<
  1. Environment and Lifestyle

സമ്പത്തും സമൃദ്ധിയും ഉണ്ടാകുന്നതിന് ഈ ചെടി വളർത്താം

ക്രാസ്സുല ഓവറ്റ എന്നും ഇതിനെ അറിയപ്പെടാറുണ്ട്. കൂടാതെ വർഷത്തിലൊരിക്കൽ ഇതിന് അതിശയകരമായ പിങ്ക് പൂക്കളും ഉണ്ടാകുന്നു, എന്നാൽ അതിന് പൂർണസൂര്യപ്രകാശം ആവശ്യമാണ്. ഇത് നടുമ്പോൾ നല്ല നീർവാഴ്ച്ചയുള്ള മണ്ണിൽ നടുന്നതാണ് നല്ലത്. ശരിയായ പരിചരണം ഉണ്ടെങ്കിൽ അത് നന്നായി വളരുമെന്ന കാര്യത്തിൽ സംശയം വേണ്ട.

Saranya Sasidharan
This plant can be grown at home to bring wealth and prosperity in the home
This plant can be grown at home to bring wealth and prosperity in the home

100 ലധികം വർഷം നിലനിൽക്കാൻ കഴിയുന്ന എന്നാൽ കുറഞ്ഞ പരിപാലനം ആവശ്യമുള്ള ചെടിയാണ് ജെയ്ഡ് ചെടി. ചെറിയ ഇലകളിൽ കാണപ്പെടുന്ന ഇത് വീട്ടിനുള്ളിൽ വളർത്താൻ പറ്റുന്ന മനോഹരമായ സസ്യങ്ങളിൽ ഒന്നാണ്. ഈ ചെടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഏറെപ്പേരും എന്നാൽ ഇതിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. ജെയ്ഡ് ചെടി ഭാഗ്യം കൊണ്ട് വരുമെന്ന് വിശ്വസിച്ച് വളർത്തുവരാണ് ഏറെപ്പേരും. ചൈനീസ് സംസ്കാരത്തിൽ, ജേഡ് പ്ലാന്റ് ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്.

ക്രാസ്സുല ഓവറ്റ എന്നും ഇതിനെ അറിയപ്പെടാറുണ്ട്. കൂടാതെ വർഷത്തിലൊരിക്കൽ ഇതിന് അതിശയകരമായ പിങ്ക് പൂക്കളും ഉണ്ടാകുന്നു, എന്നാൽ അതിന് പൂർണസൂര്യപ്രകാശം ആവശ്യമാണ്. ഇത് നടുമ്പോൾ നല്ല നീർവാഴ്ച്ചയുള്ള മണ്ണിൽ നടുന്നതാണ് നല്ലത്. ശരിയായ പരിചരണം ഉണ്ടെങ്കിൽ അത് നന്നായി വളരുമെന്ന കാര്യത്തിൽ സംശയം വേണ്ട.

2.5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടി സാധാരണയായി ഇത് സൗത്ത് ആഫ്രിക്കയിലും മൊസാംബിക്കിലുമാണ് ഇത് കാണപ്പടുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യയിലും ഇതിന് നല്ല പ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായുള്ള നല്ല വളർച്ചയ്ക്ക് ഈ ചെടി വളർത്തുന്നത് നല്ലതാണെന്നാണ് ഏറെപ്പേരും വിശ്വസിക്കുന്നത്.

ചെടി വീട്ടിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജേഡ് ചെടിയുടെ തണ്ടുകൾ സാധാരണയായി മരം പോലുള്ളവയാണ്. അതായത് മരക്കൊമ്പുകൾക്ക് സമാനമായ കട്ടിയുള്ളതും ഇടതൂർന്നതുമായ ഘടനയാണ് ഇതിന് ഉള്ളത്. ഇത് ഇലകളുടെ ഭാരം താങ്ങാനും എളുപ്പത്തിൽ വളയുകയോ ഒടിക്കുകയോ ചെയ്യാതെ ഉയരത്തിൽ വളരാൻ സഹായിക്കുന്നു. എന്നിരുന്നാലും ചെടിക്ക് ആവശ്യത്തിന് വെളിച്ചമോ അല്ലെങ്കിൽ വെള്ളമോ ലഭിക്കുന്നില്ലെങ്കിൽ, അതിൻ്റെ കാണ്ഡം കാലക്രമേണ ദുർബലമാകുന്നു, ഇത് തടയുന്നതിന് വേണ്ടി ജെയ്ഡ് നല്ല വെളിച്ചമുള്ള സ്ഥലത്ത് സ്ഥാപിക്കുകയും പതിവായി നനയ്ക്കുകയും ചെയ്യുക (ശ്രദ്ധിക്കുക നനവ് അധികമാക്കരുത് അത് ചെടി മോശമാകുന്നതിനും കാരണമാകുന്നു). ആവശ്യത്തിന് വെളിച്ചം നൽകുന്നതിനു പുറമേ, നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് വേണം ഇത് സ്ഥാപിക്കാൻ.

മികച്ച ഒരു ഇൻഡോർ പ്ലാൻ്റ്

വീടുകളിലും ഓഫീസുകളിലും ഇൻഡോർ പ്ലാൻ്റായി വളർത്താൻ പറ്റുന്ന ചെടികളിൽ ഒന്നാണിത്. ഇത് ഓൺലൈൻ സെറ്റുകളിലും ഇത് ലഭ്യമാണ്. ജെയ്ഡ് ചെടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഓരോ വർഷവും ഏകദേശം മൂന്നിലൊന്ന് പുതിയ വളർച്ച വെട്ടി മാറ്റാം. ഇത് കൂടുതൽ ശാഖകൾ ഉൽപ്പാദിപ്പിക്കുന്നതിനും വൃത്തിയിൽ വളരുന്നതിനും സഹായിക്കുന്നു.

ചെടി വളർത്തുന്നതിനുള്ള സ്ഥാനം

തെക്ക്കിഴക്ക് ഭാഗത്തായി വെച്ചാല്‍ ഉയര്‍ച്ചയും വിജയവും ലഭിക്കുമെന്നാണ് ഇതിൻ്റെ വിശ്വാസം. മാത്രമല്ല ഇതിൻ്റെ പൂക്കൾ സൗഹൃദത്തിന്റെ വാഹകരാണെന്നും പറയപ്പെടുന്നു. കുടുംബപരമായ ഐക്യമാണ് വേണ്ടതെങ്കിൽ കിഴക്ക് വശത്താണ് ചെടി സ്ഥാപിക്കേണ്ടത്. ഓഫീസിൽ വെച്ചാൽ ബിസിനസ്സ് വളർച്ച ഉണ്ടാകുമെന്നും പറയപ്പെടുന്നു. അതിന് തെക്ക് കിഴക്ക് ഭാഗത്താണ് ചെടി വളർത്തേണ്ടത്.

നനവ്

വെള്ളം അമിതമായി ആവശ്യമില്ലാത്ത ചെടിയാണ് ജെയ്ഡ് ചെടി. എന്നിരുന്നാലും മണ്ണ് വരണ്ടിരിക്കുകയാണെങ്കിൽ നനവ് ആവശ്യമാണ്,

വളപ്രയോഗം

നിങ്ങളുടെ ജേഡ് ചെടി ആരോഗ്യകരവും ശക്തവുമാണെന്ന് ഉറപ്പാക്കാൻ വളപ്രയോഗം അത്യാവശ്യമാണ്. എന്നാൽ ഇതും അധികമായി പോകരുത്.

English Summary: This plant can be grown at home to bring wealth and prosperity in the home

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds