കുറഞ്ഞ കലോറി ലഘുഭക്ഷണങ്ങളിൽ ഒന്നായ പോപ്‌കോൺ ഫൈബർ അംശം കൂടുതലുള്ളതും ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ നോക്കുകയാണെങ്കിൽ കഴിക്കാൻ പറ്റിയ ഭക്ഷണ പദാർത്ഥവുമാണ്. പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കൂടുതലുള്ള ഇത് പ്രമേഹരോഗികൾക്ക് അനുയോജ്യമാണ്. മാത്രമല്ല, ഈ ഗ്ലൂറ്റൻ ഫ്രീ ലഘുഭക്ഷണത്തിന് കാൻസർ വിരുദ്ധ ഗുണങ്ങളുമുണ്ട്.
എയർ-പോപ്പ് ചെയ്ത പോപ്‌കോൺ ഏറ്റവും ആരോഗ്യകരമാണെങ്കിലും, കൂടുതൽ രുചികൾ ചേർത്തുകൊണ്ട് നിങ്ങൾക്ക് ചില സ്വാദിഷ്ടമായ ഇനങ്ങൾ ഉണ്ടാക്കാവുന്നതാണ്.
1. കാരമൽ പോപ്‌കോൺ
ഒരു പ്രഷർ കുക്കറിൽ കോൺ കേർണൽ, വെണ്ണ, ഉപ്പ് എന്നിവ കുറച്ച് നേരം വഴറ്റുക. അഞ്ച് മിനിറ്റ് വിസിൽ വരാത്ത രീതിയിൽ മൂടുക, പോപ്പ് കോൺ ആയി വരുന്നത് വരെ വെയിറ്റ് ചെയ്യുക (Nb: അധികം വെക്കരുത് ഇത് മോശമായി പോകും) ശേഷം മാറ്റി വയ്ക്കുക.
ഒരു ചീനച്ചട്ടിയിൽ വെണ്ണ, കോൺ സിറപ്പ്, ബ്രൗൺ ഷുഗർ എന്നിവ യോജിപ്പിച്ച് അഞ്ച് മിനിറ്റ് മാരിനേറ്റ് ചെയ്യുക. വാനില എക്സ്ട്രാക്റ്റ്, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നന്നായി ഇളക്കുക.
പോപ്പ്‌കോൺ ഇട്ട് നന്നായി ഇളക്കി 40 മിനിറ്റ് ബേക്ക് ചെയ്യുക, ഓരോ 15 മിനിറ്റിലും ഇളക്കി കൊടുക്കാൻ മറക്കേണ്ട.
2. റോസ് പോപ്‌കോൺ
പ്രഷർ കുക്കറിൽ പോപ്‌കോണും വെണ്ണ ഉപയോഗിച്ച് രണ്ടോ മൂന്നോ മിനിറ്റ് വേവിക്കുക ശേഷം മാറ്റി വയ്ക്കുക.
പാലും, അല്പം ഉപ്പ്, കോൺ സിറപ്പ് എന്നിവ ഒരു പാനിൽ രണ്ട് മിനിറ്റ് ചൂടാക്കി എടുക്കുക. ഇതിലേക്ക് പഞ്ചസാര ചേർക്കുക, തിളപ്പിക്കുക. റോസ് എസെൻസും റെഡ് ഫുഡ് കളറും ചേർത്ത് നന്നായി ഇളക്കി ഒരു മിനിറ്റ് മാത്രം വേവിക്കുക.
പോപ്‌കോൺ, തയ്യാറാക്കി വെച്ച മിശ്രിതം കൊണ്ട് ഇളക്കി എടുക്കുക. കടലാസ് പേപ്പർ കൊണ്ട് പൊതിഞ്ഞ ഒരു ട്രേയിൽ പരത്തി എടുക്കുക.
നിങ്ങൾക്ക് ഇത് കഴിക്കാൻ തയ്യാറാണ്!
3. ചോക്ലേറ്റ് പോപ്കോൺ
പ്രഷർ കുക്കറിൽ ചോളം കേർണലുകൾ എന്നിവ എണ്ണയിൽ കുറച്ച് മിനിറ്റ് വേവിക്കുക. പോപ് കോണിൻ്റെ ശബ്ദം നിലച്ചതിന് ശേഷം, തീ ഓഫ് ചെയ്ത് പോപ്‌കോൺ മാറ്റി വയ്ക്കുക.ഒരു ചീനച്ചട്ടിയിൽ വെണ്ണ, ബ്രൗൺ ഷുഗർ, കൊക്കോ പൗഡർ എന്നിവ വഴറ്റി എടുക്കുക. ഇതിലേക്ക് ചോക്കോ ചിപ്‌സ് ചേർക്കുക, രണ്ട് മിനിറ്റ് വേവിക്കുക, മുൻപ് തയ്യാറാക്കി വെച്ചിരിക്കുന്ന പോപ്‌കോണിന് മുകളിൽ ഈ സോസും കൂടി ചേർത്ത് നന്നായി ടോസ് ചെയ്യുക. ആസ്വദിച്ച് കഴിക്കൂ...
4. നാരങ്ങ, കുരുമുളക് പോപ്കോൺ
നാരങ്ങയുടെ രുചിയും കുരുമുളകിൻ്റെ രുചിയും സംയോജിപ്പിച്ച മസാല, ഈ പോപ്‌കോണിനെ സ്വാദിഷ്ടമാക്കി മാറ്റുന്നു.
ആദ്യം, ഒരു മൈക്രോവേവിൽ പോപ്കോൺ തയ്യാറാക്കി ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക.
ചെറുനാരങ്ങയുടെ തൊലി( വളരെ കുറച്ച്), ചതച്ച കുരുമുളക്, ആംചൂർ പൊടി എന്നിവ ഒരുമിച്ച് ഇളക്കുക. ഈ മിശ്രിതം പോപ്‌കോണിൽ ചേർത്ത് നന്നായി വഴറ്റി എടുക്കുക.
കുറച്ച് നാരങ്ങാനീര് ഒഴിച്ച്, അരിഞ്ഞ മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പുക.
5. എരിവുള്ള മല്ലിയില പോപ്‌കോൺ
ഒരു പ്രഷർ കുക്കറിൽ വെണ്ണ ചൂടാക്കുക, കേർണലുകൾ ചേർത്ത് നാലഞ്ചു മിനിറ്റ് പോപ്പ് ചെയ്യാൻ അനുവദിക്കുക. തീ ഓഫ് ചെയ്ത് മാറ്റി വെക്കുക. ഒലിവ് ഓയിൽ, ഉപ്പ്, മല്ലിയില, ചതച്ച ചുവന്ന കുരുമുളക്, വെളുത്തുള്ളി പൊടി എന്നിവയ്‌ക്കൊപ്പം മൈക്രോവേവിൽ ചൂടാക്കി എടുക്കുക. പോപ്പ്‌കോൺ ഒലിവ് ഓയിൽ മിശ്രിതം ഉപയോഗിച്ച് ടോസ് ചെയ്യുക. അരിഞ്ഞ മല്ലിയില കൊണ്ട് അലങ്കരിച്ച് ഉടൻ തന്നെ വിളമ്പുക.
ബന്ധപ്പെട്ട വാർത്തകൾ : മുഖസൗന്ദര്യത്തിനായി ഒലിവ് ഓയിൽ ഇങ്ങനെയെല്ലാം ഉപയോഗിക്കാം
Share your comments