ഗ്രീൻ ടീ, ബ്ലാക്ക് ടീ , തുളസി ടീ, ലെമൺ ടീ എന്നിങ്ങനെ ആരോഗ്യരക്ഷക്കു പലതരം ഉല്‌പന്നങ്ങളുമായി മാടിവിളിക്കുകയാണ് പല കമ്പനികളും അവരുടെ പരസ്യങ്ങളും. മാരകമായ കീടനാശിനി തളിച്ചുവരുന്ന അവരുടെ ഉത്പന്നങ്ങൾ കണ്ണുമടച്ചു നാം വാങ്ങികൂട്ടാറുമുണ്ട് ഇനികുറച്ചു മാറിചിന്തിക്കാം. നമ്മുടെ തൊടിയിൽ അല്ലെങ്കിൽ ബാൽക്കണിയിലെ ചെടിച്ചട്ടിയിൽപോലും വളരുന്ന ഒരു കഷണം മഞ്ഞളും ഇഞ്ചിയും ചേർത്ത ഒരു കപ്പ് ചായയിൽ ദിനം തുടങ്ങിയാലോ. ആരോഗ്യത്തിന് മഞ്ഞൾ എത്രനല്ലതാണെന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും മലയാളിക്ക് ഉറക്കത്തിൽപോലും ഹൃദ്യസ്ഥമാണ് അങ്ങനെയെങ്കിൽ കുറച്ചു മഞ്ഞൾ ചായ എത്ര നന്നായിരിക്കും. മഞ്ഞൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന സുവർണ്ണപ്പാൽ ഉത്തമമായ ഒരു ഡ്രിങ്ക് ആണ് ഇനി പാൽ ഇല്ലാത്ത ഡ്രിങ്ക് വേണമെങ്കിൽ അതാണ് മഞ്ഞൾ ചായ. പാലോ തേയിലയോ ഇല്ലാത്ത ഒന്നാണ് മഞ്ഞൾ ചായ.
ഇത് ഉണ്ടാക്കുന്നത് എങ്ങനെ ഏന് നോക്കാം.
ചേരുവകൾ
വെള്ളം - രണ്ടു ഗ്ലാസ്
മഞ്ഞൾ - ഒരുകഷ്ണം/ മഞ്ഞൾപൊടി 1 സ്പൂൺ
ഇഞ്ചി - ഒരുകഷ്ണം
തേൻ - ഒരു സ്പൂൺ
ഒരുപാത്രത്തിൽ വെള്ളംതിളപ്പിക്കുക തിളയ്ക്കുന്ന വെള്ളത്തിൽ ഒരു കഷ്ണം ഇഞ്ചിയും മഞ്ഞളും ഗ്രേറ്റ് ചെയ്തു ഇടുക. ഇവ നന്നായി തിളച്ചശേഷം ഗ്യാസ് ഓഫ് ചെയ്ത് ചൂടാറാൻ വെക്കാം. തണുത്ത ശേഷം മധുരത്തിനായി അല്പം തേൻ ചേർക്കാം ഇഞ്ചിക്ക് പകരം പുതിനയോ, പട്ടയോ ഉപയോഗിക്കാം. അരുചികൾ ഒന്നുമില്ലാത്ത ഉത്തമമായ ഒരു പാനീയമാണിത്. അലർജിക്കും, വയർകുറയ്ക്കുന്നതിനും, തടികുറയ്ക്കാനും, നല്ല ഉറക്കം കുറയ്ക്കാനും എന്നുവേണ്ട നിരവധി ആരോഗ്യപ്രശനങ്ങൾക്ക് പ്രതിവിധിയാണ് മഞ്ഞൾ ചായ.
Share your comments