ലോകത്തിൽ വച്ച് ഏറ്റവും നല്ല ഭക്ഷ്യ എണ്ണ അതാണ് ഒലിവ് ഓയിൽ. ഒലിവ് പഴങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന താണ് ഒലിവ് ഓയിൽ. വേറെ രാസപ്രയോഗങ്ങൾ ഒന്നും നടത്താതെ പഴങ്ങളിൽ നിന്നും മാത്രം വേർതിരിച്ചെടുക്കുന്ന ശുദ്ധമായ ഒലിവ് ഓയിലിനെ ആണ് എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ എന്നു പറയുന്നത്. ഇതിനാണ് ഏറ്റവും ഗുണമുള്ളത്. സാധാരണ ഒലീവ് ഓയിലും വിപണിയിൽ ലഭ്യമാണ്. എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ അതേപടി ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. സാലഡുകളിൽ ചേർക്കുന്നതിനും, പച്ച വെളിച്ചെണ്ണ ചേർക്കുന്ന സ്ഥലങ്ങളിലും ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. കൂടാതെ രുചി പ്രശ്നമല്ലാത്ത, ആരോഗ്യം മാത്രം കണക്കിലെടുക്കുന്നവർക്ക് നേരിട്ട് കഴിക്കാവുന്നതാണ്. കൂടാതെ സാധാരണ പാചകത്തിനും ഉപയോഗിക്കാം.
ഒലിവു ഓയിലിൽ omega-3, omega-6, omega-9 വിഭാഗത്തിൽ പെടുന്ന fatty acids ഉണ്ട്. ഏറ്റവും കൂടുതൽ ഉള്ളത് Omega-9 വിഭാഗത്തിലുള്ള Oleic acid ആണ്. ഇവ ഉപയോഗിക്കുന്നത് ഹൃദ്രോഗം, രക്തക്കുഴലുകളിലെ കൊഴുപ്പടിയൽ, കാൻസർ എന്നിവ തടയാൻ സഹായിക്കുന്നതാണ്. Omega- 3 കൊഴുപ്പുകൾ ശരീരത്തിലെ കോശങ്ങളെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. അവ Anti- Inflammatory ആയും പ്രവർത്തിക്കുന്നു. Omega - 6 fatty acid-കൾ കോശഭിത്തികളെ സംരക്ഷിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ഒലീവ് ഓയില്‍. ഇത് കൊളസ്‌ട്രോള്‍ വരുത്തുന്നില്ലെന്നതു തന്നെ കാരണം. ഇതിലെ കൊഴുപ്പ് ആരോഗ്യകരമായ കൊഴുപ്പാണ്. കൊളസ്‌ട്രോള്‍ രക്തധമനികളില്‍ തടസം വരുത്താതെ തടയാന്‍ ഇതു വഴി ഒലീവ് ഓയില്‍ സഹായിക്കും. ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇതെന്നര്‍ത്ഥം.
ക്യാന്‍സര്‍ തടയാനുള്ള മികച്ചൊരു വഴിയാണ് ഒലീവ് ഓയില്‍. ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
Share your comments