ശരീരത്തിന് പലവിധേന ഉപകാരപ്രദമാണ് നട്സുകൾ. പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് ബദാം, പിസ്ത, അണ്ടിപ്പരിപ്പ്, വാൾനട്ട് തുടങ്ങിയ നട്സുകൾ. ദിവസേന 20 ഗ്രാം നട്സ് കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, അകാലമരണം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.
ദിവസവും 20 ഗ്രാം അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 30 ശതമാനം വരെ കുറയ്ക്കുന്നു. ഇവ അർബുദ സാധ്യതയെ 15 ശതമാനവും അകാല മരണസാധ്യതയെ 22 ശതമാനവും കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. ശ്വാസകോശ രോഗങ്ങളെയും പ്രമേഹത്തെയും നിയന്ത്രിക്കാനും ഇവ ഉത്തമമാണ്.
എന്നാൽ, നട്സുകൾ കുതിർത്ത് കഴിയ്ക്കണമെന്നാണ് പറയാറുള്ളത്. നട്സുകൾ വെറുതെ കഴിയ്ക്കുകയാണെങ്കിലും, പാചകം ചെയ്യുമ്പോഴാണെങ്കിലും കുതിർത്ത് കഴിയ്ക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും. ഇങ്ങനെ ചെയ്യുന്നത് പാചക സമയം കുറയ്ക്കാനും സഹായിക്കുന്നു.
ബദാം കുതിര്‍ത്ത് കഴിച്ചാൽ പിന്നെ തൊലി കളയേണ്ടതിന്റെ ആവശ്യമില്ല. ബദാമിന്റെ തൊലിയ്ക്ക് നല്ല കട്ടിയുണ്ട്. ഇതില്‍ ഫൈറ്റിക് ആസിഡ് ധാരാളമുണ്ട്. ഈ എന്‍സൈം ബദാമിന്റെ പോഷക ഘടകങ്ങൾ ശരീരത്തിന് ലഭ്യമാകുന്നത് തടയുന്നു. എന്നാൽ കുതിര്‍ത്ത് കഴിയുമ്പോള്‍ ഈ എന്‍സൈം പുറന്തള്ളപ്പെടുന്നതിനാൽ, ഗുണങ്ങള്‍ ശരീരത്തിന് കൃത്യമായി ലഭിയ്ക്കും. അതായത്, പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, കാൽസ്യം തുടങ്ങിയ പോഷകങ്ങളും ധാതുക്കളും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ബദാം കുതിര്‍ത്ത് കഴിച്ചാൽ സ്വാദേറുമെന്നും പറയാറുണ്ട്.
പയറുവർഗ്ഗങ്ങൾ കുതിർത്ത് തൊലി കളഞ്ഞ ശേഷമോ, വറുത്തതിന് ശേഷമോ വേവിച്ച് കഴിയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് പോളിഫെനോളിന്റെ അളവ് കുറയ്ക്കുന്നു. ഇരുമ്പ്, സിങ്ക്, കാൽസ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കളെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വർധിപ്പിക്കുകയും ചെയ്യും.
കുതിർത്ത് കഴിയ്ക്കുന്നതിലൂടെ, ഗാസ് പ്രശ്നങ്ങൾക്ക് വഴി വക്കുന്ന സംയുക്തങ്ങളെ നീക്കം ചെയ്യാം. നട്സുകളും പയറ് വർഗങ്ങളും എട്ട് മണിക്കൂർ വരെ കുതിർക്കാൻ വയ്ക്കണം. എന്നുവച്ചാൽ, തലേന്നു രാത്രി കിടക്കാന്‍ നേരം ഇത് വെള്ളത്തിലിട്ടു വച്ചാല്‍ രാവിലെ കുതിര്‍ന്നു കിട്ടും.
ആരോഗ്യത്തിന് മികച്ച നട്സുകൾ
നട്സുകളിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഓകാസീകരണ സമ്മർദത്തെ പ്രതിരോധിച്ച് അർബുധ സാധ്യത കുറയ്ക്കുന്നു. നട്സുകളിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളുടെയും മാംസ്യത്തിന്റെയും കലവറയാണെന്ന് പറയാം. അതിനാൽ തന്നെ പൊണ്ണത്തടി കുറയ്ക്കാനും ഇവ വളരെ ഗുണകരമാണ്.
പലപ്പോഴും തിരക്കേറിയ ജീവിതചൈര്യയിൽ പലരും പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന പതിവുണ്ട്. ഒരു ദിവസം ആരംഭിക്കുന്നതിനുള്ള അത്ഭുതകരമായ മാര്‍ഗമാണ് രാവിലെ നട്‌സ് കഴിക്കുന്നത്. ഇത് നിങ്ങളുടെ ശരീരത്തെ ഉത്തേജിപ്പിക്കുകയും ദിവസം മുഴുവന്‍ ഊർജ്ജവും ഉന്മേഷവും നൽകുന്നതിനും സഹായിക്കുന്നു.
ഒരു നീണ്ട ദിവസത്തെ ജോലിക്ക് ശേഷം നിങ്ങളുടെ പ്രതിരോധശേഷിയും ശക്തിയും വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും. ഇവ ഒരു മികച്ച ലഘുഭക്ഷണമായും കഴിക്കാവുന്നതാണ്.
Share your comments