എത്ര വൃത്തിയാക്കിയാലും ശുചിയോടെ സൂക്ഷിച്ചാലും പല്ലുകളിലെ കറുപ്പ് നിറം (Blackness in teeth) നീക്കം ചെയ്യാൻ സാധിക്കാറില്ല. ബ്രഷ് ചെയ്ത് കഴിഞ്ഞാലും പല്ലുകൾക്കിടയിൽ ഭക്ഷണ പദാർഥം അടിഞ്ഞുകൂടുന്നതാണ് ഇത്തരത്തിൽ കറയും പാടുകളും അവശേഷിക്കുന്നത്. ഇത് വളരെ ചെറിയ കാര്യമാണെന്ന് വിചാരിച്ച് പലരും അവഗണിക്കാറാണ് പതിവ്. എന്നാൽ ഇത് പിന്നീട് ഗുരുതരമായ ദന്തരോഗങ്ങൾ വരുന്നതിനുള്ള ലക്ഷണങ്ങളായാണ് സൂചിപ്പിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: Teeth Care Tips: ഈ 4 പഴങ്ങൾ പല്ല് വെളുപ്പിക്കും, മഞ്ഞ നിറം പാടെ ഒഴിവാക്കും!
പല്ലിന്റെ പുറം സംരക്ഷണ പാളിയായ ഇനാമലിൽ അടങ്ങിയിരിക്കുന്ന കാൽസ്യത്തിന്റെ അളവാണ് പല്ലിന് വെളുത്ത നിറം നൽകുന്നത്. പല്ലിന്റെ ഈ സംരക്ഷിത പാളി ദുർബലമാവുകയോ കേടുവരുകയോ ചെയ്യുമ്പോൾ, പല്ലിന്റെ നിറം മങ്ങാൻ തുടങ്ങുന്നു. ഇത് നിങ്ങളുടെ പല്ലുകൾക്ക് ദോഷകരമാണ്. അതിനാൽ പല്ലിലെ കറുപ്പ് നീക്കം ചെയ്യുന്നതിനുള്ള പ്രതിവിധികൾ (Remedies to remove blackness from teeth) എന്തെല്ലാമെന്ന് നോക്കാം.
-
ദന്തരോഗവിദഗ്ധനെ സമീപിക്കുക
പല്ലിന്റെ നിറം മാറുന്നത് ഗുരുതരമായ ദന്ത പ്രശ്നത്തിന്റെ ലക്ഷണമാണ്. ഇതിനായി നിങ്ങൾ ആദ്യം ഒരു ദന്തരോഗവിദഗ്ധനെ സമീപിക്കണം. ദന്ത ഡോക്ടർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പിന്തുടരുക. കൂടാതെ, ചില വീട്ടുവൈദ്യങ്ങളും പരീക്ഷിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പല്ലിനെ അറിയാം പല്ല് സംരക്ഷിക്കാം
-
ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റിന്റെ ഉപയോഗം
പല്ലുകൾ വൃത്തിയാക്കാനും കറുപ്പ് നീക്കം ചെയ്യാനും, നിങ്ങൾക്ക് ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ദിവസവും രണ്ട് തവണ ഉപയോഗിക്കുന്നത് പല്ലിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
-
ഫ്ലോസിങ് അല്ലെങ്കിൽ ഇന്റർഡെന്റൽ ബ്രഷ്
നിങ്ങളുടെ പല്ലുകളുടെ നിറം മാറുകയാണെങ്കിൽ, അതായത് പല്ലുകൾക്ക് ഇരുണ്ട നിറം വരികയാണെങ്കിൽ ദിവസത്തിൽ ഒരിക്കലെങ്കിലും ഫ്ലോസിങ്ങോ ഇന്റർഡെന്റൽ ബ്രഷോ ഉപയോഗിക്കാം.
-
ഭക്ഷണത്തിൽ ശ്രദ്ധിക്കുക
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പല്ലുകൾക്ക് ഗുണകരമാണ്. ചായയോ കാപ്പിയോ പോലുള്ള മധുരമുള്ള പാനീയങ്ങൾ കഴിക്കുന്നത് അധികമാണെങ്കിൽ അത് പല്ലിന്റെ നിറം ഇരുണ്ടതാക്കാൻ കാരണമാകുന്നു. ഇതോടൊപ്പം ബാക്ടീരിയകൾ പല്ലിനെ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്.
-
ഭക്ഷണശേഷം വായ കഴുകണം
ഭക്ഷണ ശേഷം വായ കഴുകുന്ന ശീലം നല്ലതാണ്. അല്ലാത്ത പക്ഷം ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമാകും. ഇത് പല്ലിന്റെ ആരോഗ്യം നശിപ്പിക്കുന്നു. മാത്രമല്ല പല്ലില്‍ കറുത്ത നിറം പ്രതൃക്ഷപ്പെടുന്നതിനും ഇത് കാരണമാകും.
-
പുകവലി പല്ലുകൾക്കും അപകടമാകും
പുകവലിക്കുന്നവരുടെ പല്ലില്‍ കറയുണ്ടാവുന്നത് കൂടുതലാണ്. ഇത്തരത്തിൽ ഉണ്ടാകുന്ന കറകൾ നീക്കം ചെയ്യുക എന്നത് ശ്രമകരമായ ജോലിയാണ്. ഇതിന് വീട്ടുവൈദ്യങ്ങളും പ്രായോഗികമല്ല. അതിനാൽ തന്നെ വൃത്തിയുള്ള പല്ലുകൾ ആഗ്രഹിക്കുന്നവർ ഒരു പരിധി വരെ പുകവലി ഉപേക്ഷിക്കണം.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments