![Natural remedies to prevent termites](https://kjmal.b-cdn.net/media/44387/termites1.jpg)
പണ്ട് കാലത്ത് പഴയ വീടുകളിലാണ് ചിതൽ കേറുന്നതിൻ്റെ പ്രശ്നം ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴും ചിതലിൻ്റെ പ്രശ്നം അനുഭവിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ചും ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ എന്നിവ ദിവസങ്ങൾക്കുള്ളിൽ തന്നെ നശിച്ച് പോകുന്നു. എന്നാൽ ഇതിനെ ഒഴിവാക്കുന്നതിന് വേണ്ടി എളുപ്പമുള്ളതും പ്രകൃതിദത്തവുമായ വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്.
ചിതലിനെ തുരത്താൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ചില വീട്ടുവൈദ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം...
ഓറഞ്ച് തൈലം
ഓറഞ്ചിൻ്റെ തൊലിയിൽ നിന്ന് ഉണ്ടാക്കുന്ന ഓറഞ്ച് തൈലം ചിതൽ ശല്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഈ എണ്ണയിൽ നല്ല അളവിൽ ഡി-ലിമോണീൻ അടങ്ങിയിട്ടുണ്ട്, അതിന്റെ 92% വും ഈ കീടങ്ങളെ തൽക്ഷണം നശിപ്പിക്കുന്നതിന് സഹായിക്കുന്നു. ഒരു പഠനത്തിൽ, ബാഷ്പീകരിക്കപ്പെട്ട ഓറഞ്ച് ഓയിൽ സത്ത് നേരിട്ട് തളിക്കുമ്പോൾ 68% മുതൽ 96% വരെ ചിതലുകൾ നശിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഗ്രാമ്പൂ തൈലം
ഗ്രാമ്പൂ ഓയിൽ ചിതലുകളെ നീക്കം ചെയ്യാൻ ഫലപ്രദമായ മറ്റൊരു വീട്ടുവൈദ്യമാണ്. 2001 ലെ ഒരു പഠനത്തിൽ, ഈ എണ്ണയ്ക്ക് രണ്ട് ദിവസത്തിനുള്ളിൽ 100% ചിതലുകളെയും കൊല്ലാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടു! നിങ്ങൾ ചെയ്യേണ്ടത്, അര കപ്പ് വെള്ളത്തിൽ മൂന്ന്-നാല് തുള്ളി ഗ്രാമ്പൂ എണ്ണ കലർത്തി, ഇളക്കി ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ച് ഉപയോഗിക്കുക.
ആപ്പിൾ സിഡെർ വിനെഗർ
ആപ്പിൾ സിഡെർ വിനെഗറിൽ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് വീട്ടിൽ ചിതലിനെ ഉന്മൂലനം ചെയ്യുന്നതിൽ ഫലപ്രദമാണ്. ഇത് ഈ കീടങ്ങളുടെ എക്സോസ്‌കെലിറ്റണുകളെ നശിപ്പിക്കുന്നു, ഒരിക്കൽ അവ തളിച്ചാൽ തൽക്ഷണം അവയെ തുരത്തുകയോ കൊല്ലുകയോ ചെയ്യുന്നു. ഒരു പാത്രത്തിൽ രണ്ട് നാരങ്ങ പിഴിഞ്ഞ് അതിൽ കുറച്ച് ആപ്പിൾ സിഡെർ വിനെഗർ ചേർക്കുക. നന്നായി ഇളക്കി ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിക്കുക. തളിക്കുക
വേപ്പെണ്ണ
പ്രകൃതിദത്ത കീടനാശിനിയായ വേപ്പെണ്ണ, ചിതലുമായി സമ്പർക്കം പുലർത്തുമ്പോൾ, അവയുടെ പ്രത്യുത്പാദന വ്യവസ്ഥകളെ ഇല്ലാതാക്കുകയും വളർച്ചയെ തടയുകയും ചെയ്യുന്നു. ബാധിത പ്രദേശങ്ങളിൽ പ്രത്യേകിച്ച് തടി കൊണ്ടുള്ള ഉത്പ്പന്നങ്ങൾ ഉള്ള പ്രദേശങ്ങളിൽ കുറച്ച് വേപ്പെണ്ണ പുരട്ടുക.
സോഡിയം ബോറേറ്റ്
ബോറാക്സ് എന്ന് വിളിക്കപ്പെടുന്ന സോഡിയം ബോറേറ്റിന് ചിതലുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചിതലുകൾ ബോറാക്സ് കഴിക്കുമ്പോൾ, അത് അവയെ നിർജ്ജലീകരണം ചെയ്യുകയും അവരുടെ നാഡീവ്യവസ്ഥയെ കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. ഇത് പ്രവർത്തിക്കുന്നതിന്, ചിതലുകൾ ബോറാക്സുമായി നേരിട്ട് സമ്പർക്കം പുലർത്തേണ്ടത് പ്രധാനമാണ്. അതുകൊണ്ട് ചിതലുകൾ സജീവമായ സ്ഥലങ്ങളിൽ കുറച്ച് തളിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മത്തിൻ്റേയും മുടിയുടേയും ആരോഗ്യത്തിന് പനിക്കൂർക്ക ഉപയോഗിക്കാം
Share your comments