ചർമ്മത്തിൻ്റെ സംരക്ഷണം അത്ര എളുപ്പമല്ല, അത് ചെയ്യേണ്ട പോലെ ചെയ്യണം. അതിന് പല തരത്തിലുള്ള ഉത്പന്നങ്ങൾ ഇന്ന് നിലവിൽ ഉണ്ട്. അത് പോലെ ഒന്നാണ് വൈറ്റമിൻ സി സെറം.
വൈറ്റമിൻ സി സെറം എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ്. കാരണം ഇത് ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമായ ഇത് ചർമ്മത്തിന് അകാല വാർദ്ധ്യക്യം ഉണ്ടാക്കാൻ കാരണമാകുന്ന ഫ്രീ റാഡിക്കലുകളം നിയന്ത്രിക്കുന്നു. മാത്രമല്ല കേടാ ചർമ്മത്തിൻ്റെ കോശത്തിനെ നന്നാക്കുന്നു അങ്ങനെ ഇത് പുനരുജ്ജീവനത്തിന് കാരണമാകുന്നു. മുഖത്തിൻ്റെ കറുത്ത പാടുകൾ ഇല്ലാതാക്കുന്നു, മുഖകാന്തി വർധിപ്പിക്കുകയും ചെയ്യുന്നു.
വൈറ്റമിൻ സി സെറം വിപണികൾ കിട്ടുന്ന ഏറ്റവും മികച്ച ആൻ്റി ഏജിംഗ് ചേരുവളൊന്നായി കണക്കാക്കാം. എല്ലാ ദിവസവും രണ്ട് തവണ സെറം ഉപയോഗിക്കണം.
നിങ്ങൾക്കിത് പുറത്ത് നിന്ന് വാങ്ങാവുന്നതാണ്, അല്ലെങ്കിൽ വീട്ടിൽ തന്നെ വൈറ്റമിൻ സി സെറം വീട്ടിൽ നിന്നും തയ്യാറാക്കാവുന്നതാണ്, ഇതിന് കടകളിൽ നിന്ന് കിട്ടുന്ന അത്ര പാർശ്വഫലങ്ങൾ ഉണ്ടാകില്ല എന്നത് വസ്തുത. എന്നാൽ പുറത്ത് നിന്ന് വാങ്ങുമ്പേൾ നല്ല കമ്പനിയുടെ നോക്കി വാങ്ങാൻ ശ്രദ്ധിക്കുക, ഇല്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാകുക.
ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തൊക്കെയാണ്?
• കൊളാജൻ്റെ ഉത്പ്പാദനത്തിനെ പ്രോത്സാഹിപ്പിക്കുന്നു
ചർമ്മത്തിലെ കൊളാജൻ്റെ ഉത്പ്പാദനമാണ് പ്രായം നിർണയിക്കുന്നത്. അത് കൊണ്ടാണ് നേർത്ത വരകൾ അല്ലെങ്കിൽ ചുളിവുകൾ, എന്നിവയ്ക്ക് കാരണമാകുന്നത്. വൈറ്റമിൻ സി കൊളാജൻ്റെ ഉത്പ്പാദനത്തിനെ വർധിക്കുന്നു.
• ചർമ്മത്തിന് ജലാംശം
ചർമ്മത്തിൽ ഉയർന്ന അളവിൽ തന്നെ ജലാംശം നില നിർത്തേണ്ടത് അത്യാവശ്യമാണ്. വൈറ്റമിൻ സി സെറം പുരട്ടുമ്പോൾ അത് ഈർപ്പം തടഞ്ഞ് മുഖത്തിന് തിളക്കം നൽകുന്നു. മാത്രമല്ല ഹൈഡ്രേറ്റിംഗ് ലെയർ സൃഷ്ടിക്കുന്നു.
• സൂര്യഘാദത്തെ നേരിടുന്നതിന്
സൂര്യൻ്റെ ദോഷകരമായ കിരണങ്ങൾ ചർമ്മത്തിന് കേട് വരുത്തുന്നു. എന്നാൽ വൈറ്റമിൻ സി സിറത്തിലെ ആൻ്റി ഓക്സിഡൻ്റുകൾ സൂര്യപ്രകാശം ഉണ്ടാക്കുന്ന ഫോട്ടോ ഡാം, ചുവപ്പ്, മറ്റ് പ്രകോപനങ്ങൾ എന്നിവയിൽ നിന്ന് രക്ഷിക്കുന്നു.
• ഡാർക്ക് സർക്കിൾസ് മാറുന്നതിന്
വൈറ്റമിൻ സി സെറം നിങ്ങളെ ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കുന്നു. ഇത് പതിവായി പുരട്ടി മസാജ് ചെയ്യുക.
വൈറ്റമിൻ സി സെറം എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാം ?
ആവശ്യമായവ
വിറ്റാമിൻ സി ഗുളികകൾ - 2
റോസ് വാട്ടർ - 2 ടീസ്പൂൺ
ഗ്ലിസറിൻ - 1 ടീസ്പൂൺ
വൈറ്റമിൻ ഇ കാപ്സ്യൂൾ - 1
തയ്യാറാക്കുന്ന വിധം
വൈറ്റമിൻ സി ടാബ്ലെറ്റ് ചതച്ച് പൊടിച്ച് എടുത്ത ശേഷം ഒരു കുപ്പിയിലേക്ക് ഇടുക. റോസ് വാട്ടർ ഒഴിച്ച് നന്നായി യോജിപ്പിച്ച് എടുക്കുക. വൈറ്റമിൻ ഇ കാപ്സ്യൂളിൽ നിന്നും ദ്രാവകം പിഴിഞ്ഞ് എടുത്ത് കുപ്പിയിലേക്ക് ഒഴിക്കുക. നന്നായി കുലുക്കി എടുത്ത ശേഷം ഇതിനെ വെളിച്ചം കടക്കാത്ത തണുപ്പുള്ള സ്ഥലത്ത് വെക്കാം. രണ്ടാഴ്ച്ചയ്ക്കുള്ളിൽ തന്നെ ഇത് ഉപയോഗിച്ച് തീർക്കേണ്ടതാണ് ഇത്. ഉപയോഗിക്കുമ്പോൾ മുഖം നന്നായി കഴുകി എന്ന് ഉറപ്പ് വരുത്തുക.
ബന്ധപ്പെട്ട വാർത്തകൾ : അരിപ്പൊടി കൊണ്ട് മുഖ സൗന്ദര്യം കൂട്ടാൻ ഇങ്ങനെ ചെയ്താം
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments