തലച്ചോറിലെ പിറ്റുവേറ്ററി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമാൺ ആണ് പ്രൊലാക്ടിൻ. ഇത് സ്ത്രീകളിലും പുരുഷൻമാരിലും ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. സ്ത്രീകളിൽ സ്തനങ്ങൾ വലുതാകുന്നതിനും മുലപ്പാൽ ഉത്പാദിപ്പിക്കുന്നതിനും സഹായിക്കുന്ന ഹോർമോണാണിത്. എന്നാൽ പുരുഷൻമാരിൽ പ്രൊലാക്ടിൻ ഉണ്ടെങ്കിലും അതിനു പ്രത്യേക പ്രവർത്തനം പുരുഷന്മാരുടെ ശരീരത്തിലില്ല. സ്ത്രീകളുടെ പ്രൊലാക്ടിൻ ഹോർമോൺ ലെവൽ പുരുഷൻമാരുടേതിനേക്കാൾ ഉയർന്നിരിക്കും. അതുകൊണ്ട് തന്നെ പ്രത്യേക പ്രവർത്തനം ഇതിനുണ്ട്. പ്രസവിച്ചിരിക്കുന്ന അവസ്ഥയിലോ മുലയൂട്ടുന്ന അവസ്ഥയിലോ അല്ലാതെ സ്ത്രീകളിൽ പ്രൊലാക്ടിന്‍ അളവ് ഉയരുന്നത് വന്ധ്യത ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകാം.
ചില പ്രത്യേകമരുന്നുകൾ കഴിക്കുമ്പോൾ സാധാരണ പ്രൊലാക്ടിൻ അളവ് കൂടാറുണ്ട്. മനോരോഗത്തിനു കഴിക്കുന്ന മരുന്നുകൾ, അന്റാസിഡ് മരുന്നുകൾ, ചില ആന്റീബയോട്ടിക്സ്, ഛർദ്ദിലിനുകഴിക്കുന്ന മരുന്നുകൾ ഇവ ഡൊപാമിന്റെ അളവു കുറയ്ക്കുകയും അതുവഴി പ്രൊലാക്ടിൻ വ്യതിയാനങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. തൈറോയിഡിലെ ടിഎസ്എച്ച് ഹോര്‍മോണ്‍ കൂടുന്ന സമയത്തു പ്രൊലാക്ടിന്‍ ഉത്പാദിപ്പിക്കുന്ന സെല്ലുകള്‍ പ്രവര്‍ത്തന ക്ഷമമാകുകയും ഡൊപാമിന്റെ അളവു കുറയ്ക്കുകയും ചെയ്യുന്നു. അങ്ങനെ പ്രൊലാക്ടിന്റെ അളവു കൂടുന്നതിന് കാരണമാകും.
എന്തൊക്കെയാണ് ലക്ഷണങ്ങൾ?
-
പ്രൊലാക്ടിൻ അളവ് അമിതമായി കൂടുന്നത് തലവേദനയ്ക്കും കാഴ്ച പ്രശ്നങ്ങൾക്കും കാരണമാകുന്നു.
-
ആർത്തവം ക്രമം തെറ്റി വരിക, അല്ലെങ്കിൽ വരാതിരിക്കുക.
-
സ്ത്രീകളുടെ സ്തനങ്ങളിൽ നിന്ന് വെളുത്ത നിറത്തിലുള്ള ദ്രാവകം വരിക, എന്നിവയാണ് സാധാരണയായി സ്ത്രീകൾക്ക് ലക്ഷണങ്ങൾ. എന്നാൽ പുരുഷൻമാരിൽ ഇത് കണ്ടെത്താൻ കഴിയാറില്ല , അത്കൊണ്ട് തന്നെ പലപ്പോഴും വന്ധ്യതാ ചികിത്സയ്ക്ക് വരുമ്പോൾ ആണ് ഇത് കണ്ടെത്തുന്നത്.
എന്നാൽ ഇവയൊന്നും അല്ലാതെ തന്നെ താൽക്കാലികമായി ശരീരത്തിൽ പ്രൊലാക്ടിൻ അളവ് കൂടാറുണ്ട് ഇതിന്റെ കാരണങ്ങൾ
മാനസികമായ അല്ലെങ്കിൽ ശാരീരികമായ സമ്മർദ്ദം
അമിതമായി പ്രോട്ടീൻ ചേർന്ന ഭക്ഷണം
എന്നാൽ മരുന്ന് കൊണ്ട് തന്നെ മാറ്റിയെടുക്കാൻ പറ്റുന്ന ഒന്നാണ് പ്രൊലാക്ടിൻ. അളവ് 200 താഴെ ആണെകിൽ പേടിക്കേണ്ട കാര്യമില്ല, അല്ലെങ്കിൽ എംആർഐ സ്കാനിംഗ് നടത്തി പിറ്റിയൂറ്ററിയിൽ എന്തെങ്കിലും മുഴ ഉണ്ടെങ്കിൽ മരുന്നിലൂടെയോ അല്ലെങ്കിൽ സര്ജറിലൂടെയോ മാറ്റി എടുക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ
സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ? എങ്കില്‍ വന്ധ്യതയ്ക്ക് കാരണമാകും
Share your comments