കൂടിവരുന്ന ചൂടിന്റെകാഠിന്യത്തെ കുറിച്ച് ദിനവും വരുന്ന മുന്നറിയിപ്പുകളും വാർത്തകളും നമ്മൾ കാണുന്നുണ്ട്. മുന്നറിയിപ്പുകളെ അവഗണിക്കുന്നതുമൂലം സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്
കൂടിവരുന്ന ചൂടിന്റെകാഠിന്യത്തെ കുറിച്ച് ദിനവും വരുന്ന മുന്നറിയിപ്പുകളും വാർത്തകളും നമ്മൾ കാണുന്നുണ്ട്. മുന്നറിയിപ്പുകളെ അവഗണിക്കുന്നതുമൂലം സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്. അമിതമായ ചൂടേൽക്കുന്നതുമൂലം ശരീരകോശങ്ങൾ വിഘടിക്കുന്ന പ്രക്രിയയാണ് ഇവിടെ സംഭവിക്കുന്നത് ശരീരത്തിൽ ഉണ്ടാകുന്ന ജലനഷ്ടം ഇതിന്റെ പ്രധാന കാരണമാണ്. പ്രതിരോധ നടപടികൾ കൊണ്ട് ഈ അമിത ചൂടിനേയും അതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെയും തടയാൻ സാധിക്കും. വേനൽക്കാലത്തു ജലാംശം കൂടുതലുള്ള ആഹാരം കഴിക്കുകയും ധാരളം വെള്ളം കുടിക്കുകയും ചെയ്യുന്നത് വളരെ ഗുണകരമാണ്. വേനൽക്കാലത്തു ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട ചില വസ്തുക്കൾ ഇതാ.
ഇലകളും പച്ചക്കറികളും
ചൂടുകാലത് കൂടുതൽ ഇലകളും പച്ചക്കകറികളും ആഹാരത്തിന്റെ ഭാഗമാക്കണം. മൽസ്യ മാംസാദിക്കൽ പരമാവധി വര്ജിക്കുകയും വേണം. 80 ശതമാനത്തിൽ കൂടുതൽ ജലാംശം അടങ്ങിയ പച്ചക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ജലനഷ്ടം ഒരുപരിധിവരെ ക്രമീകരിക്കുന്നു കൂടാതെ എളുപ്പം ദഹിക്കുന്ന ഇവ ശരീരത്തിലെ ഊർജ്ജനഷ്ടത്തെയും കുറയ്ക്കുന്നു .
തണ്ണിമത്തൻ
ചൂട് കൂടുമ്പോൾ നാം എല്ലാവരും ആശ്രയിക്കുന്ന ഒന്നാണ് തണ്ണിമത്തൻ.കൂടുതൽ ജലാംശം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ വേഗത്തിൽ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കൂറ്റൻ സഹായിക്കും മാത്രമല്ല തണ്ണിമത്തൻ ജ്യൂസ് ആക്കി കഴിക്കുന്നത് വിശപ്പിനേയു ദാഹത്തെയും ഒരുപോലെ ശമിപ്പിക്കുന്നു.
മോര്,സംഭാരം
വേനല്ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന ഉത്തമ പാനീയമാണ് സംഭാരം. ഉന്മേഷം ലഭിക്കാനും നിര്‍ജലീകരണം തടയാനുംശരീരത്തിലെ അഴുക്ക് പുറത്തു കളയാനും മോരും ഉത്തമമാണ് . ഇഞ്ചി കറിവേപ്പില , നരകത്തിന്റെ ഇല, പച്ചമുളക് എന്നിവയിൽ ഏതെങ്കിലും ഒക്കെച്ചേർത്തു ഇഷ്ടമുള്ള രീതിയിൽ സംഭാരം ഉണ്ടാക്ക്ക്കഴിക്കാം
കരിക്ക്
വേനലിൽ ഊർജ്ജദായകമായ വേറൊരു വസ്തു കരിക്കിനേക്കാൾ നല്ലതായി വേറെയില്ല. ഒരുകുപ്പി ഗ്ളൂക്കോസ് കയറ്റിയതിനു തുല്യമാണ് ഒരു കരിക്കു കഴിച്ചാൽ. ദാഹം മാറ്റുകമാത്രമല്ല ഇതിലെ ലവണങ്ങളും ഗ്ളൂക്കോസും ശരീരത്തിലെ എനർജി ലെവൽ വളരെയധികം ഉയർത്തും . ഏതൊരു അസുഖം വന്നാലും ശുപാർശ ചെയ്യപ്പെടുന്ന കരിക്കു തന്നെയാണ് വേനലിലെ താരം
പഴച്ചാർ
വേനൽക്കാലം പഴങ്ങളുടെ കാലമാണ്ണ് ഓറഞ്ച് , മാമ്പഴം, മാതളം, പാഷൻ ഫ്രൂട്ട് എന്നിവ ധാരാളമായി ലഭിക്കും . ഒരു നേരമെങ്കിലും ഇവയുടെ ജ്യൂസ് കുടിക്കുകയാണെങ്കിൽ ശരീരത്തിലെ ജലാംശം നിലനിർത്താനും ഒര്ർജം നൽകാനും ഉപകരിക്കും. പുളിരസമുള്ള പഴങ്ങളിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് ഇവ അധിക താപത്തെ ചെറുക്കാനും അന്തരീക്ഷ മാലിന്യങ്ങളെ മുക്തമാക്കാനും സഹായിക്കും .
English Summary: summer health tips five food varieties to resist summer heat
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments