എപ്സം ഉപ്പ് സാധാരണയായി ബാത്ത് ലവണങ്ങളിൽ ഉപയോഗിക്കുന്ന വസ്തുവാണ്, എന്നാൽ ഇതിന് മറ്റ് ഉപയോഗങ്ങളും ഉണ്ട്. മലബന്ധം, കാലുകളുടെ വേദനയും വരൾച്ചയും ഇല്ലാതാക്കുന്നു, എക്സിമ, സോറിയാസിസ് എന്നിവ ഭേതമാക്കുന്നതിനും ചൊറിച്ചിലും വേദനയും കുറയ്ക്കുന്നതിനും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിനും പേശിവേദന കുറയ്ക്കുന്നതിനും ഉപയോഗിക്കുന്നു. മാത്രമല്ല ഇത് ചർമ്മത്തെ മൃദുവാക്കുന്നതിനും സഹായിക്കുന്നു.
എന്താണ് എപ്സം ഉപ്പ്?
മഗ്നീഷ്യം, സൾഫർ, ഓക്സിജൻ എന്നിവ അടങ്ങിയ ഒരു രാസ സംയുക്തമാണ് മഗ്നീഷ്യം സൾഫേറ്റ് എന്ന രാസനാമമുള്ള എപ്സം ഉപ്പ്. മഗ്നീഷ്യം കാർബണേറ്റിനെ സൾഫ്യൂറിക് ആസിഡിലേക്ക് ലയിപ്പിച്ചാണ് എപ്സം ഉപ്പ് വാണിജ്യപരമായി നിർമ്മിക്കുന്നത്.
ഇത് ഉപ്പ് എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും ഇത് ഉപ്പിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്, ഇത് കയ്പുള്ളതിനാൽ ഇത് ഒരിക്കലും പാചകത്തിൽ ഉപയോഗിക്കുന്നില്ല. മലബന്ധം ചികിത്സിക്കുന്നതിനുള്ള മരുന്നായി ഇത് ആന്തരികമായി കഴിക്കുന്നുണ്ടെങ്കിലും, നിർദ്ദേശിച്ച അളവിൽ മാത്രമേ ആന്തരിക ഉപഭോഗം ചെയ്യാവൂ.
എപ്സം ഉപ്പ് മഗ്നീഷ്യം നൽകുന്നുണ്ടോ?
നിങ്ങൾക്ക് മഗ്നീഷ്യം കുറവാണെങ്കിൽ എപ്സം സാൾട്ട് ബാത്ത് എടുക്കുന്നത് സാധാരണ ഉപദേശമാണ്. എപ്സം ഉപ്പ് വെള്ളത്തിൽ ലയിക്കുമ്പോൾ, അത് മഗ്നീഷ്യം, സൾഫേറ്റ് അയോണുകൾ പുറത്തുവിടുന്നു എന്ന് പഠനങ്ങൾ പറയുന്നുണ്ട്.
എപ്സം സാൾട്ടിൻ്റെ 5 മികച്ച ആരോഗ്യ ഗുണങ്ങൾ
1. സമ്മർദ്ദം കുറയ്ക്കുന്നു
എപ്സം സാൾട്ട് ബത്ത് ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്, മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കുന്നതിന് ഇത് സഹായിക്കുന്നു. മതിയായ അളവിലുള്ള മഗ്നീഷ്യം നമ്മുടെ മസ്തിഷ്കത്തെ ന്യൂറോ ട്രാൻസ്മിറ്ററുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു, ഇത് സമാധാനപരമായ ഉറക്കം ലഭിക്കാനും സമ്മർദ്ദത്തെ നേരിടാനും സഹായിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും രീതിയിലുള്ള സമ്മർദ്ദം ഉണ്ടെങ്കിൽ എപ്സം സാൾട്ടിട്ട് കുളിക്കാം...
2. മലബന്ധത്തിന്
മലബന്ധം ചികിത്സിക്കുന്നതിനായി എപ്സം ഉപ്പ് വാമൊഴിയായി എടുക്കുന്നു, ഇത് വളരെ ജനപ്രിയമായ ഒരു വീട്ടുവൈദ്യമാണ്. ഇത് ഫലപ്രദമാണ്, കാരണം മഗ്നീഷ്യം മലവിസർജ്ജനം ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും ഇത് കഴിക്കുമ്പോൾ ആരോഗ്യവിദഗ്ദനെ സമീപിക്കുന്നതാണ് നല്ലത്. എപ്സം ഉപ്പ് ഒരിക്കലും അമിതമായി കഴിക്കരുത്. നിങ്ങൾക്ക് എപ്സം ഉപ്പ് ബാത്ത് പരീക്ഷിക്കാവുന്നതാണ്, അതിൽ മഗ്നീഷ്യം ചർമ്മത്തിലൂടെ ആഗിരണം ചെയ്യപ്പെടുന്നു, ഇത് കുടലിലേക്ക് വെള്ളം വലിച്ചെടുക്കാൻ സഹായിക്കുന്നു, അങ്ങനെ ഇത് മലവിസർജ്ജനം സുഗമമാക്കാൻ സഹായിക്കുന്നു.
3. വേദനയും വീക്കവും കുറയ്ക്കുന്നു
നിങ്ങളുടെ കാലുകൾക്കോ കാൽമുട്ടുകൾക്കോ വേദനയോ നിങ്ങൾ സന്ധിവാതമോ മറ്റ് വേദനാജനകമായ അവസ്ഥകളോ ഉള്ളവരാണെങ്കിൽ എപ്സം സാൾട്ട് ഇട്ട വെള്ളത്തിൽ മുക്കി വെക്കുന്നത് വേദന കുറയ്ക്കുന്നതിന് സഹായിക്കുന്നു,
4. നല്ല ഉറക്കം പ്രോത്സാഹിപ്പിക്കുന്നു
നല്ല ഉറക്കത്തിന് നമ്മുടെ ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അളവ് വളരെ അത്യാവശ്യമാണ്. നിങ്ങൾക്ക് മഗ്നീഷ്യം കുറവാണെങ്കിൽ, നിങ്ങൾക്ക് രാത്രിയിൽ നല്ല ഉറക്കം ലഭിക്കില്ല, മാത്രമല്ല ദിവസം മുഴുവൻ നിങ്ങൾക്ക് അലസത അനുഭവപ്പെടുകയും ചെയ്യും. ഉറങ്ങാൻ പോകുന്നതിനു മുമ്പ് എപ്സം ഉപ്പിട്ട് കുളിക്കാൻ ശ്രമിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: പാലുൽപാദനം കൂട്ടാൻ പശുക്കളുടെ ആഹാരരീതി പരിശോധിക്കും: ക്ഷീരവികസന മന്ത്രി
Share your comments