<
  1. Environment and Lifestyle

മദ്യപിക്കാൻ മാത്രമല്ല വോഡ്ക; മുടിയ്ക്കും മുഖത്തിനും വായ്നാറ്റത്തിനും ഉപയോഗിക്കാം

മുഖം തിളങ്ങാനും മുടി വളരാനും വോഡ്ക സഹായിക്കും. മുഖം വൃത്തിയാക്കി ചർമം തിളങ്ങുന്നതിന് വോഡ്ക വളരെ ഗുണപ്രദമാണ്.

Anju M U
vodka
മുടിയ്ക്കും മുഖത്തിനും വായ്നാറ്റത്തിനും വോഡ്ക

മുടിയ്ക്കും മുഖത്തിനും പൊടിക്കൈകൾ പരീക്ഷിക്കുന്നവർക്ക് വളരെ വേഗത്തിൽ ഫലം കിട്ടാൻ വോഡ്ക ഉപയോഗിക്കാം. മദ്യമായി ഉപയോഗിക്കുന്ന വോഡ്കയാണ് സൗന്ദര്യപ്രശ്‌നങ്ങളെ അതിവേഗം ശമിപ്പിക്കുന്നതിനുള്ള മറുപടിയാകുന്നത്.
മുഖം തിളങ്ങാനും മുടി വളരാനും വോഡ്ക എങ്ങനെയാണ് സഹായിക്കുന്നതെന്ന് നോക്കാം.

  • തിളങ്ങുന്ന മുഖത്തിന് വോഡ്ക (Vodka for shining face)

മുഖം വൃത്തിയാക്കി ചർമം തിളങ്ങുന്നതിന് വോഡ്ക വളരെ ഗുണപ്രദമാണ്. ഇത് ചർമത്തിലെ പ്രശ്നങ്ങൾക്കെതിരെ ഒരു ക്‌ളന്‍സറായി പ്രവർത്തിക്കുന്നു. സൗന്ദര്യസംരക്ഷണത്തിനായി വോഡ്ക എങ്ങനെ ഉപയോഗിക്കാമെന്ന് ചുവടെ വിവരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: തിളങ്ങുന്ന മുടി ലഭിക്കുവാൻ ഈ നുറുങ്ങു വഴികൾ ചെയ്യാം

ഇതിനായി വോഡ്കയും കുറച്ച്‌ ഗ്രീന്‍ ടീയും എടുക്കുക. ശേഷം ഇവ നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ഒരു പഞ്ഞിയില്‍ മുക്കി മുഖത്ത് തേച്ച്‌ പിടിപ്പിച്ച ശേഷം കുറച്ച് കഴിഞ്ഞ് കഴുകിക്കളയാം. മുഖത്തും രോമത്തിലും അടിഞ്ഞിട്ടുള്ള അഴുക്ക് നീക്കം ചെയ്യാൻ ഈ കൂട്ട് സഹായിക്കും. ചർമത്തിലെ അഴുക്ക് നീക്കം ചെയ്യാൻ വോഡ്ക ഉപയോഗിക്കുന്നത് പോലെ മുഖം നല്ല നിറം വയ്ക്കാനും വോഡ്ക ഉപയോഗിക്കാം.
ഇതിനായി രണ്ട് സ്പൂണ്‍ വോഡ്കയിലേക്ക് കുറച്ച്‌ വെള്ളം ചേര്‍ത്ത് മുഖത്തേക്ക് സ്‌പ്രേ ചെയ്യുക.

ബന്ധപ്പെട്ട വാർത്തകൾ: നരച്ച മുടിയാണോ പ്രശ്‌നം, പ്രകൃതി ദത്തമായി മുടി കളർ ചെയ്യാം

ശേഷം ഇത് കോട്ടണോ പഞ്ഞിയോ ഉപയോഗിച്ച് ഒപ്പിയെടുക്കുക. ചര്‍മത്തിന് നിറവും തിളക്കവും ലഭിക്കാൻ ഇത് സഹായിക്കും.

  • കേശ വളർച്ചയ്ക്ക് വോഡ്ക (Vodka for hair growth)

മുടി തഴച്ചു വളരുന്നതിനും തിളക്കം വയ്ക്കാനും വോഡ്ക ഉപയോഗപ്രദമാണ്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് മയോണെയ്‌സും ഒലീവ് ഓയിലും ചേർത്ത് മിക്സ് ചെയ്ത ശേഷം ഇതിലേക്ക് കുറച്ച് അടിച്ചെടുത്ത മുട്ട ചേർക്കുക. ഈ മിശ്രിതത്തിലേക്ക് വോഡ്ക കൂടി ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഈ പേസ്റ്റ് തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. ഏകദേശം അര മണിക്കൂർ കഴിഞ്ഞ് തല കഴുകാം.
ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതം ആഴ്ചയിൽ ഒരിക്കലെങ്കിലും തലയിൽ പ്രയോഗിച്ചാൽ താരൻ ഒഴിവാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: മുടിയുടെ സർവ്വ പ്രശ്നങ്ങൾക്കും മഞ്ഞൾ പേസ്റ്റ്; കൂട്ട് തയ്യാറാക്കാനും എളുപ്പം

വിയർപ്പിലൂടെയും പൊടിപടലങ്ങളിലൂടെയും തലയിൽ അടിയുന്ന അഴുക്ക് നീക്കം ചെയ്യാനും ഇത് സഹായകരമാണ്.

  • കാലിലെ ദുർഗന്ധം അകറ്റും (To get rid of feet odor)


കാല്‍പാദങ്ങളിൽ സോക്സ് ധരിച്ചോ അതുമല്ലെങ്കിൽ വിയര്‍പ്പ് അടിഞ്ഞ് കൊണ്ടുണ്ടാകുന്ന ദുര്‍ഗന്ധമകറ്റാന്‍ വോഡ്ക വളരെ നല്ലതാണ്. ഇതിന് വോഡ്ക കുറച്ച്‌ തണുത്ത വെള്ളത്തിലേക്ക് ചേർത്ത് ഒരു പഞ്ഞി ഉപയോഗിച്ച്‌ കാലില്‍ തേച്ച്‌ പിടിപ്പിക്കുക. ഇങ്ങനെ പതിവായി ചെയ്യാവുന്നതാണ്. കൂടാതെ കാല് വൃത്തിയാക്കി മനോഹരമാക്കാനും ഈ വിദ്യ ഉപകരിക്കും.

  • വായ് നാറ്റം പമ്പ കടത്താം (To get odor-free breath)

വായ്നാറ്റം നിങ്ങൾ നേരിടുന്ന പ്രശ്നമാണെങ്കിൽ അതിനും വോഡ്ക ഉപയോഗിക്കാം.
ഇതിനായി 1 കപ്പ് വോഡ്കയും 5 ടേബിൾസ്പൂൺ കറുവപ്പട്ട പൊടിയും തമ്മിൽ മിക്സ് ചെയ്യുക. ഈ മിശ്രിതം രണ്ട് ദിവസത്തിന് ശേഷം അരിച്ചെടുക്കുക. ഈ മിശ്രിതത്തെ 1 ടേബിൾസ്പൂൺ വീതമെടുത്ത് ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് എല്ലാ ദിവസവും രാവിലെ വായ് കഴുകുക. തീർച്ചയായും അത്ഭുതകരമായ ആ മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കും.

English Summary: Vodka Has Additional Benefits For Hair, Face And Odor-free breath

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds