പൂനെ സ്വദേശിയായ ഹാസിക് കാസി എന്ന 12 വയസ്സുകാരൻ. കടലിലെ പ്ലാസ്റ്റിക് നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു കപ്പൽ രൂപകൽപന ചെയ്തിരിക്കുകയാണ്. 'ഇർവിസ്' എന്ന് പേരിട്ടിരിക്കുന്ന കപ്പൽ കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത് കടൽ വൃത്തിയാക്കുന്നതിനും കടൽ സമ്പത്ത് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
കടലിൽനിന്ന് കടൽ സമ്പത്തും മാലിന്യവും വേർത്തിരിച്ചെടുക്കാൻ ഇർവിസിന് സാധിക്കും. ഇർവിസ് വഴി ശേഖരിക്കുന്ന മാലിന്യങ്ങൾ അഞ്ച് ഭാഗങ്ങളായി വേർതിരിച്ചെടുക്കുകയുമാണ് ചെയ്യുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിപ്പമനുസരിച്ച് വേർതിരിച്ചെടുക്കുന്നതിന് കപ്പലിൽ ഒരു സെൻസർ ഘടിപ്പിച്ചിട്ടുണ്ട്. ഇതുപോലെ കടൽ സമ്പത്തും ജലവും വേർതിരിച്ചെടുക്കുന്നതിനും സെൽസറുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഒമ്പത് വയസ്സുള്ളപ്പോഴാണ് ഇത്തരത്തിലുള്ളൊരു കപ്പലിന് രൂപം നൽകണമെന്ന ആശയം കാസിയുടെ മനസ്സിലുദിക്കുന്നത്. കടലിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ കടൽ ജീവികളെ ഉൾപ്പടെയുള്ളവയെ എങ്ങനെ ബാധിക്കുന്നുവെന്ന് ചില ഡോക്യുമെന്ററികൾ കണ്ടെതിനുശേഷമാണ് മനസിലായത്. പിന്നീട് കടലിനെ സംരക്ഷിക്കുന്നതിനായി എന്തെങ്കിലും ചെയ്യണമെന്ന് കാസി തീരുമാനിക്കുകയായിരുന്നു
Share your comments