അകാലനര നമ്മുടെ നാട്ടിൽ ചെറുപ്പക്കാർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. ചെറുപ്രായത്തിൽ തന്നെ നരകൾ പ്രത്യക്ഷപ്പെടുകയും, നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നു. മുടിക്ക് കറുപ്പ് നിറം നൽകുന്ന മെലാനിൻ അളവ് ശരീരത്തിൽ കുറയുന്നതുകൊണ്ടാണ് മുടി ചെറുപ്പത്തിൽതന്നെ നരയ്ക്കുന്നത്. ചിലർക്ക് ഇത് പാരമ്പര്യമായ ഒരു രോഗാവസ്ഥയായും കടന്നു വരുന്നു. മുടിക്ക് കറുപ്പ് നിറം പകരുന്ന മെലാനിൽ അളവ് നൽകുന്ന പോഷകാഹാരങ്ങൾ കഴിക്കുക മാത്രമാണ് ഇതിനുള്ള പരിഹാരം. ഇതുകൂടാതെ ചില നാട്ടുവൈദ്യങ്ങൾ നമ്മുടെ നാട്ടിൽ പ്രയോഗിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ടത് ചുവടെ നൽക്കുന്നു.
Premature grey hair is one of the biggest problems facing young people in our country.
ബന്ധപ്പെട്ട വാർത്തകൾ : അകാലനര മാറാന്‍
1. കാച്ചിയ വെളിച്ചെണ്ണയിൽ രണ്ട് ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് തലയിൽ പുരട്ടുന്നത് അകാലനര അകറ്റുവാൻ നല്ലതാണെന്ന് ആയുർവേദം പറയുന്നു. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുന്നു.
2. ത്രിഫലചൂർണ്ണം പതിവായി കഴിക്കുന്നതും നല്ലതാണ്.
3. കരിഞ്ചീരക എണ്ണ തലയിൽ തേച്ചാൽ അകാലനര ഇല്ലാതാകും.
4.തലയിൽ കട്ടൻചായ ഒഴിച്ച് കുളിക്കുന്നതും നല്ലതാണ്.
5. രണ്ട് ടേബിൾസ്പൂൺ മൈലാഞ്ചി പൊടിയിലേക്ക് ഒരു മുട്ടയും ഒരു ടേബിൾ സ്പൂൺ തൈര് ചേർത്ത് ഹെന്ന പാക്ക് തയ്യാറാക്കി തലയിൽ തേയ്ക്കുന്നതും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ : നെല്ലിക്കയും തുളസിയും എള്ളും; അകാലനരയ്ക്ക് 5 പ്രതിവിധികൾ
6. ചെറുപയർ പൊടിച്ച് പതിവായി തലയിൽ പുരട്ടി കുളിക്കുക.
7. കറിവേപ്പില ധാരാളം ചേർത്ത് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.
8. നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് പതിവായി തല കഴുകുക.
9.ചെറുപയർ പൊടി പതിവായി ഉപയോഗിക്കുക.
10. മൈലാഞ്ചി അരച്ച് തണലിൽ ഉണക്കി വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടുക.
11. വെളിച്ചെണ്ണയും ബദാം എണ്ണയും സമം ചേർത്ത് ചെറുചൂടോടെ തലയിൽ തിരുമ്മിപ്പിടിപ്പിക്കുക.
12. കയ്യോന്നി വെളിച്ചെണ്ണ ഉപയോഗവും ഗുണം ചെയ്യും.
13. കറിവേപ്പില തൊലി,നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി കറ്റാർവാഴ എന്നിവ കൂട്ടി അരച്ച് തലയിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കുളിക്കുക
14. നീലയമരി നീര്, കിഴുകാനെല്ലി നീര് ഇവയിലേതെങ്കിലുമൊന്ന് തലയിൽ പുരട്ടി കുളിക്കുക.
15 അരിത്തവിട് ചക്കര ചേർത്ത് ഇടിച്ച മിശ്രിതം 20 ഗ്രാം വീതം ദിവസേന കഴിക്കുക.
ബന്ധപ്പെട്ട വാർത്തകൾ : അകാലനരയ്ക്കും മുടികൊഴിച്ചിലിനും ഒറ്റമൂലി: കറിവേപ്പില കൊണ്ട് ഈ 2 കൂട്ടുകൾ
Share your comments