<
  1. Environment and Lifestyle

സ്വയം മുടി ഡൈ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മുടി ഡൈ ചെയ്യുമ്പോൾ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കിൽ മുടിയുടെ ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു. മുടി കളർ ചെയ്യുന്നതിന് മുമ്പ് ഒരൽപ്പമെടുത്ത് കയ്യിൽ പുരട്ടിനോക്കുക.

Darsana J
സ്വയം മുടി ഡൈ ചെയ്യു ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വയം മുടി ഡൈ ചെയ്യു ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മുടി കളർ ചെയ്യുന്നത് ഏറെപ്പേർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ഇത്തരം പരീക്ഷണങ്ങൾ മുടിയിൽ നടത്തുമ്പോൾ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കിൽ മുടിയുടെ ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതിദത്തമോ, രാസവസ്തുക്കൾ അടങ്ങിയതോ ആയ നിരവധി ഹെയർ കളറുകൾ സുലഭമാണ്. ശിരോചര്‍മത്തിലെ മെലനോസൈറ്റ് എന്ന കോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മെലാനിന്‍ എന്ന വസ്തുവാണ് മുടിക്ക് നിറം നല്‍കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: വിദ്യാർഥിനികൾക്ക് ‘ഷീ പാഡ്’; സ്ത്രീ സുരക്ഷയ്ക്കായി ‘കനൽ’

ഡൈ ചെയ്യുന്നതിന് മുമ്പും ശേഷവും

  • മുടി കളർ ചെയ്യുന്നതിന് മുമ്പ് ഒരൽപ്പമെടുത്ത് കയ്യിൽ പുരട്ടിനോക്കുക. അസ്വസ്ഥതയോ അലർജിയോ അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക.
  • കളറും ബ്രാൻഡും മാറി മാറി പരീക്ഷിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ദോഷകരമാണ്.
  • കളർ ചെയ്തു കഴിഞ്ഞാൽ ക്ലോറിൻ കലർന്ന വെള്ളമോ, ചൂടു വെള്ളമോ ഉപയോഗിച്ച് മുടി കഴുകാൻ പാടില്ല. തണുത്ത വെള്ളമാണ് നല്ലത്.
  • കളർ ചെയ്ത് കഴിഞ്ഞാൽ ഷാംപു ആഴ്ചയിൽ ഒരുതവണ ഉപയോഗിച്ചാൽ മതി.

അലർജി അറിയാൻ പാച്ച് ടെസ്റ്റ്

പുതിയ ഡൈ പരീക്ഷിക്കുമ്പോൾ അലർജി ഉണ്ടാകുമോ എന്നറിയാൻ പാച്ച് ടെസ്റ്റ് നടത്താം. അല്‍പം ഡൈ എടുത്ത് ചെവിയ്ക്ക് പുറകിലായി പുരട്ടി അല്‍പനേരം നിൽക്കണം. ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുകയാണെങ്കിൽ ഡൈ ഉപയോഗിക്കരുത്.

ഡൈ എങ്ങനെ ഉപയോഗിക്കാം

ഷാംപുവും കണ്ടീഷണറും ഉപയോഗിച്ച് മുടി നന്നായി കഴുകിയ ശേഷം ഡൈ ചെയ്യാം. ആദ്യം അൽപം ഡൈ എടുത്ത് മുടിയിഴകൾ പ്രത്യേകം എടുത്ത് ഡൈ പുരട്ടുക. പിന്നീട് മുഴുവനായും ചെയ്യാം. ശേഷം ചെറിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച് മുടി നന്നായി ചീകാം. ഇങ്ങനെ നിറം എല്ലാഭാഗത്തും ഒരുപോലെ പടരുന്നു. 30 മുതല്‍ 60 മിനിറ്റിന് ശേഷം നന്നായി കഴുകിക്കളയാം.

അധിക സമയം ഡൈ മുടിയിഴകളില്‍ തങ്ങി നിന്നാല്‍ മുടിയുടെ കട്ടിയും തിളക്കവും ആരോഗ്യവും നഷ്ടമാകും. മാത്രമല്ല മുടി കൊഴിയാനും കാരണമാകുന്നു. ഉപയോഗിച്ച ശേഷം ബാക്കി വരുന്ന ഡൈ സൂക്ഷിക്കുകയോ പിന്നീട് ഉപയോഗിക്കുകയോ ചെയ്യരുത്. വാസ്‌ലിനോ, എണ്ണയോ എടുത്ത് ഹെയര്‍ ലൈന് ചുറ്റും പുരട്ടിയാല്‍ ഡൈ ചര്‍മത്തിൽ പടരാനുള്ള സാധ്യത കുറയുന്നു. ചർമത്തിൽ ആയാൽ അത് അപ്പോൾ തന്നെ തുടച്ച് നീക്കണം.


ഹെയര്‍ഡൈകളെ നാലായി തിരിക്കാം

  • ടെംപററി ഡൈ: താൽകാലികമായി മുടിയ്ക്ക് നിറം ലഭിക്കാനാണ് ടെംപററി ഡൈ അഥവാ താല്‍ക്കാലിക ഡൈ ഉപയോഗിക്കുന്നത്. ഇത്തരം ഡൈകൾ മുടിയിഴകളിൽ അധികം ആഴ്ന്നിറങ്ങാത്തതിനാൽ ഇഷ്ടാനുസരണം കഴുകിക്കളയാൻ സാധിക്കും. ഷാംപൂ, ജെല്ലുകള്‍, റിന്‍സസ്, സ്‌പ്രേകള്‍ എന്നീ രൂപങ്ങളിൽ ഡൈ ലഭ്യമാണ്.
  • സെമി പെര്‍മനന്‍റ് ഡൈ: മുടിയിലെ നിറം അൽപസമയത്തേക്ക് നീണ്ടുനിൽക്കാൻ സഹായിക്കുന്ന ഡൈകളാണ് ഇത്. നാലോ അഞ്ചോ തവണ ഷാംപൂ ഉപയോഗിച്ച് കഴുകിയാൽ മാത്രമാണ് ഇവയുടെ നിറം പോകൂ. ഇത്തരം കളറുകൾ സുരക്ഷിതമാണ്.
  • ഡെമി പെര്‍മനന്‍റ് ഡൈ: ദീർഘനേരം നീണ്ടു നിൽക്കാൻ സാധിക്കുന്ന തരം ഡൈകളാണ് ഇവ. സോഡിയം കാര്‍ബണേറ്റ് പോലുള്ള ആല്‍ക്കലൈന്‍ വസ്തുക്കളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. മുടിയുടെ സ്വാഭാവിക നിറം കളയാതെ തന്നെ മുടിയ്ക്ക് നിറം നൽകുന്നു. താരതമ്യേന ഇവ സുരക്ഷിതമാണ്.
  • പെര്‍മനന്‍റ് ഡൈ: ഇത്തരം ഡൈ എളുപ്പത്തിൽ കഴുകിക്കളയാന്‍ സാധിക്കില്ലെന്ന് മാത്രമല്ല അലര്‍ജി പ്രശ്നങ്ങളും കൂടുതലാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പാരഫിനൈല്‍ ഡയാമിന്‍ എന്ന രാസവസ്തുവാണ് അലര്‍ജി ഉണ്ടാക്കുന്നത്.
English Summary: Things to keep in mind before dyeing your hair yourself

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds