കീശ നിറഞ്ഞിരിക്കുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. ഡിജിറ്റൽ യുഗത്തിലായാലും പേഴ്സിനെ അങ്ങനെ ഒഴിച്ചുകൂടാനാവില്ല. കാരണം, ക്രെഡിറ്റ് കാർഡും ഐഡി കാർഡും സൂക്ഷിക്കാൻ പ്രഴ്സ് അനിവാര്യമാണ്. മനുഷ്യനൊപ്പം സന്തസഹചാരിയായ പേഴ്സിലെന്തൊക്കെ വയ്ക്കണമെന്നതിലും ശ്രദ്ധ നൽകണം. കാരണം പേഴ്സിന് നമ്മുടെ ദിനചൈര്യയുമായും സുരക്ഷിത ഭാവിയുമായും ബന്ധമുണ്ടെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
ശകുനത്തിലും നമ്മുടെ ചുറ്റുപാടുകളിലെ കാര്യങ്ങളിലും വിശ്വസിക്കുന്നവരാണ് നിങ്ങളെങ്കിൽ പേഴ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ചും ബോധവാന്മാരായിരിക്കണം.
അതായത്, പേഴ്സിനുള്ളിൽ ചിലത് വച്ചാൽ പെട്ടെന്ന് പണക്കാരാകുമെന്നും ചിലത് നിങ്ങൾക്ക് ധനനഷ്ടത്തിനും മറ്റും കാരണമാകുമെന്നും പറയുന്നു. ഇത്തരത്തിൽ പേഴ്സിൽ വയ്കക്കാവുന്നവയും ഒഴിച്ചുകൂടേണ്ടവയും ഏതൊക്കെയെന്ന് മനസിലാക്കാം.
കൈനീട്ടമായോ പോക്കറ്റ് മണിയായോ മുതിര്‍ന്നവര്‍ നല്‍കിയ പണം, ഒരു വെള്ളി നാണയം, ലക്ഷ്മിദേവിയുടെ ചിത്രം എന്നിവ പേഴ്സിൽ കരുതുന്നത് ഉത്തമമാണെന്ന് പറയുന്നു. ലക്ഷ്മീദേവിയെ പൂജിച്ച 21 അരി മണികള്‍ പേഴ്സിൽ വച്ചാൽ അമിത ചെലവ് ഉണ്ടാകില്ല.
കുടുംബചിത്രം, ചോക്ലേറ്റ്, ഗുളികയുടെയും മരുന്നിന്റെയും കുറിപ്പടികളും, മറ്റ് ബില്ലുകളും പേഴ്സിലുണ്ടെങ്കിൽ ഇപ്പോൾ തന്നെ എടുത്തുമാറ്റേണ്ടതാണ്.
പേഴ്സിൽ കുടുംബചിത്രം വയ്ക്കരുതെന്ന് നിർദേശിക്കുന്നതിന് കാരണം നമ്മുടെ കുടുംബത്തെ പണവുമായി ബന്ധിപ്പിക്കരുത് എന്നതിനാലാണ്. അതിനാൽ പണത്തിനൊപ്പം കുടുംബചിത്ര വയ്ക്കരുതെന്ന് വാസ്തുശാസ്ത്രം വ്യക്തമാക്കുന്നു. കൂടാതെ, മൗത്ത് ഫ്രഷ്‌നര്‍ പോലുള്ളവയും പേഴ്സിൽ സൂക്ഷിക്കരുത്.
കൂടാതെ, മരിച്ച ബന്ധുക്കളുടെ ഫോട്ടോകളും ഒരിക്കലും പേഴ്സില്‍ സൂക്ഷിക്കരുത്. വാസ്തു ശാസ്ത്ര പ്രകാരം ഇത് അശുഭമാണെന്ന് പറയുന്നു. ഇത് സാമ്പത്തിക കാര്യങ്ങളിൽ നിങ്ങളെ മോശമായി ബാധിച്ചേക്കാം.
കൂടാതെ, താക്കോൽ കീശയിൽ വയ്ക്കുന്നതും ശുഭമല്ല. താക്കോല്‍ പേഴ്സില്‍ സൂക്ഷിക്കുന്നത് ജീവിതത്തില്‍ നിഷേധാത്മകത വരുത്തുമെന്നാണ് പറയുന്നത്. സാമ്പത്തിക നേട്ടങ്ങളെ ഇത് പ്രതികൂലമായി സ്വാധീനിക്കും.
ലക്ഷ്മി ദേവിയുടെ ഫോട്ടോ പേഴ്സിൽ കരുതാമെന്ന് പറയുമ്പോഴും മറ്റ് ദൈവങ്ങളുടെ ഫോട്ടോ പേഴ്സില്‍ സൂക്ഷിക്കുന്നത് നല്ലതല്ലെന്ന് പറയുന്നു. ഇത് കടത്തിന്റെ ഭാരം വഹിക്കുമെന്നാണ് വാസ്തു ശാസ്ത്രം വ്യക്തമാക്കുന്നത്.
അതുപോലെ സാമ്പത്തികമായി മുന്നേറ്റങ്ങളുണ്ടാകാൻ പേഴ്സിൽ ശ്രദ്ധിക്കണം. പേഴ്സുകളുടെ നിറമെന്തായിരിക്കണമെന്നും വാസ്തുശാസ്ത്രം ചില നിർദേശങ്ങൾ വയ്ക്കുന്നു. അതായത്, കറുപ്പ്, പിങ്ക്, ചുവപ്പ്, മഞ്ഞ, പച്ച, ഗോൾഡൻ നിറത്തിലുള്ള പേഴ്സുകൾ പണം സമാഹരിക്കുന്നതിന് കൂടുതൽ യോജിച്ചതാണെന്ന് പറയുന്നു.
സ്ത്രീകളുടെ ഐശ്വര്യത്തിന്റെ നിറമാണ് പിങ്കെന്ന് വിശ്വസിക്കുന്നു. കൂടാതെ, ജീവനേയും വളർച്ചയേയും സൂചിപ്പിക്കുന്ന നിറമാണ് പച്ച. സാമ്പത്തികമായി മുന്നേറുന്നതിനും ജീവിതത്തിൽ പുരോഗതിയും വിജയവുമുണ്ടാകാനും കറുപ്പ് സഹായകരമാണ്. അറിഞ്ഞും അറിയാതെയും നിരവധി പേർ കറുപ്പ് നിറത്തിലുള്ള വാലറ്റുകൾ ഉപയോഗിക്കാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പാത്രത്തിലെ കരി മാറാൻ എന്തിന് ബലം പിടിയ്ക്കണം! എളുപ്പവഴികൾ അടുക്കളയിൽ തന്നെയുണ്ട്
അഭിവൃദ്ധിയുണ്ടാവാൻ മഞ്ഞ നിറവും ഗോൾഡൻ നിറവും നല്ലതാണ്. വിജയത്തിന്റെയും പ്രശസ്തിയുടേയും നിറമായി ചുവപ്പിനെ കണക്കാക്കുന്നു. സ്ത്രീകൾ ചുവന്ന പേഴ്സ് ഉപയോഗിക്കുകയാണെങ്കിൽ, പണം വന്നു ചേരുമെന്നും ചെലവ് കുറവാക്കി സമ്പാദ്യം കൂട്ടാമെന്നും വിശ്വാസം പറയുന്നു.
Share your comments