<
  1. Environment and Lifestyle

Teeth Care Tips: ഈ 4 പഴങ്ങൾ പല്ല് വെളുപ്പിക്കും, മഞ്ഞ നിറം പാടെ ഒഴിവാക്കും!

ചില വീട്ടുവൈദ്യങ്ങളും ആരോഗ്യകരമായ ഭക്ഷണക്രമവും പിന്തുടരുന്നതിലൂടെ നിങ്ങൾക്ക് തീർച്ചയായും ശക്തവും തിളക്കവുമുള്ളതുമായ പല്ലുകൾ സ്വന്തമാക്കാം. തിളക്കമുള്ള വെളുത്ത പല്ല് വേണമെന്ന് ആഗ്രഹിക്കുന്നവർ ചില പഴങ്ങൾ സ്ഥിരമായി കഴിച്ചാൽ മതി.

Anju M U
teeth
Teeth Care Tips: ഈ 4 പഴങ്ങൾ പല്ല് വെളുപ്പിക്കും, മഞ്ഞ നിറം പാടെ ഒഴിവാക്കും!

ആരോഗ്യത്തിനും സൗന്ദര്യത്തിനും ശക്തിയുള്ളതും തിളക്കമുള്ളതുമായ വെളുത്ത പല്ലുകൾ അനിവാര്യമാണ്. പല്ലുകൾ മഞ്ഞ നിറത്തിൽ കാണപ്പെടുന്നത് പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ വരെ തകർത്തേക്കാം. അതിനാലാണ് വെളുത്ത പല്ലുകളെ നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നത്.

ബന്ധപ്പെട്ട വാർത്തകൾ:  നിങ്ങളുടെ കൊളസ്ട്രോൾ അളവ് അത്ഭുതകരമായി കുറയ്ക്കാൻ കഴിയുന്ന മികച്ച പഴങ്ങൾ!

പുകവലി, ശുചിത്വമില്ലായ്മ, ജനിതകപരമായുള്ള പ്രത്യേകത, പോഷകക്കുറവ്, മറ്റ് രോഗങ്ങൾ എന്നിവയാൽ ചിലപ്പോൾ നിങ്ങളുടെ പല്ലുകൾ മഞ്ഞ നിറത്തിലാകാം. പല്ലിലെ മഞ്ഞനിറം മാറാൻ പലരും ദന്തഡോക്ടറെ സമീപിക്കാറുണ്ട്. എന്നാൽ ദന്തചികിത്സയ്ക്ക് വലിയ ചിലവുള്ളതുമാണ്.

ഇത്തരമൊരു സാഹചര്യത്തിൽ, ചില വീട്ടുവൈദ്യങ്ങളും ആരോഗ്യകരമായ ഭക്ഷണക്രമവും പിന്തുടരുന്നതിലൂടെ നിങ്ങൾക്ക് തീർച്ചയായും ശക്തവും തിളക്കവുമുള്ളതുമായ പല്ലുകൾ സ്വന്തമാക്കാം.

ബന്ധപ്പെട്ട വാർത്തകൾ:  ആപ്രിക്കോട്ട് ഗർഭിണികൾ കഴിക്കുന്നത് നല്ലതാണോ?

തിളക്കമുള്ള വെളുത്ത പല്ല് വേണമെന്ന് ആഗ്രഹിക്കുന്നവർ ചില പഴങ്ങൾ സ്ഥിരമായി കഴിച്ചാൽ മതിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
എങ്കിൽ, പല്ലുകൾ വെളുപ്പിക്കുന്നതിനുള്ള പഴങ്ങളുണ്ട്. നമ്മുടെ വീട്ടുവളപ്പിൽ വളർത്തുന്നതും വിപണിയിൽ സുലഭമായി ലഭിക്കുന്നതുമായ ഈ പഴങ്ങൾ ഏതൊക്കെയെന്ന് അറിയാം.

ഈ പഴങ്ങളിലുള്ള കാൽസ്യത്തിന്റെ സാന്നിധ്യമാണ് വെളുത്തതും ആരോഗ്യമുള്ളതുമായ പല്ലിനായി സഹായിക്കുന്നത്.

പല്ലിന്റെ മഞ്ഞനിറം ഇല്ലാതാക്കാനുള്ള പഴങ്ങൾ (Fruits to get rid of yellow teeth)

1. സ്ട്രോബെറി (Strawberry)

സ്‌ട്രോബെറി പോഷകങ്ങളുടെ കലവറയാണെന്നാണ് പറയപ്പെടുന്നത്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പല്ലുകൾക്ക് കരുത്ത് പകരും. മാത്രവുമല്ല സ്ട്രോബറി പല്ലിൽ പുരട്ടിയാൽ പല്ലുകൾക്ക് തിളക്കം ലഭിക്കും.

2. ആപ്പിൾ (Apple)

ആരോഗ്യവും രുചിയും നിറഞ്ഞ ആപ്പിളിലെ മാലിക് ആസിഡ് ആണ് പല്ലുകളിലെ മഞ്ഞനിറം ഇല്ലാതാക്കാൻ സഹായിക്കുന്നത്. അതായത്, ഇത് വായിൽ ഉമിനീർ രൂപം കൊള്ളുന്നതിന് സഹായിക്കുന്നു. ഈ ഉമിനീർ പല്ലിന് വെളുപ്പ് നിറം നൽകുന്നു.

3. ഓറഞ്ച് (Orange)

ഓറഞ്ചിൽ വിറ്റാമിൻ സിയും കാൽസ്യവും ധാരാളമായി കാണപ്പെടുന്നു. ഓറഞ്ച് കഴിക്കുന്നതിലൂടെ പല്ലുകൾ ശക്തമാകും. ഇതിന്റെ തൊലി പല്ലിൽ പുരട്ടിയാൽ പല്ലുകൾക്ക് തിളക്കം ലഭിക്കും.

4. വാഴപ്പഴം (Banana)

വാഴപ്പഴം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. വാഴപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പല്ലുകൾക്ക് കരുത്തും തിളക്കവും ലഭിക്കും. വാഴപ്പഴത്തിൽ മഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിലെ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ:  രാവിലെയും ഉച്ചയ്ക്കും രാത്രിയിലും കഴിക്കേണ്ട പഴങ്ങൾ ഇവയൊക്കെയാണ്...

ഇതിന് പുറമെ, നമ്മുടെ ദിനചൈര്യയിലും ചില ശ്രദ്ധ നൽകിയാൽ ആരോഗ്യമുള്ളതും വെളുത്ത തിളക്കമുള്ളതുമായ പല്ലുകൾ ലഭിക്കും. അതായത്, പല്ല് തേക്കാനായി നിങ്ങൾ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിൽ ഹൈഡ്രജൻ പെറോക്സൈഡ് അടങ്ങിയിരിക്കണം എന്നാണ് ദന്തഡോക്ടർമാർ നിർദേശിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പല്ലുകളിലെ മഞ്ഞനിറം മാറ്റാൻ ടിപ്പുകൾ

കാരണം, പല്ലുകൾ സുരക്ഷിതമായ രീതിയിൽ വെളുപ്പിക്കുന്നതിന് ഹൈഡ്രജൻ പെറോക്സൈഡ് എന്ന ഘടകം സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതുകൂടാതെ, വായുടെ ശുചിത്വവും ഉറപ്പാക്കണം. അതിനായി രാവിലെയും വൈകിട്ടും പല്ല് തേക്കുന്നതിനും ശ്രദ്ധിക്കുക.

English Summary: Teeth Care Tips: These 4 Fruits Are Best As Teeth Whiter, Know Who Are They!

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds