<
  1. Environment and Lifestyle

തിരിച്ചറിയണം കണ്ടൽക്കാടുകളുടെ പ്രാധാന്യം

നമ്മുടെ കടൽതീരങ്ങൾക്ക് പ്രകൃതി ഒരിക്കൽ നൽകിയ ജൈവ കവചമാണ് കണ്ടൽ വനങ്ങൾ. കടൽത്തീരങ്ങൾ ക്ക് സുരക്ഷിത കവചം എന്ന നിലയിൽ മാത്രമല്ല കടൽത്തീരങ്ങളിൽ പ്രാധാന്യം വിലയിരുത്തേണ്ടത്. കൊടുങ്കാറ്റിന്റെ ശക്തി കുറയ്ക്കുവാനും, സുനാമിയെ പ്രതിരോധിക്കാനും, മനുഷ്യജീവന് പോലും സുരക്ഷ നൽകാൻ പ്രാപ്തമാണ് കണ്ടൽവനങ്ങൾ. എന്നാൽ മനുഷ്യൻറെ പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം കണ്ടൽ വനങ്ങളെ നാശത്തിൻറെ വക്കിലെത്തിക്കുന്നു.

Priyanka Menon
കണ്ടൽക്കാടുകളുടെ പ്രാധാന്യം
കണ്ടൽക്കാടുകളുടെ പ്രാധാന്യം

നമ്മുടെ കടൽതീരങ്ങൾക്ക് പ്രകൃതി ഒരിക്കൽ നൽകിയ ജൈവ കവചമാണ് കണ്ടൽ വനങ്ങൾ. കടൽത്തീരങ്ങൾ ക്ക് സുരക്ഷിത കവചം എന്ന നിലയിൽ മാത്രമല്ല കടൽത്തീരങ്ങളിൽ പ്രാധാന്യം വിലയിരുത്തേണ്ടത്. കൊടുങ്കാറ്റിന്റെ ശക്തി കുറയ്ക്കുവാനും, സുനാമിയെ പ്രതിരോധിക്കാനും, മനുഷ്യജീവന് പോലും സുരക്ഷ നൽകാൻ പ്രാപ്തമാണ് കണ്ടൽവനങ്ങൾ. എന്നാൽ മനുഷ്യൻറെ പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം കണ്ടൽ വനങ്ങളെ നാശത്തിൻറെ വക്കിലെത്തിക്കുന്നു.

കണ്ടൽ വനങ്ങളുടെ പ്രാധാന്യം

ഓരോ മഴക്കാലത്തും കടൽക്ഷോഭത്തിന്റെ ഭീതിപ്പെടുത്തുന്ന ചിത്രങ്ങളും നമ്മൾക്ക് മുൻപിൽ എത്തുന്നു. കരിങ്കൽ കടൽ ഭിത്തിയെക്കാൾ എത്രയോ സുരക്ഷിതത്വം പകരുന്ന ഭിത്തികൾ ആണ് പ്രകൃതി ഒരുക്കി നൽകിയ കണ്ടൽ വനങ്ങൾ.ചതുപ്പുനിലങ്ങൾ നികത്തുന്നതിന് വേണ്ടിയും, വിറക് ആവശ്യത്തിനുവേണ്ടി ധാരാളമായി നമ്മുടെ നാട്ടിൽ കണ്ടൽകാടുകൾ നശിപ്പിക്കപ്പെടുന്നു.

കേരളത്തിൽ ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് 1700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കണ്ടൽ വനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ കാലഘട്ടത്തിൽ ഇതിൻറെ അളവ് 21.12 ചതുരശ്രകിലോമീറ്ററിൽ എത്തിയിരിക്കുന്നു. നിയമാനുസൃതമായി കണ്ടൽ
വനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഏറെ അനിവാര്യമായ കാര്യമാണ്. തീരദേശങ്ങളിൽ പലപ്പോഴും നാം കേൾക്കുന്ന ഒരു പ്രശ്നമാണ് ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് അല്ലെങ്കിൽ ഉപ്പുകലർന്ന വെള്ളത്തിൻറെ തോത് കൂടുതൽ.

Mangrove forests are the biological shield that nature once provided to our beaches. The importance of beaches should be considered not only as a protective shield for beaches. Mangrove forests are capable of mitigating storms, tsunamis and even saving human lives. But man's encroachment on nature is bringing forests to the brink of extinction.

കലർന്ന ജലത്തെ ശുദ്ധജലം ആക്കാൻ കഴിവുള്ള കണ്ടൽചെടികൾ നശിപ്പിക്കാതിരിക്കുകയും, ഉള്ളവയെ സംരക്ഷിക്കാനുള്ള ബോധവൽക്കരണ പരിപാടികൾ സർക്കാർ തലത്തിൽ നിന്നും നടത്തേണ്ടതുണ്ട്. കൂടാതെ മത്സ്യസമ്പത്ത് സംരക്ഷിക്കുവാൻ കണ്ടൽക്കാടുകൾ അത്യന്താപേക്ഷിതമാണ്. 

മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് അപ്പുറം നിരവധി പ്രാണികളുടെയും, പക്ഷികളുടെയും ആവാസകേന്ദ്രമായ കണ്ടൽക്കാടുകൾ നിലനിർത്തുക തന്നെ വേണം. ശുദ്ധജലത്തിന് വേണ്ടിയും ശുദ്ധവായുവിന് വേണ്ടിയും നട്ടംതിരിയുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഹരിതസസ്യങ്ങളുടെ പ്രാധാന്യം നമ്മളോരോരുത്തരും തിരിച്ചറിയണം.

കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിന് ധനസഹായം

കണ്ടല്‍ കാടുകളുടെ സംരക്ഷണവും പുനരുജ്ജീവനവും നിലനിര്‍ത്താന്‍ താല്‍പര്യമുള്ള സ്വകാര്യ വ്യക്തികള്‍ക്ക് വനം-വന്യജീവി വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 23 വൈകിട്ട് അഞ്ചു വരെ. അപേക്ഷാ ഫോമും വിശദവിവരങ്ങളും കൊല്ലം സാമൂഹിക വനവത്കരണ വിഭാഗം കാര്യാലയത്തിലോ 04742748976 നമ്പരിലോ ലഭിക്കും.

English Summary: The importance of mangroves should be recognized

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds