1. Environment and Lifestyle

പൂന്തോട്ടത്തെ കൂടുതൽ മനോഹരമാക്കാൻ കുളങ്ങൾ ഇങ്ങനെ നിർമ്മിക്കാം

പൂന്തോട്ടത്തിനുള്ളിൽ ചെറിയ കുളം നിർമ്മിക്കുന്നത്, പൂന്തോട്ടത്തെ കൂടുതൽ മനോഹരമാക്കുന്നു. ഈ കുളത്തിൽ മത്സ്യങ്ങളും, ആമ്പൽ താമര തുടങ്ങി ജലസസ്യങ്ങളും വളർത്താം. പക്ഷെ ഇങ്ങനെ പൂന്തോട്ടത്തിൽ കുളങ്ങൾ നിർമ്മിക്കുമ്പോൾ അതീവ ശ്രദ്ധ ആവശ്യമാണ്. കാരണം കൊതുകുകൾ പെരുകാൻ കാരണമാകും. ഇത്തരത്തിൽ കുളങ്ങൾ നിർമ്മിക്കാൻ ആവശ്യമായ ചില ടിപ്പുകളാണ് പങ്ക് വെയ്ക്കുന്നത്.

Meera Sandeep
Garden pond
Garden pond

പൂന്തോട്ടത്തിനുള്ളിൽ ചെറിയ കുളം നിർമ്മിക്കുന്നത്, പൂന്തോട്ടത്തെ കൂടുതൽ മനോഹരമാക്കുന്നു. ഈ കുളത്തിൽ മത്സ്യങ്ങളും, ആമ്പൽ, താമര തുടങ്ങി ജലസസ്യങ്ങളും വളർത്താം.  പക്ഷെ ഇങ്ങനെ പൂന്തോട്ടത്തിൽ കുളങ്ങൾ നിർമ്മിക്കുമ്പോൾ അതീവ ശ്രദ്ധ ആവശ്യമാണ്. കാരണം കൊതുകുകൾ പെരുകാൻ കാരണമാകും. ഇത്തരത്തിൽ കുളങ്ങൾ നിർമ്മിക്കാൻ ആവശ്യമായ ചില ടിപ്പുകളാണ് പങ്ക് വെയ്ക്കുന്നത്.

കുളങ്ങള്‍ നിർമ്മിക്കുന്നത് പൂന്തോട്ടത്തിനും വീടിനും എല്ലാം അലങ്കാരമാണ്. പക്ഷേ, മഴക്കാലമായാല്‍ കൊതുകുകളുടെ ശല്യമുണ്ടാകാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്ത് കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുണ്ട്.  ഇങ്ങനെ കൊതുകുകള്‍ പെരുകാതിരിക്കാൻ കുളത്തില്‍ വെള്ളം നിറച്ചുകഴിഞ്ഞതിൻറെ മൂന്ന് ദിവസത്തിനകം കൊതുകിൻറെ കൂത്താടികളെ ഭക്ഷണമാക്കുന്ന തരത്തിലുള്ള മത്സ്യങ്ങളെ നിക്ഷേപിക്കണം. ഉദാഹരണമായി ഗോള്‍ഡ് ഫിഷ്, മോസ്‌കിറ്റോ ഫിഷ്, തുടങ്ങി അനുയോജ്യമായ ഏത് മത്സ്യവും കുളത്തില്‍ വളര്‍ത്താം.

ബന്ധപ്പെട്ട വാർത്തകൾ: ഓരോ വീടുകൾക്കും ഇണങ്ങുന്ന നവീന പൂന്തോട്ട രീതികൾ

കൊതുകുകള്‍ മുട്ടയിടുന്ന സീസണ്‍ ആയാല്‍ ഈ മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്. അങ്ങനെ വരുമ്പോള്‍ കൊതുകിൻറെ ലാര്‍വകളെ ഭക്ഷണമാക്കി നശിപ്പിച്ചുകളയും. 15 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്തുള്ള കുളത്തില്‍ ഏട്ട് മത്സ്യങ്ങളെ വരെ വളര്‍ത്താം.

ജലസസ്യങ്ങള്‍ തെരെഞ്ഞെടുക്കുമ്പോഴും വളരെ ശ്രദ്ധ വേണം.  ഇവയ്ക്കിടയില്‍ കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാധ്യതയുണ്ട്. ധാരാളം ജലസസ്യങ്ങള്‍ വളര്‍ത്തുമ്പോള്‍ മത്സ്യങ്ങള്‍ക്ക് ലാര്‍വകളെ കണ്ടെത്താനും പ്രയാസമാണ്. അതുകൊണ്ട് പരിമിതമായ അളവില്‍ മാത്രം സസ്യങ്ങള്‍ വളര്‍ത്തുകയെന്നതാണ് ഇതിനുള്ള പോംവഴി.

ബന്ധപ്പെട്ട വാർത്തകൾ: അക്വേറിയത്തിലെ ജലസസ്യങ്ങൾ ഒരുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

തവളകളും കൊതുകിന്റെ കൂത്താടികളെ ആഹാരമാക്കി നശിപ്പിക്കാന്‍ സഹായിക്കും. ചില സാഹചര്യങ്ങളില്‍ മത്സ്യങ്ങളെക്കൊണ്ട് മാത്രം കൊതുകിനെ നശിപ്പിക്കാന്‍ കഴിയാതെ വരും. അങ്ങനെ വരുമ്പോള്‍ പ്രകൃതിദത്തമായി ലാര്‍വകളെ കൊല്ലുന്ന കൂത്താടി നാശിനികള്‍ വെള്ളത്തിൻറെ  ഉപരിതലത്തില്‍ കൃത്യമായ ഇടവേളകളില്‍ ഇട്ടു കൊടുക്കാം. ഇത് മത്സ്യങ്ങള്‍ക്കോ ചെടികള്‍ക്കോ ഹാനികരമല്ല. രാസവസ്തുക്കള്‍ കലര്‍ന്ന ലായനികള്‍ ഒഴിച്ചുകൊടുക്കരുത്.

ബന്ധപ്പെട്ട വാർത്തകൾ: തുടങ്ങാം ആമ്പൽ കൃഷി....

ഇത്തരം കൂത്താടിനാശിനികള്‍ വെള്ളത്തില്‍ ഒഴിച്ചാല്‍ ആറു മുതല്‍ 12 മണിക്കൂര്‍ വരെ കാര്യക്ഷമമാകും. വളരെക്കൂടുതല്‍ കൂത്താടികളുള്ള കുളമാണെങ്കില്‍ രാവിലെയും വൈകുന്നേരവും ഒഴിച്ചുകൊടുക്കണം.

പപ്പായയുടെ ഇലകൊണ്ടുള്ള നീര് കൊതുക് നിവാരിണിയായി വെള്ളത്തില്‍ ഒഴിച്ചുകൊടുക്കാം. വേപ്പിലയുടെ നീര്, റോസ്‌മേരി എന്ന സസ്യത്തിന്റെ നീര്, പുതിനയിലയുടെ നീര് എന്നിവയെല്ലാം പ്രകൃതിദത്തമായ കൂത്താടിനാശിനികളാണ്.

English Summary: Ponds can be made to make the garden more beautiful

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds