<
  1. Environment and Lifestyle

സ്വാഭാവിക തിളക്കം ലഭിക്കുന്നതിന് പ്രകൃതിദത്ത ഫേസ് മാസ്കുകൾ ഉപയോഗിക്കാം

പ്രകൃതിദത്ത ഉത്പ്പന്നങ്ങൾ ഉപയോഗിച്ച് ഫേസ്പായ്ക്ക്, ഫേസ്മാസ്ക്, എന്നിങ്ങനെ ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചർമ്മം തിളക്കമുള്ളതാക്കുകയും, ആരോഗ്യകരമാക്കുകയും ചെയ്യുന്നു.

Saranya Sasidharan
Natural face masks can be used to get a natural glow
Natural face masks can be used to get a natural glow

മുഖത്ത് സ്വാഭാവികമായ തിളക്കവും അതിനനുസരിച്ചുള്ള സൗന്ദര്യവും ആരാണ് ആഗ്രഹിക്കാത്തത്? മുഖക്കുരു അല്ലെങ്കിൽ മുഖത്തിലെ പാടുകൾ എന്നിവ മുഖത്തെ തിളക്കത്തിനും സൗന്ദര്യത്തിനും മങ്ങൽ വീഴ്ത്തുന്നു. ഇത് മാറ്റുന്നതിന് വേണ്ടി വില കൂടിയ സൗന്ദര്യവസ്തുക്കളും ഉപയോഗിക്കുന്നു. ഇതിന് വേണ്ടി എത്ര പണം മുടക്കുന്നതിനും പ്രശ്നമില്ലതാനും. എന്നാൽ പണം മുടക്കില്ലാതെയും പാർശ്വഫലങ്ങളില്ലാതെയും വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഒട്ടനവധി മാർഗങ്ങളുണ്ട്.

പ്രകൃതിദത്ത ഉത്പ്പന്നങ്ങൾ ഉപയോഗിച്ച് ഫേസ്പായ്ക്ക്, ഫേസ്മാസ്ക്, എന്നിങ്ങനെ ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചർമ്മം തിളക്കമുള്ളതാക്കുകയും, ആരോഗ്യകരമാക്കുകയും ചെയ്യുന്നു.

വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന പ്രകൃതിദത്ത ഫേസ് മാസ്ക്കുകൾ എന്തൊക്കെയാണ്?

തക്കാളി ഫേസ് മാസ്ക്

മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിനുള്ള ഏറ്റവും മികച്ച ഫെയ്സ് മാസ്കുകളിൽ ഒന്നാണ് തക്കാളി ഫേസ് മാസ്ക്, ഈ മിശ്രിതം മുഖക്കുരുവിനെ ചെറുക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്ന പ്രകൃതിദത്ത രേതസ് ഗുണങ്ങളുണ്ട്. തണുപ്പിക്കൽ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന ഇത് സൂര്യതാപത്തെ ചികിത്സിക്കുകയും ചെയ്യുന്നു. തക്കാളിയും അസംസ്കൃത പാലും യോജിപ്പിച്ച് മിനുസമാർന്ന പേസ്റ്റ് ആക്കി എടുക്കുക. പേസ്റ്റ് മുഖത്ത് തുല്യമായി പുരട്ടി രാത്രി മുഴുവൻ വിടുക. രാവിലെ ഇത് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടുതവണ ഇത് ഉപയോഗിക്കുക.

കറ്റാർ വാഴയും തേനും മാസ്ക്

നിങ്ങൾക്ക് സെൻസിറ്റീവ് ചർമ്മമുണ്ടെങ്കിൽ, ഈ ഫേസ് മാസ്‌ക് സുഖകരവും ജലാംശം നൽകുന്നതുമാണ്. കറ്റാർ വാഴ നിങ്ങളുടെ ചർമ്മത്തെ തണുപ്പിക്കുകയും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും സൂര്യതാപം, വീക്കം എന്നിവ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പുതിയ കറ്റാർ വാഴ ജെല്ലും തേനും മിക്‌സ് ചെയ്ത് ആ മിശ്രിതം മുഖത്ത് പുരട്ടുക. രാത്രി മുഴുവൻ വെച്ചിട്ട് രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഇത് ചർമ്മത്തിലെ പാടുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ചർമ്മത്തിന് ആരോഗ്യം നൽകുന്നു.

ഗ്രീൻ ടീയും ഉരുളക്കിഴങ്ങ് ജ്യൂസും ഫേസ് മാസ്ക്

വൈറ്റമിൻ എ, ബി, സി എന്നിവ അടങ്ങിയ ഉരുളക്കിഴങ്ങ് ജ്യൂസിന് മുഖത്തെ പാടുകൾ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളും കാറ്റെച്ചിനുകളും അടങ്ങിയ ഗ്രീൻ ടീ, സെബത്തിന്റെ അധിക ഉൽപാദനം കുറയ്ക്കുന്നതിനും കൊളാജൻ അളവ് നിലനിർത്തുന്നതിനും സഹായിക്കുന്നു. ചൂട് വെള്ളത്തിൽ ഗ്രീൻ ടീ ഇട്ട് വെക്കുക, ഇത് തണുപ്പിച്ച ശേഷം ഉരുളക്കിഴങ്ങ് നീര് കലർത്താവുന്നതാണ്. ഇത് മുഖത്ത് പുരട്ടി രാത്രി കിടക്കാം. അല്ലെങ്കിൽ ഇത് മുഖത്ത് പുരട്ടി അൽപ സമയത്തിന് ശേഷം കഴുകി കളയാം.

ബ്ലൂബെറി, തൈര്, തേൻ മാസ്ക്

ബ്ലൂബെറി, തൈര്, തേൻ ഫേസ് മാസ്ക് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കുകയും പ്രഭാതത്തിൽ നിങ്ങൾക്ക് തിളങ്ങുന്ന ചർമ്മം ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഫ്രഷ് ബ്ലൂബെറി മാഷ് ചെയ്യുക, തേനും തൈരും ചേർത്ത് നന്നായി ഇളക്കുക. അരിപ്പൊടി ചേർത്ത് വീണ്ടും ഇളക്കുക. മാസ്ക് നിങ്ങളുടെ മുഖത്ത് തുല്യമായി പുരട്ടുക. രാത്രി മുഴുവൻ ഇത് വെച്ചിട്ട് രാവിലെ ചെറുചൂടുവെള്ളത്തിൽ മുഖം കഴുകി കളയാവുന്നതാണ്.

കുക്കുമ്പർ മാസ്ക്

ശീതീകരണവും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും നിറഞ്ഞ കുക്കുമ്പർ നിങ്ങളുടെ ചർമ്മത്തെ മൃദുവാക്കുകയും ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യും. ഇത് നിങ്ങളുടെ ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും സൂര്യാഘാതം തടയുകയും ചെയ്യും. കുക്കുമ്പർ കഷണങ്ങൾ മിക്സിയിൽ യോജിപ്പിച്ച് ജ്യൂസ് എടുക്കുക. ചെറുനാരങ്ങാനീരുമായി ഇത് മിക്‌സ് ചെയ്ത് ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് മുഖത്ത് പുരട്ടി ഒരു രാത്രി മുഴുവൻ വെക്കുക.
രാവിലെ വെള്ളം ഉപയോഗിച്ച് മുഖം കഴുകി കളയാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഹോർമോൺ നിയന്ത്രിക്കാനും ആർത്തവ ക്രമീകരണത്തിനും ഈ ഭക്ഷണങ്ങൾ കഴിക്കാം

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Natural face masks can be used to get a natural glow

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds