<
  1. Environment and Lifestyle

വെറും പാലിൽ ചർമ സംരക്ഷണത്തിനുള്ള നുറുങ്ങുകളുണ്ട്

കേടായ ചർമത്തെ മാറ്റി ആരോഗ്യമുള്ള ചർമം ലഭിക്കാനും ഇത് സഹായിക്കും. ഇങ്ങനെയാണ് പാലിലൂടെ ചർമത്തിന് സ്വാഭാവിക തിളക്കം ലഭിക്കുന്നത്.

Anju M U
milk
വെറും പാലിൽ ചർമ സംരക്ഷണത്തിനുള്ള നുറുങ്ങുകളുണ്ട്

പാൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ പ്രയോജനകരമാണെന്ന് ആരോഗ്യവിദഗ്ധർ പറയാറുണ്ട്. പ്രകൃതിയുടെ വരദാനമെന്ന് പറയുന്ന പാലിൽ ആരോഗ്യത്തിന് ഗുണകരമായ ഒട്ടനവധി പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഔഷധമൂല്യങ്ങളും പോഷക ഘടകങ്ങളും അടങ്ങിയ പാൽ സമീകൃതാഹാരമാണെന്ന് കണക്കാക്കപ്പെടുന്നു.
കാൽസ്യം, ലാക്ടോസ്, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിന് മാത്രമല്ല, ചർമത്തിനും ഏറെ ഗുണം ചെയ്യും.

ചർമത്തിന് തിളക്കം നൽകുന്നതിന് പാൽ വളരെ ഗുണപ്രദമാണ്. ചർമത്തിന്റെ യുവത്വം നിലനിർത്താനും പാൽ ഉപയോഗിക്കാം. കൂടാതെ, കേടായ ചർമത്തെ മാറ്റി ആരോഗ്യമുള്ള ചർമം ലഭിക്കാനും ഇത് സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ:  പാൽപ്പൊടി ആരോഗ്യത്തിന് ഹാനികരം: എന്തുകൊണ്ട്?

ഇങ്ങനെയാണ് പാലിലൂടെ ചർമത്തിന് സ്വാഭാവിക തിളക്കം ലഭിക്കുന്നത്. ഇതുവഴി ചർമത്തെ മൃദുലമാക്കാൻ സാധിക്കുന്നു. പാൽ തിളപ്പിക്കുകയോ മറ്റെന്തെങ്കിലും രൂപത്തിലാക്കുകയോ വേണ്ട. എങ്ങനെയെല്ലാം പാൽ ഉപയോഗിച്ച് ചർമസംരക്ഷണം ഉറപ്പാക്കാമെന്ന് നോക്കാം.

മോയ്‌സ്‌ചുറൈസറായി ഉപയോഗിക്കാം

ചർമത്തെ ഈർപ്പമുള്ളതാക്കാൻ നിങ്ങൾക്ക് അസംസ്‌കൃത പാൽ ഉപയോഗിക്കാം. ഇതിനായി, ഒരു പാത്രത്തിൽ കുറച്ച് അസംസ്കൃത പാൽ എടുക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ ചേർക്കുക. ഇവ രണ്ടും നന്നായി മിക്സ് ചെയ്യുക. ഇനി ഇത് ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് മുഖത്തും കഴുത്തിലും പുരട്ടുക. കുറച്ച് സമയത്തേക്ക് ഇത് മുഖത്ത് നിലനിർത്തുക. ശേഷം സാധാരണ തണുത്ത വെള്ളത്തിൽ കഴുകി കളയുക.

പാൽ മുഖത്തിന് ടോണർ

പാലിനെ ഒരു ടോണറായി ഉപയോഗിക്കാം. ഇതിനായി, ഒരു പാത്രത്തിൽ കുറച്ച് പാൽ എടുക്കുക. ശേഷം, രണ്ടോ മൂന്നോ കുങ്കുമപ്പൂവ് ഇതളുകൾ കുറച്ചുനേരം അതിൽ കുതിർക്കുക. ഇത് ഒരു സ്പ്രേ ബോട്ടിലിൽ ഇടുക. ശേഷം ഇതിൽ നിന്നും ഒരു കോട്ടൺ ബോളിലേക്ക് ഈ മിക്സ് സ്പ്രേ ചെയ്ത് ചർമം വൃത്തിയാക്കാം. ഇത് ഒരു ടോണർ പോലെ പ്രവർത്തിക്കുന്നു.

പാടുകൾ മാറ്റാൻ

പലപ്പോഴും മുഖക്കുരു വന്ന് കഴിഞ്ഞ പാടുകൾ മുഖത്ത് അവശേഷിക്കാറുണ്ട്. ഇത് മുഖത്തിന്റെ ഭംഗി കുറയ്ക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ, ഈ കറ നീക്കം ചെയ്യാൻ നിങ്ങൾക്ക് അസംസ്കൃത പാൽ ഉപയോഗിക്കാം.
ഇതിനായി, ഒരു പാത്രത്തിൽ കുറച്ച് അസംസ്കൃത പാൽ എടുക്കുക. ഇതിലേക്ക് തേൻ ചേർക്കുക. ഇത് കുറച്ച് സമയം ചർമത്തിൽ പുരട്ടുക. അതിനു ശേഷം കഴുകിക്കളയുക.

ഫേസ് പാക്ക്

നിങ്ങൾക്ക് അസംസ്കൃത പാൽ ഉപയോഗിച്ച് ഒരു ഫേസ് പാക്ക് ഉണ്ടാക്കാം. ഇതിനായി ഒരു പാത്രത്തിൽ ഒരു നുള്ള് ചെറുപയർ പൊടിയും ഒരു നുള്ള് മഞ്ഞളും എടുക്കുക. ഇത് അസംസ്കൃത പാലിൽ കലർത്തുക. ഈ ഫേസ് പാക്ക് മുഖത്തും കഴുത്തിലും പുരട്ടാവുന്നതാണ്.
കുറച്ച് സമയത്തേക്ക് ഇത് മുഖത്ത് പിടിക്കാനായി അനുവദിക്കുക. ശേഷം, ഒരു സാധാരണ തുണി ഉപയോഗിച്ച് ചർമം കഴുകി വൃത്തിയാക്കാം. ചർമത്തിന് തിളക്കം നൽകുന്നതിന് ഇത് സഹായകരമാണ്.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Try These Skin Care Tips With Milk For Glowing Face

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds