ആരോഗ്യകരമായ ജീവിതത്തിന് വെല്ലുവിളിയാണ് പ്രമേഹം (Diabetes). നമ്മുടെ ജീവിതശൈലിയും ആഹാരക്രമവും ചിലപ്പോൾ പാരമ്പര്യഘടകങ്ങളും പ്രമേഹത്തിന് കാരണമാകാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹം നിയന്ത്രിക്കുവാൻ ആയുർവേദം അനുശാസിക്കുന്ന 20 ഒറ്റമൂലികൾ
മധുരമുള്ള പദാർഥങ്ങളെ ഒഴിവാക്കിയാൽ പ്രമേഹത്തെ മാറ്റി നിർത്താനാകുമെങ്കിലും ചിലപ്പോൾ ഇത് അത്രത്തോളം ഫലപ്രദമാകണമെന്നില്ല. എന്നാൽ ചില വീട്ടുവൈദ്യങ്ങൾ (Home remedies) പ്രമേഹത്തെ അതിജീവിക്കാൻ സഹായിക്കും. ഇങ്ങനെ പ്രമേഹത്തിന് എതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒറ്റമൂലിയാണ് ഉലുവ (Fenugreek).
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹത്തിൽ നിന്ന് ആശ്വാസം നൽകാനും അടുക്കളയിലെ ഈ പദാർഥം സഹായിക്കും.
പ്രമേഹത്തിനെതിരെ ഉലുവ (Fenugreek best for diabetes)
രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ ഉത്തമമാണെന്ന് പറയുന്നു. ഉലുവയിൽ അടങ്ങിയിട്ടുള്ള നാരുകൾ പഞ്ചസാര ആഗിരണം ചെയ്യുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലിരുന്നു തന്നെ പ്രമേഹം നിയന്ത്രിക്കാൻ ഈ ടിപ്പുകൾ പരീക്ഷിക്കാം
ഉലുവ മാത്രമല്ല ഉലുവയുടെ ഇലകൾ പ്രമേഹരോഗികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് ആരോഗ്യകരമായ ഭക്ഷണശൈലി പിന്തുടരുന്നതിനും സഹായിക്കും. അതായത്, ഉലുവയുടെ ഇലകൾ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും ചീത്ത കൊളസ്ട്രോളിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ദഹനം മെച്ചപ്പെടുത്താൻ ഉലുവ ഇല (Fenugreek leaves promote digestion)
വയറുവേദന ഉണ്ടാകുമ്പോൾ ഉലുവ കഴിക്കുന്നത് പെട്ടെന്ന് ആശ്വാസം നൽകാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. ഉലുവയുടെ ഇലകൾ ഹൃദയാരോഗ്യത്തിന് എതിരെയുള്ള ഔഷധസസ്യമായി പ്രവർത്തിക്കുന്നു. അതായത്, രാവിലെ വെറുംവയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കാരണം, ഉലുവ കഴിച്ചാൽ ഏറെ നേരം വയർ നിറഞ്ഞതായി അനുഭവപ്പെടും.
ഉലുവയും ഉലുവ ഇലയും എങ്ങനെയെല്ലാം കഴിയ്ക്കാം (How to eat fenugreek and fenugreek leaves)
ഉലുവ ഇല കറിയാക്കിയും തോരനായും ഭക്ഷണവിഭവത്തിൽ ഉൾപ്പെടുത്താം. ഇത് കൂടാതെ, ഉലുവ വെള്ളം കുടിയ്ക്കുന്നതും മുളപ്പിച്ച് സാലഡിൽ ചേർത്ത് കഴിയ്ക്കുന്നതുമെല്ലാം ആരോഗ്യത്തിന് ഉത്തമമാണെന്ന് മാത്രമല്ല, ഇത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു.
ഇതിനായി ഒരു നുള്ള് ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു രാത്രി മുഴുവൻ കുതിർത്ത് പിറ്റേന്ന് രാവിലെ വെറും വയറ്റിൽ കുടിക്കുക. ഇതുകൂടാതെ, ഉലുവ മുളപ്പിച്ച ശേഷവും കഴിക്കാവുന്നതാണ്. ഇതിനായി ഉലുവ ഒരു കപ്പ് ചൂടുവെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കുക. ഈ വെള്ളം അരിച്ചെടുത്ത ശേഷം അടുത്ത ദിവസം രാവിലെ 3 മുതൽ 4 ദിവസം വരെ നനഞ്ഞ തുണിയിൽ കെട്ടി വയ്ക്കുക. ഇത് സാലഡിൽ ചേർത്ത് കഴിയ്ക്കുന്നതും ആരോഗ്യകരമായ ഡയറ്റാണ്.
രാവിലെ വെറുംവയറ്റിൽ ഉലുവ വെള്ളം കുടിയ്ക്കുന്നതും നല്ലതാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അതായത്, ഉലുവയിട്ട് തിളപ്പിച്ച വെള്ളം എന്നും രാവിലെ കുടിയ്ക്കുന്നത് ശീലമാക്കുക. ഇതിലുള്ള ഫോളിക് ആസിഡ്, വിറ്റമിൻ എ, വിറ്റമിൻ സി എന്നിവ ശരീരത്തിന് അത്യധികം പ്രയോജനകരമാണ്.
Share your comments