സ്വാദിഷ്ടമായ പഴം എന്നതിലുപരി, വൈറ്റമിൻ എ, ബി, സി എന്നിവയും ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളും ചിമോപാപൈൻ പോലുള്ള പ്രോട്ടിയോലൈറ്റിക് എൻസൈമുകളും പപ്പായയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പപ്പായ കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണെങ്കിലും, ഇത് നിങ്ങളുടെ മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും നല്ലതാണ്.
പപ്പായ കഴിച്ച് മുടിയും ചർമ്മവും സംരക്ഷിക്കാം. എങ്ങനെയെന്നല്ലേ? നോക്കാം!
പപ്പായയുടെ ഗുണങ്ങൾ
ചുളിവുകൾ ഇല്ലാതാക്കുന്നു
ലൈക്കോപീൻ, വിറ്റാമിൻ സി തുടങ്ങിയ അവശ്യ ആന്റിഓക്‌സിഡൻ്റുകൾ അടങ്ങിയ പപ്പായ, ചുളിവുകളും നേർത്ത വരകളും പോലുള്ള വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും ചർമ്മത്തെ ദൃഢവും യുവത്വവുമാക്കുകയും ചെയ്യുന്നു. പഴുത്ത പപ്പായ അരിഞ്ഞത് പാലും തേനും പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.
മുഖക്കുരു തടയുന്നു
പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ, ചിമോപാപൈൻ എന്നീ പ്രോട്ടിയോലൈറ്റിക് എൻസൈം നിങ്ങളുടെ സുഷിരങ്ങളിൽ അടയുന്ന ചർമകോശങ്ങളെ ഇല്ലാതാക്കി വീക്കം, മുഖക്കുരു എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. പപ്പായയിലെ പപ്പെയ്ൻ ചർമ്മത്തിൽ അടിഞ്ഞുകൂടുകയും ചെറിയ മുഴകൾ ഉണ്ടാക്കുകയും ചെയ്യുന്ന കേടായ കെരാറ്റിൻ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഈ പഴങ്ങളിലെ വൈറ്റമിൻ എ മുഖക്കുരു ചികിത്സിക്കുന്നതിനും സഹായിക്കുന്നു. മുഖക്കുരു ബാധിത പ്രദേശങ്ങളിൽ വേദന ശമിപ്പിക്കാൻ പപ്പായ നീര് പുരട്ടിയാൽ മതി.
ടാനിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു
പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജൻ്റ് എന്ന് അറിയപ്പെടുന്ന പപ്പായ ചർമ്മത്തിന്റെ നിറവ്യത്യാസം അകറ്റാൻ സഹായിക്കുന്നു. ഇതിലെ വിറ്റാമിനുകൾ എ, സി, മഗ്നീഷ്യം എന്നിവ കറുത്ത വൃത്തങ്ങളെ ഇല്ലാതാക്കാനും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ മുഖത്തിലെ ഇരുണ്ടനിറം കുറയ്ക്കാനും മുഖത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.പപ്പായയുംവെള്ളരിക്കയും മുഖത്തെ ഇരുണ്ട വൃത്തങ്ങളിൽ പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം.
നിങ്ങളുടെ മുടിയ്ക്ക്
പപ്പായയിലെ വിറ്റാമിൻ എ നിങ്ങളുടെ തലയോട്ടിയിലെ സെബം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു, ഇത് നിങ്ങളുടെ മേനിയെ പോഷിപ്പിക്കുകയും ജലാംശം നൽകുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഈ ആരോഗ്യകരമായ ഫലം കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു, കേടുപാടുകൾ തീർക്കുന്നതിനും, നിങ്ങളുടെ മുടി ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. പഴുത്ത പപ്പായ തേനും വെളിച്ചെണ്ണയും ചേർത്ത് ഇളക്കുക. നനഞ്ഞ മുടി മുഴുവൻ ഈ മാസ്ക് പുരട്ടുക. ഇത് 30-40 മിനിറ്റ് ഇരിക്കട്ടെ, വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകിക്കളയുക.
താരൻ ചികിത്സിക്കുന്നതിന്
ആന്റിഫംഗൽ, ആന്റിമൈക്രോബയൽ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന പപ്പായ, താരനെ ഇല്ലാതാക്കുന്നതിനും വൃത്തിയുള്ളതും ആരോഗ്യകരവുമായ തലയോട്ടി നൽകുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ തലയോട്ടിയിൽ ജലാംശം നൽകുകയും വരൾച്ച, ചൊറിച്ചിൽ, എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല, പപ്പായയിലെ എൻസൈമുകൾ മുടിയുടെ അറ്റം പിളരുന്നത്, മുടികൊഴിച്ചിൽ, പൊട്ടൽ എന്നിവ കുറയ്ക്കുന്നു. അരിഞ്ഞ പപ്പായയും തൈരും ഒരുമിച്ച് യോജിപ്പിക്കുക. ഇത് മുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുക.
ബന്ധപ്പെട്ട വാർത്തകൾ: പഴുത്ത പപ്പായ കഴിക്കുന്നത് കാൻസർ വരുന്നത് തടയും !!
Share your comments