1. Environment and Lifestyle

ചായയാണോ കാപ്പിയാണോ ആരോഗ്യകാര്യത്തിൽ മുന്നിൽ

കാപ്പിയും ചായയും തമ്മിലുള്ള വ്യത്യാസങ്ങളെയും സമാനതകളെയും കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്, കൂടാതെ ഏതാണ് ആരോഗ്യകരവും എന്ന് ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്നു.

Saranya Sasidharan
Tea or coffee? Which one is best for your Health
Tea or coffee? Which one is best for your Health

ലോകമെമ്പാടുമുള്ള ഏറ്റവും പ്രചാരമുള്ള രണ്ട് പാനീയങ്ങളാണ് കാപ്പിയും ചായയും. മാത്രമല്ല ഉന്മേഷം നൽകുന്നതിന് ഇത് നിങ്ങളെ സഹായിക്കുകയും ചെയ്യും. എന്നാൽ കഫീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഉൾപ്പെടുന്നതിനാൽ ഇവ രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്,

കാപ്പിയും ചായയും തമ്മിലുള്ള വ്യത്യാസങ്ങളെയും സമാനതകളെയും കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്, കൂടാതെ ഏതാണ് ആരോഗ്യകരവും എന്ന് ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്നു.

കാപ്പിയിൽ കഫീന്റെ അളവ് കൂടുതലാണ്

കാപ്പിയിലും ചായയിലും കാണപ്പെടുന്ന ഒരു ഉത്തേജകമാണ് കഫീൻ, അത് നിങ്ങൾക്ക് ഉണർവും ഊർജ്ജസ്വലതയും നൽകുന്നു. മാത്രമല്ല ഇത് രോഗം തടയാനും സഹായിച്ചേക്കാം. 2015 ലെ ഗവേഷണമനുസരിച്ച്, മിതമായ അളവിൽ കഫീൻ കഴിക്കുന്ന വ്യക്തികൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ ന്യൂറോളജിക്കൽ ഡിസോർഡേഴ്സ്, വൻകുടൽ, ഗർഭപാത്രം, കരൾ കാൻസർ തുടങ്ങിയ അർബുദങ്ങളും അവർക്ക് ഉണ്ടാകാനുള്ള സാധ്യത കുറവായിരുന്നു എന്നാണ്.

FDA നിർവചിച്ചിരിക്കുന്നതുപോലെ, നിങ്ങളുടെ കഫീൻ ഉപഭോഗം പ്രതിദിനം നാലോ അഞ്ചോ കപ്പിൽ കൂടുതലായി പരിമിതപ്പെടുത്തുന്നത് പ്രധാനമാണ്,

കഫീൻ അമിതമായി ഉപയോഗിക്കുമ്പോൾ, താഴെപ്പറയുന്ന രോഗങ്ങൾക്ക് കാരണമാകാം:

ഓക്കാനം

അതിസാരം

ഉറക്കമില്ലായ്മ

ഉത്കണ്ഠ

ഹൃദയമിടിപ്പ് വർദ്ധിക്കുന്നു

കഠിനമായ സാഹചര്യങ്ങളിൽ ഇത് അപസ്മാരത്തിന് കാരണമാകും

ചായ നിങ്ങൾക്ക് അധിക ഊർജവും ശ്രദ്ധയും നൽകുന്നു

കാപ്പിയിൽ കൂടുതൽ കഫീൻ അടങ്ങിയിരിക്കുന്നു. എന്നാൽ ചായയാകട്ടെ, കാപ്പിയെക്കാളും ദീർഘകാലം നിലനിൽക്കുന്ന ഊർജം പ്രദാനം ചെയ്യുന്ന പ്രവണത കാഴ്ച്ച വെക്കുന്നു.

2008-ലെ ഒരു ചെറിയ ഗവേഷണമനുസരിച്ച്, ചായയിൽ, കാപ്പിയിൽ നിന്ന് വ്യത്യസ്തമായി, എൽ-തിയനൈൻ എന്ന തന്മാത്ര ഉൾപ്പെടുന്നു, ഇത് കഫീൻ കൂടുതൽ സമയത്തേക്ക് മെറ്റബോളിസ് ചെയ്യാൻ അനുവദിക്കുന്നു. എൽ-തിയനൈൻ, കഫീൻ എന്നിവയുടെ മിശ്രിതം കഴിച്ച പങ്കാളികൾ കഫീൻ മാത്രം കഴിക്കുന്നവരെ അപേക്ഷിച്ച് ശ്രദ്ധാ പരിശോധനയിൽ മികച്ച പ്രകടനം കാഴ്ചവച്ചു എന്നാണ് പറയുന്നത്.

ചായയേക്കാൾ കൂടുതൽ ആന്റിഓക്‌സിഡന്റുകൾ കാപ്പിയിലുണ്ട്

കാപ്പിയിലും ചായയിലും ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന രാസ മൂലകങ്ങളാണ് ഇവ. എന്നാൽ ചായയേക്കാൾ കൂടുതൽ ആന്റി ഓക്‌സിഡന്റുകൾ കാപ്പിയിലുണ്ട്.

ക്ലോറോജെനിക്, ഫെറുലിക്, കഫീക്, ആസിഡുകൾ എന്നിവയെല്ലാം കാപ്പിയിൽ കാണപ്പെടുന്ന സാധാരണ ആന്റിഓക്‌സിഡന്റുകളാണ്. ചില വിദഗ്ധർ കഫീൻ ഒരു ആന്റിഓക്‌സിഡന്റായി പോലും കണക്കാക്കുന്നു. ഗ്രീൻ ടീയുടെ പ്രധാന ഘടകമായ കാറ്റെച്ചിൻ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഒരു ആന്റിഓക്‌സിഡന്റ് കൂടിയാണ്.

ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്കായി കാപ്പിയും ചായയും മിതമായ അളവിൽ കഴിക്കണം എന്നത്യ ഓർക്കുക, കാരണം പ്രതിദിനം നാലോ അഞ്ചോ കപ്പിൽ കൂടുതൽ കഫീൻ അടങ്ങിയിയ ചായ അല്ലെങ്കിൽ കാപ്പി കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം.

ഏതാണ് നല്ലത് - ചായയോ കാപ്പിയോ?

ബന്ധപ്പെട്ട വാർത്തകൾ : ദിവസം മുഴുവൻ ഊർജ്ജസ്വലയായിരിക്കാൻ ഇത് പരീക്ഷിക്കൂ...

നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ, കാപ്പിയിലെ ഉയർന്ന കഫീൻ ഉള്ളടക്കം കാരണം കഫീനിനോട് കൂടുതൽ സെൻസിറ്റീവ് ആണെങ്കിൽ, ചായയുടെ കുറഞ്ഞ കഫീൻ സാന്ദ്രതയും ഉയർന്ന അളവിലുള്ള എൽ-തിയനൈൻ ഉള്ളതിനാൽ ചായയ്ക്ക് മുൻഗണന നൽകാം, ഇത് ദീർഘവും സ്ഥിരവുമായ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ : ഡാർക്ക് ചോക്ലേറ്റ് ആണോ വൈറ്റ് ചോക്ലേറ്റാണോ ആരോഗ്യത്തിന് നല്ലത്? എങ്ങനെ അറിയാം

English Summary: Tea or coffee? Which one is best for your Health

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds