കരളിന്റെ ആരോഗ്യം വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. മനുഷ്യ ശരീരത്തിലെ ഏതാണ്ട് 500 ഓളം ധർമങ്ങൾ നിർവഹിക്കുന്ന ഒരു അവയവമാണു കരൾ. കരളിനെ ബാധിക്കുന്ന കരൾ വീക്കം അഥവാ ഫാറ്റിലിവർ , ലിവർ സിറോസിസ് എന്നിവ പല കാരണങ്ങളാൽ ആണ് സംഭവിക്കുന്നത്. തുടർച്ചയായുള്ള മരുന്നുപയോഗം മൂലം ശരീരത്തിൽ എത്തുന്ന കെമിക്കലുകൾ മൂലവും , മദ്യപാനം, പുകവലി എന്നിവ തുടങ്ങി ദിവസേന നാം ശ്വസിക്കുന്ന മാലിന്യ പുകപോലും ഇതിനു പ്രധാന കാരണങ്ങളാണ്. കരളിനെ ആരോഗ്യത്തോടെ കാക്കാൻ കരുത്തുള്ള നിറക്അവധി അത്തരങ്ങൾ നമ്മുടെ ചുറ്റിലുമുണ്ട്. മൂന്ന് പ്രധാന വസ്തുക്കളും അവയുടെ ഉപയോഹങ്ങളും കാണാം.
കറ്റാർ വാഴ - കരളിന്റെ ആരോഗ്യ സംരക്ഷണത്തിന് കറ്റാർ വാഴയോളം നല്ലൊരു വസ്തുവില്ല. ദിവസേന കറ്റാർ വാഴയുടെ ഒരു പോള പൊളിച്ചു അതിലെ കാമ്പ് രാവിലെ വെറുംവയറ്റിൽ കഴിക്കുക അതിനു ശേഷം ഇളം ചൂടുള്ള വെള്ളവും കുടിക്കുക ഇത് കരളിന്റെ കേടുപാടുകൾ തീർക്കാൻ ഉത്തമമാണ്.
നെല്ലിക്ക - നെല്ലിക്ക ഇരുമ്പിന്റെ കലവറയാണ് ഒന്നോ രണ്ടോ നെല്ലിക്ക കുരു കളഞ്ഞു ഒരു കഷ്ണം ഇഞ്ചിയും ചേർത്ത് ജ്യൂസ് ആക്കി കുടിക്കുന്നത് നല്ലതാണു . രചിക്കായി പഞ്ചസാരയ്ക്ക് പകരം ഉപ്പോ തേനോ ഉപയോഗിക്കാം.
പപ്പായ - ഒരു പകുതി പപ്പായ ചെറിയ കഷണങ്ങൾ ആക്കി ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് പാതി വേവിച്ചു കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിനും ദഹനത്തിനും വളരെ നന്നാണ്. പപ്പായ പകുതി വേവിക്കുമ്പോൾ ഇതിലെ കറ മുഴുവന് നഷ്ടമാകുന്നില്ല എന്നതാണ് പപ്പായ പകുതി വേവിക്കുമ്പോൾ ഗുണകരമായി തീരുന്നത്.
English Summary: three foods to save liver
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments