<
  1. Environment and Lifestyle

വയറ്റിലെ ഗ്യാസിന് നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച 2 യോഗകൾ

വയറ്റിൽ ഗ്യാസ് രൂപപ്പെടുന്നതിന് (Gastric problems) നിരവധി കാരണങ്ങളുണ്ടാകാം. എന്നാൽ ഏറ്റവും പ്രധാനമായ കാരണം, അമിതമായി ഭക്ഷണം കഴിക്കുന്നതും, വളരെ എരിവുള്ള ഭക്ഷണം കഴിക്കുന്നതും അതുമല്ലെങ്കിൽ ദഹനം മന്ദഗതിയിലാകുന്നതും ആയിരിക്കും.

Anju M U
gas
വയറ്റിലെ ഗ്യാസിന് നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച 2 യോഗകൾ

പലർക്കും നിരന്തരമുണ്ടാകുന്ന ആരോഗ്യ പ്രശ്നമാണ് വയറ്റില്‍ ഗ്യാസ് നിറഞ്ഞ് അസ്സഹനീയമായ വേദന അനുഭവപ്പെടുന്നത്. ഇത്തരത്തിൽ വയറ്റിൽ ഗ്യാസ് പ്രശ്നമുണ്ടാകുന്നത് നിയന്ത്രിക്കുന്നതിനുള്ള മികച്ച ചില ഉപായങ്ങളാണ് ചുവടെ വിവരിക്കുന്നത്.
യോഗ (Yoga): വയറ്റിൽ ഗ്യാസ് രൂപപ്പെടുന്നതിന് (Gastric problems) നിരവധി കാരണങ്ങളുണ്ടാകാം. എന്നാൽ ഏറ്റവും പ്രധാനമായ കാരണം, അമിതമായി ഭക്ഷണം കഴിക്കുന്നതും, വളരെ എരിവുള്ള ഭക്ഷണം കഴിക്കുന്നതും അതുമല്ലെങ്കിൽ ദഹനം മന്ദഗതിയിലാകുന്നതും ആയിരിക്കും.

ഇത്തരത്തിൽ പല പല കാരണങ്ങൾ ഉണ്ടെങ്കിലും ആമാശയത്തിൽ ഗ്യാസ് പ്രശ്നമുണ്ടാകുന്നത് സഹിക്കാനാവാത്ത അസ്വസ്ഥതയാണ്. ഇത്തരത്തിലുള്ള അനാരോഗ്യ പ്രശ്നങ്ങൾക്ക് വജ്രാസനം, ബാലാസനം പോലുള്ള യോഗകൾ ചെയ്യാവുന്നതാണ്.

വജ്രാസനം

ഭക്ഷണം കഴിച്ചതിന് ശേഷമാണ് വജ്രാസനം ചെയ്യേണ്ടത്. ഭക്ഷണം പെട്ടെന്ന് ദഹിക്കുന്നതിനും മികച്ച രീതിയിൽ ദഹനം നിലനിർത്തുന്നതിനുമുള്ള അത്ഭുതകരമായ യോഗയാണ് വജ്രാസനം. ഭക്ഷണം കഴിച്ച് 10 മുതൽ 15 മിനിറ്റ് വരെ വജ്രാസനത്തിന്റെ പൊസിഷനിൽ ഇരിക്കാം.

വജ്രാസനം ചെയ്യുന്നതിനായി ഒരു പരവതാനിയിലോ പായയിലോ മുട്ടുകുത്തി നിങ്ങളുടെ ഇടുപ്പ് കണങ്കാലിൽ വച്ച് വിശ്രമിക്കുക. നിങ്ങളുടെ രണ്ടു കൈകളും മടിയിൽ ധ്യാനാസനത്തിൽ വയ്ക്കുക. ശേഷം കണ്ണുകൾ അടയ്ക്കുക. ഈ യോഗ ചെയ്യുമ്പോൾ ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഗ്യാസ്, വയറുവേദന ഒഴിവാക്കാൻ ഇനി വൈദ്യൻ വേണ്ട; പകരം വീട്ടിൽ തന്നെ ചായ ഉണ്ടാക്കി കുടിയ്ക്കാം

ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യും. ഭക്ഷണം ദഹിക്കുന്നതിനും ഇത് സഹായകരമാണ്. ഇങ്ങനെ ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ വജ്രാസനത്തിൽ ഇരുന്ന് നിങ്ങൾക്ക് ടിവി കാണുകയോ വാർത്തകൾ കേൾക്കുകയോ ചെയ്യാം.

ബാലാസനം

രാവിലെ ഉണർന്നതിന് ശേഷമാണ് ഈ യോഗ ചെയ്യേണ്ടത്. ഈ ആസനം ചെയ്യുന്നതിലൂടെ, വയറിലെ കൊഴുപ്പ് കുറയുന്നു. ശരീരത്തിന്റെ ടോൺ, ദഹനവ്യവസ്ഥ എന്നിവ വേഗത്തിൽ പ്രവർത്തിക്കുന്നതിനും നല്ലതാണ്.

ബാലാസനം എങ്ങനെ ചെയ്യണം?

നിങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യത്തിനും ഗുണകരമാകുന്ന യോഗയാണിത്. ബാലാസനം ചെയ്യുന്നതിലൂടെ പുറം, ഇടുപ്പ്, തുടകള്‍, കണങ്കാല്‍ എന്നിവയ്ക്ക് ശക്തിയും വഴക്കവും ലഭിക്കും. ബാലാസനം ചെയ്യുന്നതിനായി രണ്ടു കൈയ്യും രണ്ട് കാലും മുട്ട് കുത്തി കുനിഞ്ഞ് ഇരിക്കുക. തുടർന്ന് കാലുകള്‍ പുറകിലേക്ക് മടക്കുക. വജ്രാസനത്തില്‍ ഇരുന്ന് നിതംബത്തില്‍ ശരീരത്തിന്റെ ഭാരം നിലനിര്‍ത്തുക. ഇതിന് ശേഷം കൈകള്‍ രണ്ടും മുന്നിലേക്ക് നീട്ടി പരമാവധി സ്‌ട്രെച്ച് ചെയ്യുക. ഇങ്ങനെ ഒരു മിനിറ്റോളം നില്‍ക്കുക. ബാലാസനം രണ്ട് മുതൽ അഞ്ച് തവണ ചെയ്യാവുന്നതാണ്.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക

English Summary: These 2 yoga are best remedy for gastric problems

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds