നമ്മുടെ മുറി നമ്മുടെ മാനസിക- ശാരീരിക ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഉറങ്ങാൻ മാത്രമല്ല, കുട്ടികൾക്ക് പഠിക്കാനും കളിക്കാനും ചിന്തിക്കാനുമെല്ലാം മികച്ച ഇടം നമ്മുടെ ബഡ് റൂം (Bed room) തന്നെയായിരിക്കും. മുതിർന്നവരായാലും കുട്ടികളായാലും അവരുടെ ചിന്താഗതിയെയും ഉത്സാഹത്തെയുമെല്ലാം മുറി ഇത്രയധികം സ്വാധീനിക്കുന്നതിനാൽ തന്നെ മുറി ഡിസൈൻ ചെയ്യുന്നതിലും നല്ല ശ്രദ്ധ നൽകണം. ഇതിൽ തന്നെ മുറിയ്ക്ക് ഇണങ്ങുന്ന നിറമാണോ നിങ്ങൾ ഉപയോഗിച്ചിരിക്കുന്നതെന്ന് മനസിലാക്കണം.
മുഖ്യമായും കുട്ടികൾക്കുള്ള കിടപ്പുമുറിയിൽ ഏത് നിറമാണ് (Colours for bed rooms) ഉത്തമമെന്ന് വാസ്തു ശാസ്ത്രത്തിൽ (Vastu shastra) വിശദമാക്കുന്നുണ്ട്. നിങ്ങളുടെ കുട്ടിയുടെ മുറിക്ക് വാസ്തു ശാസ്ത്രം അനുസരിച്ച് ഏറ്റവും മികച്ചതായി കരുതുന്ന, ഇത്തരം 5 നിറങ്ങൾ വിശദമായി പരിചയപ്പെടാം.
കിടപ്പുമുറിയ്ക്ക് ഇണങ്ങുന്ന 5 നിറങ്ങൾ (5 colours best for your bedrooms)
- നീല (Blue): നിങ്ങളുടെ കുട്ടി ഹൈപ്പർ ആക്റ്റീവ് ആണെന്ന് തോന്നുവെങ്കിൽ അവന്റെ അല്ലെങ്കിൽ അവളുടെ മുറിയ്ക്കായി നീല പെയിന്റ് തെരഞ്ഞെടുക്കാം. വാസ്തു പ്രകാരം, ചില നിറങ്ങൾക്ക് ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാനാകും. നമ്മുടെ മുറിയുടെ ഊർജ്ജം ക്രമീകരിക്കാൻ ഇതിലൂടെ സാധിക്കും. നീല നിറം മുറിയുടെ ചുമരുകൾക്ക് മികച്ചതാണെങ്കിലും, മുറിക്ക് വടക്ക് അഭിമുഖമായി ഒരു ജാലകം ഉണ്ടെങ്കിൽ, നിങ്ങൾ നീല നിറം ഉപയോഗിക്കുന്നത് ഒഴിവാക്കണം.
- പച്ച (Green): കുട്ടി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാടുപെടുന്നുണ്ടെങ്കിൽ പഠനമുറിയിലും പച്ച നിറം ഉപയോഗിക്കാം. നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം പ്രകൃതിയും പച്ചയായതിനാൽ പച്ച സ്വാഭാവികമായും ശാന്തമായ നിറമാണ്. ഇത് മനസിന് ഉന്മേഷവും കുളിർമയും നൽകുമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്.
- മഞ്ഞ (Yellow): വാസ്തു ശാസ്ത്ര പ്രകാരം, മഞ്ഞ പോലുള്ള ശാന്തമായ നിറം കുട്ടികളുടെ മുറിക്ക് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. കാരണം ഇത് മാനസികാവസ്ഥയെ സന്തുലിതമാക്കുകയും അവരുടെ പെരുമാറ്റത്തെ മികച്ചതാക്കുകയും ചെയ്യുന്നു.
- പർപ്പിൾ (Purple): നിങ്ങളുടെ കുട്ടിയുടെ മുറിയുടെ ചുമരുകൾക്ക് പർപ്പിൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. വാസ്തു ശാസ്ത്ര പ്രകാരം ഇത് നിങ്ങൾക്ക് സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുക മാത്രമല്ല, കുട്ടികൾക്ക് നല്ല വിശ്രമം നൽകാനും സഹായിക്കുന്നു. കൂടാതെ, കുട്ടികളുടെ ഉറക്കത്തെ മെച്ചപ്പെടുത്തി അവരുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും പർപ്പിൾ നിറത്തിന് സാധിക്കുമെന്നാണ് പറയപ്പെടുന്നത്.
- പിങ്ക് (Pink): കുട്ടികൾ എപ്പോഴും സന്തോഷത്തോടെയും ഉന്മേഷത്തോടെയും ഇരിക്കാൻ പിങ്ക് നിറം അത്യധികം പ്രയോജനകരമാണ്. പിങ്ക് വളരെ സൂക്ഷ്മമായ നിറം മാത്രമെന്നതല്ല, കുട്ടികളുടെ ആയാലും മുതിർന്നവരുടെ ആയാലും ശാന്തതയെയും സമാധാനത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു. ഇളം നിറങ്ങൾ അവരെ ശാന്തവും വിശ്രമവുമുള്ളതാക്കും എന്നതിനാൽ കുട്ടികളുടെ മനസ്സിനും ഇത് ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു.
കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ജോലിത്തിരക്കുകളിൽ നിന്നും സമ്മർദങ്ങളിൽ നിന്നും മനസിനെ ശാന്തമാക്കാൻ വാസ്തു ശാസ്ത്രം അനുശാസിക്കുന്ന ഇത്തരം നുറുങ്ങുകൾ പരീക്ഷിക്കാവുന്നതാണ്. വെള്ള, ഓഫ്-വൈറ്റ്, പിങ്ക്, മഞ്ഞ, പച്ച, പവിഴം എന്നിവയുടെ പാസ്റ്റൽ ഷേഡുകൾ, നീലയുടെ ചില ഇളം ഷേഡുകൾ എന്നിവ ഇതിനായി തെരഞ്ഞെടുക്കാം. ചാരനിറം, കടും ചുവപ്പ്, തവിട്ട് തുടങ്ങിയ ഇരുണ്ട നിറങ്ങൾ കഴിവതും ഉപേക്ഷിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: Vastu Tips: ഈ പൂക്കൾ അകത്തളങ്ങളിൽ സൂക്ഷിക്കരുത്, കാരണമുണ്ട്…
അതുപോലെ കിടപ്പുമുറിയിലെ കണ്ണാടിയുടെ സ്ഥാനത്തിലും ശ്രദ്ധ നൽകണം. അതായത്, കിടക്കയിൽ പ്രതിഫലിക്കാത്ത വിധത്തിൽ വേണം കണ്ണാടി സ്ഥാപിക്കേണ്ടത്. പോസിറ്റീവ് എനർജി പ്രതിഫലിപ്പിക്കുന്നതിനാൽ കണ്ണാടികൾ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖീകരിക്കുന്ന വിധത്തിൽ സ്ഥാപിക്കുന്നതിൽ ശ്രദ്ധിക്കുക.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments