വെള്ളം ചേര്‍ത്ത് പൂപ്പല്‍ബാധയുള്ള കാലുകള്‍ പതിവായി കഴുകുക. അര മണിക്കൂര്‍ നേരം ഈ ലായനിയില്‍ കാലുകള്‍ മുക്കിവയ്ച്ചതിന് ശേഷമാണ് കഴുകേണ്ടത്. രാവിലെ- ഉച്ചയ്ക്ക്- വൈകുന്നേരം എന്നിങ്ങനെ മൂന്ന് തവണ ഇത് ചെയ്യണം. ഇതിന് ശേഷം പൂപ്പല്‍ബാധയുള്ള വിരലുകള്‍ നന്നായി തുടച്ച് വിറ്റാമിന്‍ ഇ പുരുട്ടുക. പൂപ്പല്‍ബാധ ഭേദമാവാന്‍ വിറ്റാമിന്‍ ഇ സഹായിക്കും. പൂപ്പല്‍ ബാധക്ക് ഏറ്റവും പ്രതിരോധം തീര്‍ക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഇ. ഇത്തരത്തില്‍ കുഴിനഖത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മോയ്സ്ചുറൈസിംഗ് ക്രീമുകള്‍. ഇത് രാത്രി കിടക്കാന്‍ നേരം വിരലില്‍ തേച്ച് പിടിപ്പിച്ച് ഒരു ബാന്‍ഡേജ് ഇട്ട് ഒട്ടിച്ച് കിടക്കുക. രാവിലെ എടുത്ത് കളയണം. ഇത്തരത്തില്‍ ഒരാഴ്ച സ്ഥിരമായി ചെയ്താല്‍ ഇത് കുഴിനഖത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ
വിനാഗിരിക്കുണ്ട് ഇത്രയും ഗുണങ്ങൾ
മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ മതി ആണിരോഗം പമ്പ കടക്കും
Share your comments