ലോകത്ത് ഏറ്റവും മികച്ച ഭക്ഷ്യയെണ്ണയായി കണക്കാക്കപ്പെടുന്ന ഒന്നാണ് തവിടെണ്ണ. നമ്മുടെ നാട്ടിൽ അടുത്ത കാലത്തായി തവിടെണ്ണയുടെ ഉപഭോഗം വർദ്ധിച്ചുകൊണ്ടിരിക്കയാണ് കേരളത്തിൽ നെല്ല് ഉദ്പാദനം ഉണ്ടെങ്കിലും നാം ഉപയോഗിക്കുന്ന തവിടെണ്ണയിലേറെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നതാണ്. ഭാരതത്തില്‍ ഏതാണ്ട് 13 ലക്ഷം ടണ്‍ തവിടെണ്ണ ( rice bran oil) ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് 'സോള്‍വന്‍റ് എക്സ്ട്രാക്ഷന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ' ചൂണ്ടിക്കാട്ടുന്നു.ഹൈദരാബാദിലുള്ള 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി' തവിടില്‍നിന്ന് എണ്ണ വേര്‍തിരിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കുന്നുണ്ട്. പത്തൊന്‍പതോളം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യ നല്‍കിക്കഴിഞ്ഞു. 'ടെക്നോളജി മിഷന്‍ ഓണ്‍ ഓയില്‍ സീഡ്സ്, പള്‍സസ് ആന്‍റ് മെയ്സ്' എന്ന കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്‍റെ പദ്ധതിയുടെ കീഴിലുള്ള ഗ്രാന്‍റ് ഈ വ്യവസായങ്ങള്‍ക്കു ലഭിക്കും.
മൂന്നു വിഭാഗത്തില്‍പ്പെട്ട നിരോക്സീകാരികള്‍ തവിടെണ്ണയിലുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ടോക്കോട്രൈനോള്‍, ലിപ്പോയിക് ആസിഡ്, ഒറൈസനോള്‍ എന്നിവയാണവ ഒറിസനോളാണ് ഇവയില്‍ മുഖ്യം. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ലിപ്പോയിക് ആസിഡ് സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിനെ കുറയാതെ നിലനിര്‍ത്താനും ടോക്കോട്രൈനോള്‍ സഹായിക്കുന്നു. ഒറൈസനോള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കും. സ്ത്രീകളില്‍ ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ടുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളും അത് സംബന്ധമായ മറ്റ് അസുഖങ്ങളും കുറയ്ക്കാന്‍ ഒറൈസനോള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
സാധാരണ എണ്ണകള്‍ക്ക് സ്‌മോക്കിങ് പോയിന്റ് കുറവായിരിക്കും. അവ ചൂടാക്കുമ്പോള്‍, കെമിക്കല്‍ ഘടകങ്ങള്‍ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കും. എന്നാല്‍ തവിടെണ്ണയുടെ സ്‌മോക്കിങ് പോയിന്റ് കൂടുതല്‍ ആയതിനാല്‍, ഉയര്‍ന്ന ചൂടിലും മാറ്റം സംഭവിക്കുന്നില്ല.മികച്ച ആരോഗ്യഗുണങ്ങൾ ഉള്ള തവിടെണ്ണയ്ക്ക് താരതമ്യേന വില കുറവായതിനാല്‍ സാധാരണക്കാര്‍ക്കും വാങ്ങി ഉപയോഗിക്കാവുന്നതാണ് മാത്രമല്ല, ഉയര്‍ന്ന ഊഷ്മാവില്‍ പാചകം ചെയ്താല്‍ തവിടെണ്ണ വര്‍ധിച്ച ചൂട് താങ്ങുന്നതിനാലും അത്ര എളുപ്പത്തില്‍ വിഘടിക്കാത്തതിനാലും വറുക്കുന്നതിനും പൊരിക്കുന്നതിനും മറ്റും ഏറെ അനുയോജ്യമാണ്. പാചകവേളയില്‍ ഭക്ഷ്യവസ്തുക്കളിലേക്ക് തവിടെണ്ണ വളരെ കുറഞ്ഞ തോതിലേ ആഗിരണം ചെയ്യപ്പെടുന്നുള്ളൂ. പെട്ടെന്ന് കനയ്ക്കാത്തതിനാല്‍ ഈ എണ്ണയില്‍ പാകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ കാലം സൂക്ഷിച്ചുവെക്കാവുന്നതുമാണ്.
Share your comments