1. Environment and Lifestyle

AC ഉപയോഗിക്കുമ്പോൾ ഇവ ശ്രദ്ധിച്ചാൽ, വേനൽക്കാലത്ത് വൈദ്യുതി ബിൽ കുറയ്ക്കാം

കേരളത്തിൽ മാത്രമല്ല, മിക്ക സംസ്ഥാനങ്ങളും വേനൽചൂട് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. അതിനാൽ എയര്‍കണ്ടീഷനുകളുടെ ഉപയോഗവും കൂടിവരുകയാണ്. AC യുടെ ഉപയോഗം ചൂടിന് ശമനം ലഭിക്കുമെങ്കിലും അതൊരു ചിലവേറിയ കാര്യമാണ്. എയർ കണ്ടിഷൻ വാങ്ങാൻ മാത്രമല്ല, ഉപയോഗവും ചെലവേറിയതാണ്.

Meera Sandeep
If you pay attention to these when using AC, electricity bill in summer can be reduced
If you pay attention to these when using AC, electricity bill in summer can be reduced

കേരളത്തിൽ മാത്രമല്ല, മിക്ക സംസ്ഥാനങ്ങളും വേനൽചൂട് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. അതിനാൽ എയര്‍കണ്ടീഷനുകളുടെ ഉപയോഗവും കൂടിവരുകയാണ്.  AC യുടെ ഉപയോഗം ചൂടിന് ശമനം ലഭിക്കുമെങ്കിലും അതൊരു ചിലവേറിയ കാര്യമാണ്. എയർ കണ്ടിഷൻ വാങ്ങാൻ മാത്രമല്ല, ഉപയോഗവും ചെലവേറിയതാണ്. കാരണം AC യുടെ പ്രവർത്തനത്തിന് അധിക വൈദ്യുതി ആവശ്യമാണ്.  ഇത് വൈദ്യുതി ബില്‍ കൂടാനിടയാക്കും. ഇങ്ങനെ എയര്‍കണ്ടീഷണറുകളുടെ അധിക വൈദ്യുതി ചിലവ് കുറയ്ക്കാനുള്ള  ചില ടിപ്പുകളാണ് ഇവിടെ പങ്കു വെയ്ക്കുന്നത്.

പതിവായി സർവീസ് ചെയ്യുക: എയര്‍കണ്ടീഷണറുകളുടെ പതിവായി സർവീസ് ചെയ്‌ത്‌ അതിൻറെ കാര്യക്ഷമത ഉറപ്പാക്കുക.  എല്ലാ സീസണിന്റെയും തുടക്കത്തിലോ അല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കലോ എസി സര്‍വീസ് ചെയ്യണം. എന്നാല്‍ ചില സാഹചര്യങ്ങളില്‍ പ്രത്യേക സമയം നോക്കേണ്ടതില്ല. എസിയിലെ കോയിലുകള്‍ വൃത്തിയാക്കിയാണ് സര്‍വീസ് ചെയ്യുക. വോള്‍ട്ടേജ് കണക്ഷനുകളും കൂളന്റ് ലെവലും പരിശോധിച്ച് മികച്ച രീതിയിൽ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍വീസുകള്‍ ഉറപ്പാക്കുക.

* ലീക്കുകളിലെന്ന് ഉറപ്പാക്കുക: വിന്‍ഡോ എസികളില്‍ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ലീക്കുകള്‍. ചില സമയങ്ങളില്‍ എസിക്കും വിന്‍ഡോ പാളികള്‍ക്കുമിടയില്‍ ചില വിടവുകള്‍ ഉണ്ടാകും. ഇത് എസിയുടെ പ്രവര്‍ത്തനക്ഷമതയെ ദോഷകരമായി ബാധിക്കാം. mSeal പോലെയുള്ള മള്‍ട്ടി പര്‍പ്പസ് സീലന്റ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇവ സീല്‍ ചെയ്യാം.

ബന്ധപ്പെട്ട വാർത്തകൾ: ജില്ലയിലെ ആദ്യത്തെ സൗജന്യ മൊബൈല്‍ വെറ്റിനറി ക്ലിനിക്ക് ഒരുക്കി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

* ടൈം സെറ്റ് ചെയ്യുക:  വൈദ്യുതി ലാഭിക്കുന്നതിനായി ചിലർ  എയര്‍ കണ്ടീഷണറുകള്‍ ഓഫാക്കുകയും ഓണാക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് ഇതിനായി ഒരു സമയം സെറ്റ് ചെയ്യാവുന്നതാണ്. അത് സെറ്റ് ചെയ്താൽ ഒരു നിശ്ചിത സമയത്തിന് ശേഷം എസി തനിയെ ഓഫ് ആകും.

* കട്ട്-ഓഫ് താപനിലയില്‍ പ്രവര്‍ത്തിപ്പിക്കുക: മുറിയിലെ താപനില ക്രമീകരിക്കുന്നതിനുള്ള ഒരു ഓട്ടോമാറ്റിക് രീതി ആണിത്. ഉദാഹരണത്തിന് 24 ഡിഗ്രി കട്ട്-ഓഫ് താപനില സെറ്റ് ചെയ്താൽ 24 ഡിഗ്രി ആകുമ്പോള്‍ എസി തനിയെ പ്രവർത്തനം കട്ട് ചെയ്യും. മുറിയിലെ താപനില ഉയരാന്‍ തുടങ്ങുമ്പോള്‍ അത് സ്വയം പ്രവര്‍ത്തിക്കാന്‍ തുടങ്ങും.

* എയര്‍ ഫില്‍ട്ടറുകള്‍ പതിവായി വൃത്തിയാക്കുക: എസികളിലെ എയര്‍ ഫില്‍ട്ടറുകള്‍ HVAC സിസ്റ്റത്തില്‍ നിന്ന് പൊടി പുറത്തുവരാതെ സൂക്ഷിക്കുന്നു. അത് ഇടയ്ക്കിടെ വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. എയര്‍കണ്ടീഷണര്‍ ഫില്‍ട്ടറുകള്‍ എല്ലാ മാസവും വൃത്തിയാക്കേണ്ടതുണ്ട്.

ഇവയ്ക്കു പുറമെ, എയര്‍ കണ്ടീഷണറുകള്‍ ഘടിപ്പിച്ച മുറികളിലേക്ക് ജനലുകള്‍, വാതിലുകള്‍, മറ്റു ദ്വാരങ്ങള്‍ എന്നിവ വഴി വായു അകത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. മാത്രമല്ല, ചൂട് കുറയ്ക്കാന്‍ എസി സഹായകരമാണെങ്കിലും എസി മുറിയില്‍ കഴിയുന്നവര്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കണം. ഇത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും.

English Summary: If you pay attention to these when using AC, electricity bill in summer can be reduced

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds