തക്കാളിയിൽ സ്വാഭാവികമായി തന്നെ സോഡിയം, പൂരിത കൊഴുപ്പ്, കൊളസ്ട്രോള്‍, കലോറി എന്നിവ കുറവാണ്. ഇതിന് പുറമെ തക്കാളി ആരോഗ്യത്തിനാവശ്യമായ തയാമിന്‍, നിയാസിന്‍, വിറ്റാമിന്‍ ബി6,മഗ്നീഷ്യം, ഫോസ്‌ഫറസ്, ചെമ്പ് എന്നിവയും നൽകും.തക്കാളി രക്തത്തിലെ പഞ്ചാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്തും.തക്കാളി കാഴ്ച മെച്ചപ്പെടുത്താൻ തക്കാളി സഹായിക്കുന്നു .തക്കാളിയിലെ വിറ്റാമിന്‍ എ ആണ് കാഴ്ച മെച്ചപ്പെടുത്താനും നിശാന്ധത തടയാനും സഹായിക്കുന്നത്. ശരീര ഭാരം കുറയ്ക്കാൻ തക്കാളി സഹായിക്കും. ശരീര ഭാരം കുറയ്ക്കാനും ഭക്ഷണക്രമവും വ്യായാമവും പതിവാക്കിയിട്ടുണ്ടെങ്കിൽ എല്ലാ ദിവസവും തക്കാളി കൂടി കഴിച്ചു തുടങ്ങുക. സാലഡുകളായും ജ്യൂസ് ആയും ഇത് കൂടുതലായി ഉപയോഗിക്കാം. തക്കാളിയിൽ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുള്ളതിനാൽ വയറ് നിറയ്ക്കുന്ന ആഹാരങ്ങളായിട്ടാണ് ഇതിനെ കാണുന്നത്. അധികം കലോറിയും കൊഴുപ്പും ഇല്ലാത്ത ഇവ വേഗം വയറ് നിറയ്ക്കും.
സൗന്ദര്യ സംരക്ഷണത്തിലും തക്കാളിയുടെ പങ്കു ചെറുതല്ല .ആരോഗ്യമുള്ള പല്ലുകൾ, അസ്ഥികൾ, മുടി, ചർമം എന്നിവ നിലനിർത്താൻ തക്കാളി സഹായിക്കും. തക്കാളി അരച്ച് മുഖത്ത് പുരട്ടുന്നത് എത്ര കടുത്ത സൂര്യാതപം മൂലമുണ്ടാകുന്ന കരുവാളിപ്പ് അകറ്റാൻ സഹായിക്കും .തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകൾ ചർമത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്. പ്രായമാകുന്നതു കൊണ്ട് മുഖത്തുണ്ടാകുന്ന ത്വക്കിന്റെ ഇലാസ്തികത മുതലായവയ്ക്ക് ഉപയോഗിക്കുന്ന പല സൗന്ദര്യ സംരക്ഷണ ലേപനങ്ങളും തക്കാളിയിലടങ്ങിയിട്ടുള്ള ധാതുക്കൾഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.
Share your comments