തേങ്ങാ പൊട്ടിക്കുമ്പോൾ നമ്മൾ വെറുതെ കളയുന്ന തേങ്ങാ വെള്ളം ഉപയോഗിച്ച് വിനാഗിരി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. പുറത്തുനിന്നും വാങ്ങുന്ന സിന്തറ്റിക് വിനാഗിരിയെക്കാൾ എന്തുകൊണ്ടും നല്ലതാണ് വീട്ടിലുണ്ടാക്കുന്ന ഈ ചൊർക്ക.നമുക്ക് ലഭിച്ചിരുന്ന ചൊർക്ക തെങ്ങിൻ കള്ളോ പനം കള്ളോ ഊറ്റി എടുക്കുന്നതായിരുന്നു എന്നാൽ ഇന്ന് നല്ല കള്ളിന്റെ ലഭ്യത കുറഞ്ഞതോടെ നല്ല വിനാഗിരിയും ലഭിക്കാതായി . തേങ്ങ വെള്ളത്തിൽ നിന്നുള്ള വിനാഗിരി ഇതിനു ഒരു ബദലായി ഉപയോഗിക്കാവുന്ന ഒന്നാണ് ഒരു ലിറ്റർ തേങ്ങാവെളം 100 മില്ലി വിനാഗിരി ചേർത്ത് കുപ്പിയിലാക്കി വയ്ക്കുക 15 ദിവസം കഴിയുമ്പോൾ തെളി ഊറ്റി വയ്ക്കുക. വീണ്ടും 15 ദിവസം കഴിയുമ്പോൾ ഊറ്റി പുതിയ കുപ്പിയിൽ ആക്കി വച്ചാൽ ആവശ്യത്തിന് ഉപയോഗിചു തുടങ്ങാം.
മറ്റൊരു രീതിയിലും വിനാഗിരി നിർമിക്കാം ഒരുലിറ്റര് തേങ്ങാവെള്ളത്തില്120 ഗ്രാം പഞ്ചസാര എന്ന കണക്കിൽ ചേർത്തു തിളപ്പിക്കുക. ചൂടാറിക്കഴിഞ്ഞു അല്പ്പംയീസ്റ്റ് ചേര്ത്ത് കുപ്പിയിൽ ഒഴിച്ചു വയ്ക്കുക. ഏഴു ദിവസം കഴിഞ്ഞു എടുത്തു ഒരു ലിറ്ററിന് നൂറുമില്ലി കണക്കിൽ വിന്നാഗിരി ചേര്ത്തുവക്കുക. 15 ദിവസം കഴിഞ്ഞു തെളി ഊറ്റി എടുത്തു വേറെ കുപ്പിയിൽ ആക്കാം. വിനാഗിരി സൂക്ഷിക്കുമ്പോൾ കോർക്കുകൊണ്ട് അടച്ച ചില്ലു കുപ്പിയിലോ ഭരണിയിലോ മാത്രമേ സൂക്ഷിക്കാവൂ.
Share your comments