ക്രിസ്മസിന് ആഘോഷം നിർബന്ധമാണ് അല്ലെ? എല്ലാവരും കൂടിയിരുന്ന ആഘോഷത്തിൽ നിങ്ങൾ തീർച്ചയായും ധാരാളം സ്റ്റാർട്ടറുകളും പാനീയങ്ങളും ഉൾപ്പെടുന്ന ഒരു മെനു തീരുമാനിക്കും എന്നത് ഉറപ്പാണ്. എന്നിരുന്നാലും, നിങ്ങളുടെ പാർട്ടിയിൽ മദ്യം വിളമ്പുന്നത് നിർബന്ധമല്ല. പിന്നെന്ത് എന്നൊരു ചോദ്യം ഉണ്ടെങ്കിൽ ഇതാ ഈ നോൺ-ആൽക്കഹോൾ ക്രിസ്മസ് പാനീയങ്ങൾ നിങ്ങൾക്കായി.
ക്രാൻബെറി, ഇഞ്ചി പാനീയം
ഈ പാനീയം ക്രിസ്മസിന് വിളമ്പാൻ മാത്രമല്ല, ഏതൊരു ആഘോഷത്തിലും ഇത് ഉൾപ്പെടുത്താവുന്നതാണ്. ഉണ്ടാക്കാനും എളുപ്പമാണ്, വിനാഗിരി, ക്രാൻബെറി, പഞ്ചസാര, കറുവാപ്പട്ട, വെള്ളം, ഇഞ്ചി എന്നിവ ഒരുമിച്ച് ചേർത്ത് ഒരു പാനിൽ വേവിക്കുക. 10-15 മിനിറ്റ് മാരിനേറ്റ് ചെയ്യുക. മിശ്രിതം മാഷ് ചെയ്ത് അരിച്ചെടുത്ത് ഐസും ക്ലബ് സോഡയും ചേർക്കുക. ഇത് തണുപ്പിച്ച് കുടിക്കാം.
ബ്ലാക്ക്‌ബെറി മോക്ക്‌ടെയിൽ
പുളിപ്പുള്ളതും മധുരമുള്ളതുമായ പുതിയ ബ്ലാക്ക്‌ബെറികൾ കൊണ്ട് നിർമ്മിച്ച, ഈ ഉന്മേഷദായകമായ നോൺ-ആൽക്കഹോളിക് പാനീയം കുട്ടികൾക്ക് ക്രിസ്മസ് പാർട്ടികളിൽ നൽകാവുന്ന പാനീയങ്ങളിൽ ഒന്നാണ്.
ഫ്രഷ് ബ്ലാക്ക്‌ബെറി, ഓറഞ്ച് ജ്യൂസ്, കറുവപ്പട്ട സിറപ്പ്, നാരങ്ങ നീര് എന്നിവ ഒരു ഷേക്കറിൽ ഇട്ട് നന്നായി മിക്സ് ചെയ്യുക.
ശേഷം ഈ മിശ്രിതം അരിച്ചെടുക്കുക. ഉയരമുള്ള ഗ്ലാസിലേക്ക് ഒഴിക്കുക, മുകളിൽ ഐസ് ഇട്ട് തണുപ്പിച്ച് വിളമ്പാവുന്നതാണ്.
പാഷൻ ഫ്രൂട്ട് മാർട്ടിനി
പാഷൻ ഫ്രൂട്ടുകളുടെ മധുരവും പഴവും നിറഞ്ഞ ഈ പാനീയം ആരോഗ്യകരവും നിങ്ങളുടെ ശരീരത്തിൽ ജലാംശം നൽകുന്നതുമാണ്. ഇത് നിരവധി പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു. പാഷൻ ഫ്രൂട്ടിൽ നിന്ന് മാംസം എടുത്ത് ഒരു ഷേക്കറിലേക്ക് ഇടുക. മുട്ടയുടെ വെള്ള, പഞ്ചസാര സിറപ്പ്, നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. അരിച്ചെടുക്കുക, മുന്തിരി നീരും കൂടി ഒഴിച്ച്, തണുപ്പിച്ച് ഇത് വിളമ്പുക.
റോസ്മേരി സൈഡർ മോക്ക്ടെയിൽ
ഈ ക്രിസ്‌മസിന് ഉന്മേഷദായകമായ ഈ മോക്ക്‌ടെയിൽ നിങ്ങളെ സന്തോഷിപ്പിക്കും. ഈ പാനീയം ഗ്ലൂറ്റൻ-ഫ്രീയാണ്, മാത്രമല്ല ഇത് കൊഴുപ്പ് കുറവാണ്, ഇത് ആരോഗ്യബോധമുള്ള ആളുകൾക്ക് അത്യുത്തമമാക്കുന്നു. ഒരു പാനിലേക്ക് വെള്ളം, റോസ്മേരി, പഞ്ചസാര രഹിത സിറപ്പ് എന്നിവ യോജിപ്പിച്ച് ഇടയ്ക്കിടെ ഇളക്കി നന്നായി വേവിക്കുക. റോസ്മേരി തളിർ എടുത്ത് കളയുക. ആപ്പിൾ സിഡെർ, ക്ലബ് സോഡ, തയ്യാറാക്കിയ റോസ്മേരി സിറപ്പ് എന്നിവ കൂട്ടിച്ചേർക്കുക. റോസ്മേരി തണ്ട് കൊണ്ട് അലങ്കരിച്ച് തണുപ്പിച്ച് വിളമ്പുക.
ബന്ധപ്പെട്ട വാർത്തകൾ: വെറുതേ കഴിക്കുന്ന മലരിൻ്റെ ആരോഗ്യ ഗുണങ്ങൾ അറിയാമോ?
Share your comments