പല്ല് തേക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ദിവസേന ഉറക്കം ഉണർന്നതിന് ശേഷമാണ് ഇത് ചെയ്യുന്നത്. ചിലർ രണ്ട് നേരം പല്ല് തേക്കും, ടൂത്ത് ഫ്ലോസ് ചെയ്യും, മൌത്ത് വാഷ് ചെയ്യും. എന്നാൽ പലരും ചെയ്യാത്ത പലരും വിട്ട് പോകുന്ന കാര്യമുണ്ട്. നാവ് വടിക്കുന്നത്.
എന്നാൽ ദിവസത്തിൽ പ്രധാനമായും ചെയ്യേണ്ട കാര്യമാണ് നാവ് വടിക്കുന്നത്. ദന്തഡോക്ടഡമാരും ഇക്കാര്യം വളരെ ഗൌരവകരമായി തന്നെ പറയാറുണ്ട്. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും അകറ്റാനും ദന്ത ശുചിത്വം വർധിപ്പിക്കാനും ഇത് സഹായകരമാണ്.
പല്ല് തേച്ച്, വായ നല്ലപോലെ ക്ലീൻ ആക്കിയാൽ മാത്രം അണുവിമുക്തമാക്കാൻ സാധിക്കില്ല. പല്ലുകൾ കേടുകൂടാതെ സംരക്ഷിക്കുന്നതാണ് ഓറൽ ഹൈജീൻ. ഇടയ്ക്ക് ഡോക്ടറിനെ കാണേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് പല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് കാരണമാകും.
നാവ് വടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് ?
ഉമ്മിനീരിയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകളെ സജീവമാക്കുന്നതിന് സഹായിക്കുന്നു,
രാത്രി മുഴുവൻ വായിൽ ഉള്ള രോഗാണുക്കളെ ഇല്ലാതാക്കാൻ നാവ് വടിക്കുന്നത് കൊണ്ട് സഹായിക്കും. ഇങ്ങനെ ഉണ്ടാകുന്ന പ്രഷ്നെസ്സ് ആന്തരീയാവയവങ്ങളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തും.
വായ് നാറ്റത്തിനെ ഇല്ലാതാക്കാൻ സാധിക്കും. വായ് നാറ്റം വരുന്നതിനുള്ള പ്രധാന കാരണം നാവ് വൃത്തിയായി സൂക്ഷിക്കാത്തത് കൊണ്ടാണ്. ഇത് കൊണ്ട് തന്നെ ഇത് നമ്മുടെ ആത്മ വിശ്വാസത്തെ തന്നെ ബാധിക്കുന്നു, അത് കൊണ്ട് നാവ് കൃത്യമായി വടിക്കുന്നത് വായ് നാറ്റത്തിനെ ഇല്ലാതാക്കാൻ സാധിക്കുന്നു.
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാണ് നാവിൽ അടിഞ്ഞ് കൂടുന്ന ബാക്ടീരിയ അടക്കമുള്ള രോഗാണുക്കൾ. പതിവായി നാവ് വടിക്കുന്നത് ഇത്തരം രോഗാണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
മാത്രമല്ല മധുരം,കയ്പ്പ്, പുളി, ഉപ്പ്, എരിവ് എന്നിവ ഒക്കെ നല്ലത് പോലെ മനസ്സിലാക്കാൻ നാവ് വടിക്കുന്നവർക്ക് സാധിക്കും.
ചിലരുടെ നാവിൽ വെളുത്ത കളറിൽ എന്തോ ഒന്ന് പറ്റി പിടിച്ചിരിക്കുന്നത് കാണാൻ സാധിക്കും. നാവ് എന്നും വടിക്കാത്തത് കൊണ്ടാണ്.
പല്ല് പോലെ തന്നെ നാവും മനോഹരമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
കൃത്യമായി ക്ലീനിംഗ് നടത്താതിരിക്കുന്നത് ദന്ത പ്രശ്നങ്ങൾക്ക് മാത്രമല്ല ചിലപ്പോഴെങ്കിലും ഹൃദയ രോഗത്തിലേക്കും അത് പോലെ തന്നെ കാൻസർ, സ്ടോക്ക് എന്നിവയ്ക്കും കാരണമാകാറുണ്ട്.
നാവ് വടിക്കേണ്ടത് എങ്ങനെ ?
നാവിൻ്റെ പകുതിയിൽ നിന്നാണ് തുടങ്ങേണ്ടത്. ഇത് പെട്ടെന്ന് വരുന്ന ഓക്കാനത്തെ ഇല്ലാതാക്കാൻ സഹായിക്കും. പിന്നെ പതിയെ കയറ്റി വടിച്ച് എടുക്കാം.
പിന്നെ ശ്രദ്ധിയ്ക്കേണ്ട കാര്യം പതുക്കെ മാത്രം വടിക്കുക. നന്നായി മുറുക്കി വടിക്കുന്നത് നാവിൽ മുറിവ് സംഭവിക്കുന്നതിനും, ചോര വരുന്നതിനും കാരണമാകുന്നു,
എപ്പോഴും ഉപയോഗിച്ച് കഴിഞ്ഞാൽ കഴുകി വൃത്തിയായി സൂക്ഷിക്കണം.
ബന്ധപ്പെട്ട വാർത്തകൾ : വായ്നാറ്റത്തെ ഇല്ലാതാക്കുന്നതിന് അടുക്കളയിൽ തന്നെ ഉണ്ട് പരിഹാരം
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments