മുടികൊഴിച്ചിൽ ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ്. സ്ത്രീകളും, പുരുഷന്മാരും എന്ന വ്യത്യാസമില്ലാതെ ഈ പ്രശ്നങ്ങൾ എല്ലാവരും അനുഭവിക്കുന്നു. ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അധികംപേർക്കും അറിയില്ല. പാരമ്പര്യത്തെ കൂടാതെ, വേറെ പല കാരണങ്ങൾ കൊണ്ടും മുടി കൊഴിയുന്നു.
മുടികൊഴിച്ചിലിനുള്ള കാരണങ്ങൾ (Causes of Hair fall)
കൂടുതൽ മുടി കൊഴിച്ചിൽ ഉണ്ടെങ്കിൽ അത് പാരമ്പര്യം, പലതരം രോഗങ്ങൾ, മരുന്നുകൾ അല്ലെങ്കിൽ പോഷകാഹാരക്കുറവ്, എന്നിവയുടെ കാരണത്താലാകണം. മുടികൊഴിച്ചിൽ വളരെയധികം വിഷമവും, അസ്വസ്ഥവും സൃഷ്ടിക്കുന്നത് കൊണ്ട് ഉടൻ തന്നെ ചികിത്സ ചെയ്യേണ്ടത് ആവശ്യമാണ്.
മുടികൊഴിച്ചിലിൽ തടയുന്നതിന് രണ്ടു വഴികളുണ്ട്
ഒന്ന് വൈദ്യചികിത്സ കൊണ്ടും, മറ്റൊന്ന് പോഷകാഹാരം കൊണ്ട് മാറ്റാവുന്നവയുമാണ്. ഡോക്ടർമാരുടെ സഹായം തേടുന്നവരുമുണ്ട്. പക്ഷെ ചികിത്സ നിർത്തുമ്പോൾ വീണ്ടും മുടി കൊഴിച്ചിൽ തുടങ്ങുന്നു. വേറൊരു ഓപ്ഷൻ മുടി മാറ്റിവെക്കുകയാണ്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ചെയ്യാവുന്നതാണ്. Hair grafts, scalp reduction, എന്നിവ അതിൽ ചില രീതികളാണ്. ഈ രണ്ടു രീതികളും ഒരു ത്വക്‌രോഗവിദഗ്‌ദ്ധന്‍റ (dermatologist) സാന്നിധ്യത്തിൽ ചെയ്യേണ്ട ചികിത്സകളാണ്.
മുടി കൊഴിച്ചിൽ തടയാൻ ചില ഹോം റെമെഡീസ്
1. വെളിച്ചെണ്ണ (Coconut oil)
വെളിച്ചെണ്ണ ധാരാളം പോഷകങ്ങൾ അടങ്ങിയതാണ്. ആഴ്ചയിൽ രണ്ടു പ്രാവശ്യം വെളിച്ചെണ്ണ കൊണ്ട് തലയോട്ടിൽ മസ്സാജ് ചെയ്യുകയാണെങ്കിൽ, ഒരു മാസത്തിനുള്ളതിൽ അതിൻറെ ഫലം കാണാം.
2. അലോ വിര (Aloe Vera)
Aloe vera യ്ക്ക് അതിശയം സൃഷ്ടിക്കാനുള്ള കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ gel തലയോട്ടിൽ മസ്സാജ് ചെയ്‌ത് കുറച്ചു നേരം വെച്ചശേഷം ചെറു ചൂടുവെള്ളത്തിൽ മുടി കഴുകുകയാണെങ്കിൽ തീർച്ചയായും ഫലം കാണും..
3. ചൂടുള്ള എണ്ണകൊണ്ട് മസ്സാജ് ചെയ്യുക (Hot Oil Hair Massage)
ചൂടുള്ള എണ്ണകൊണ്ട് മസ്സാജ് ചെയ്യുന്നതും മുടികൊഴിച്ചിലിന് പ്രതിവിധിയാണ്. മസ്സാജ് ചെയ്യുന്നത് രക്‌തയോട്ടം വർദ്ധിപ്പിക്കുന്നതിനും, മുടിയെ nourish ചെയ്യുന്നതിനും സഹായിക്കുന്നു. Coconut, olive, mustard, almond, എന്നിവയിൽ ഏതു എണ്ണ കൊണ്ട് മസ്സാജ് ചെയ്‌താലും ഗുണമുണ്ടാകും.
4. വേപ്പ്, നെല്ലിക്ക (Neem & Amla)
ഔഷധ സസ്യങ്ങളായ വേപ്പ്, നെല്ലിക്ക, എന്നിവയും മുടി കൊഴിച്ചിലിന് നല്ലതാണ്. ഇതിന്റെ എണ്ണയോ, അരച്ചെടുത്ത മിശ്രിതമോ തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്.
5. മുട്ട, തൈര് (Egg or Yoghurt)
ഒരുപാടു മുടി കൊഴിച്ചിൽ ഉണ്ടെങ്കിൽ, മുട്ടകൊണ്ടോ തൈരുകൊണ്ടോ ഉള്ള ഹെയർ പാക്ക് ഉപയോഗിച്ച് മുടി nourish ചെയ്യേണ്ടതാണ്. മാസത്തിൽ രണ്ടു തവണ ഇത് ചെയ്യുകയാണെങ്കിൽ ഫലം ലഭിക്കുന്നതാണ്.
Simple & Effective Home Remedies to Control Hair Fall
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഹാമാരിക്കാലത്തെ ആരോഗ്യ വീണ്ടെടുപ്പിന് കർക്കിടക ചികിൽസ
Share your comments