താരൻ മുതൽ തല പേൻ വരെയുള്ള മിക്കവാറും എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്ന മികച്ച പ്രകൃതിദത്ത വസ്തുക്കളിൽ ഒന്നാണ് വേപ്പ്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. വേപ്പ് ഹെയർ പായ്ക്ക്, വേപ്പ് എണ്ണ, വേപ്പില കൊണ്ട് മുടി കഴുകൽ, വേപ്പിൻ്റെ ഹെയർ സെറം എന്നിങ്ങനെയാക്കി ഉപയോക്കാവുന്നതാണ്.
ഇത് മുടിയുടെ മാത്രമല്ല ചർമ്മത്തിൻ്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
വേപ്പ് മുടിയ്ക്ക് നൽകുന്ന ഗുണങ്ങൾ:
വേപ്പിന് ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ, ഇത് തലയോട്ടിയിലെ പ്രശ്നങ്ങൾക്ക് വളരെ ഫലപ്രദമായി സഹായിക്കുന്നു. താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ എന്നിവയ്ക്കുള്ള മികച്ച വീട്ടുവൈദ്യങ്ങളിലൊന്നാണ് വേപ്പ് സെറം.
തലയോട്ടിയിലെ വീക്കം മൂലവും മുടി കൊഴിച്ചിൽ ഉണ്ടാകാം, വേപ്പ് ഇതിന് വളരെ ഫലപ്രദമാണ്, തലയോട്ടിയിലെ വീക്കം കുറയ്ക്കാൻ വേപ്പ് ഹെയർ പായ്ക്കുകൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
വേപ്പെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും പുതിയ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
പേൻ ശല്യം ഉള്ളവർക്ക് വേപ്പെണ്ണയേക്കാൾ മികച്ച വീട്ടുവൈദ്യമില്ല.
വേപ്പെണ്ണ ഉപയോഗിച്ച് പതിവായി മസാജ് ചെയ്യുന്നത് തലയോട്ടിയുടെ അവസ്ഥയെ സഹായിക്കുകയും മുടി വരൾച്ചയെ തടയുകയും മുടി സിൽക്കും മൃദുവാക്കുകയും ചെയ്യുന്നു.
മുടിക്ക് വേപ്പ് എങ്ങനെയൊക്കെ ഉപയോഗിക്കാം?
കേശസംരക്ഷണത്തിന് വേപ്പ് പല വിധത്തിൽ ഉപയോഗിക്കാം, എന്നിരുന്നാലും താഴെ കൊടുത്തിരിക്കുന്ന നാല് വിധത്തിലാണ് സാധാരണയായി ഉപയോഗിക്കുന്നത്. വേപ്പില നിങ്ങൾക്ക് ലഭ്യമല്ലെങ്കിൽ വേപ്പിൻ പൊടി വിപണികളിൽ ലഭ്യമാണ് ഇതും ഉപയോഗിക്കാവുന്നതാണ്, പക്ഷെ എന്നിരുന്നാലും വേപ്പിലയേക്കാൾ മികച്ചതാകില്ല മറ്റൊന്നും...
1. വേപ്പ് ഹെയർ പാക്ക്
വേപ്പ് ഹെയർ പാക്ക് ഉണ്ടാക്കാൻ ആദ്യം അരി വെള്ളം ഉണ്ടാക്കണം. ഇതിനായി അരി പാകം ചെയ്യുമ്പോൾ കുറച്ച് വെള്ളം അരിച്ചെടുക്കുക.
ഇനി ഒരു പാത്രത്തിൽ ഒരു ടേബിൾസ്പൂൺ വേപ്പിൻ പൊടി എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ഭൃംഗരാജ് പൊടി ചേർക്കുക. 2 ടീസ്പൂൺ വെർജിൻ വെളിച്ചെണ്ണയും ചേർക്കുക. തയ്യാറാക്കിയ അരി വെള്ളം ആവശ്യത്തിന് ചേർക്കുക. നന്നായി ഇളക്കുക.
ഉപയോഗിക്കുന്നതിന്, ഈ പായ്ക്ക് തലയോട്ടിയിലും മുടിയിലും പുരട്ടുക, 10 മുതൽ 15 മിനിറ്റ് വരെ കാത്തിരിക്കുക, തുടർന്ന് പതിവുപോലെ നിങ്ങളുടെ മുടി കഴുകി കണ്ടീഷൻ ചെയ്യുക. ഈ ഹെയർ പാക്ക് തലയോട്ടിയിലെ വീക്കം കുറയ്ക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും താരനെ വളരെ ഫലപ്രദമായി ചികിത്സിക്കുകയും ചെയ്യുന്നു.
2. വേപ്പ് ഹെയർ സെറം
വേപ്പിൻ്റെ സെറത്തിന് വേണ്ടി, ഒരു പിടി പുതിയ വേപ്പിലകൾ ശേഖരിച്ച് അല്പം വെള്ളം ചേർത്ത് അരക്കുക, ഇത് അരിച്ചെടുക്കണം. വേപ്പിൻ ജ്യൂസിലേക്ക്, ഒരു ടേബിൾ സ്പൂൺ കറ്റാർ വാഴ ജെല്ലും ഏതാനും തുള്ളി ടീ ട്രീ അവശ്യ എണ്ണയും ചേർത്ത് നന്നായി ഇളക്കുക.
എങ്ങനെ ഉപയോഗിക്കാം: മുടി കഴുകുന്നതിന് ഒരു മണിക്കൂർ മുമ്പ് സെറം എടുത്ത് തലയോട്ടിയിലും മുടിയിലും പുരട്ടുക. ഒരു മണിക്കൂറിന് ശേഷം, നിങ്ങൾക്ക് പതിവുപോലെ മുടി കഴുകാം.
3. വേപ്പ് മുടി കഴുകുക:
വേപ്പിൻ്റെ ഇലയും വെള്ളവും നന്നായി തിളപ്പിക്കുക, വെള്ളത്തിൻ്റെ നിറം മാറി വരുന്നത് കാണാൻ സാധിക്കും. ശേഷം വെള്ളത്തിൽ നിന്നും ഇവകൾ മാറ്റി വെള്ളം പൂർണ്ണമായും തണുത്ത ശേഷം, നാരങ്ങ നീര് ചേർത്ത് എല്ലാം നന്നായി ഇളക്കുക. ഇത് കുളിക്കുമ്പോൾ ഉപയോഗിക്കാം. വേപ്പില തലയോട്ടിയിലെ ചൊറിച്ചിൽ മാറ്റുകയും നാരങ്ങാനീര് മുടിക്ക് നല്ല തിളക്കം നൽകുകയും ചെയ്യുന്നു. മുടി ഷാംപൂ ചെയ്തതിന് ശേഷം കഴുകുന്നതാണ് നല്ലത്.
Share your comments