ശക്തവും ആരോഗ്യകരവും താരൻ ഇല്ലാത്തതുമായ മുടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത്കൊണ്ട് തന്നെ മുടിയുടെ ആരോഗ്യം നേടുന്നതിനും നിലനിർത്തുന്നതിനും ഒരാൾ അവരുടെ മുടി നന്നായി പരിപാലിക്കേണ്ടതുണ്ട്. മുടി വളരാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം.
ആരോഗ്യമുള്ളതും നീളമുള്ളതും താരൻ ഇല്ലാത്തതുമായ മുടി വളരാൻ നിങ്ങളെ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇതാ...
മുട്ടയും ചെറുപയറും
മുട്ടകൾ: മുട്ടയിൽ ബയോട്ടിൻ എന്ന വിറ്റാമിൻ അടങ്ങിയിട്ടുണ്ട്, ഇതിന്റെ അഭാവം മുടികൊഴിച്ചിലിനും മുടിയുടെ ഗുണനിലവാരം കുറയുന്നതിനും കാരണമാകുന്നു. അങ്ങനെ, മുട്ട കഴിക്കുന്നത് ആരോഗ്യമുള്ള മുടിയുടെ വളർച്ചയെ മെച്ചപ്പെടുത്താനും മുടിയെ മനോഹരമാക്കാനും സഹായിക്കും.
ചെറുപയർ: താരനെതിരെ പോരാടുന്നതിന് നിർണായകമായ, പ്രധാനമായും വിറ്റാമിൻ ബി 6, സിങ്ക് എന്നിവ അടങ്ങിയിട്ടുള്ള ചെറുപയർ അവശ്യ പോഷകങ്ങളാൽ നിറഞ്ഞതാണ്.
ഇഞ്ചിയും വെളുത്തുള്ളിയും
ഇഞ്ചി: ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന ഇഞ്ചി നിങ്ങളുടെ തലയോട്ടിയിലെ പ്രകോപനങ്ങളെ ചെറുക്കാൻ സഹായിക്കും. കൂടാതെ, ദഹനത്തിനും രോഗപ്രതിരോധത്തിനും ഇഞ്ചി നല്ലതാണ്.
വെളുത്തുള്ളി: പ്രകൃതിദത്തമായ ആൻറി ഫംഗൽ സംയുക്തമായ അല്ലിസിൻ വെളുത്തുള്ളിയിൽ ധാരാളമുണ്ട്, വെളുത്തുള്ളി ഒരു അത്ഭുതകരമായ താരൻ ചികിത്സാ ഭക്ഷണമായി പ്രവർത്തിക്കുന്നു. പാചകം ചെയ്യുമ്പോൾ വെളുത്തുള്ളി ഭക്ഷണത്തിൽ ചേർക്കാം അല്ലെങ്കിൽ തലയോട്ടിയിൽ പുരട്ടുന്നതിന് വേണ്ടി പേസ്റ്റ് തയ്യാറാക്കാം.
ഓട്‌സ്, മധുരക്കിഴങ്ങ്
ഓട്‌സ്: ഇരുമ്പ്, നാരുകൾ, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകൾ, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ഓട്‌സ് മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. മുടി വളർച്ച, ശക്തി, കനം എന്നിവ മെച്ചപ്പെടുത്താൻ ഇത് അറിയപ്പെടുന്നു.
മധുരക്കിഴങ്ങ്: മുടിയുടെ ആരോഗ്യം വർധിപ്പിക്കാൻ മധുരക്കിഴങ്ങിലെ ബീറ്റാ കരോട്ടിൻ ഉത്തമമാണ്. ഇത് നിങ്ങളുടെ മുടി വരൾച്ചയിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു.
ആപ്പിളും വാഴപ്പഴവും
ആപ്പിൾ: താരൻ എന്ന അപകടത്തിൽ നിന്ന് അകന്നുനിൽക്കാൻ സഹായിക്കുന്ന ഒന്നാണ് ആപ്പിൾ. നിങ്ങളുടെ തലമുടിയുടെ ആരോഗ്യം നിലനിർത്താൻ ആപ്പിൾ കഴിക്കുന്നത് നല്ലതാണ്, അല്ലെങ്കിൽ സലാഡുകളിൽ ചേർക്കുക, അല്ലെങ്കിൽ അൽപം ആപ്പിൾ ജ്യൂസ് തലയിൽ പുരട്ടുക.
വാഴപ്പഴം: വിറ്റാമിൻ ബി 6, എ, സി, ഇ, സിങ്ക്, പൊട്ടാസ്യം, ഇരുമ്പ്, അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞ വാഴപ്പഴം താരനെതിരെ പോരാടാനും മുടിയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിച്ചാലും പിന്നേയും തലമുടി കൊഴിയുന്നതിന് പല കാരണങ്ങൾ ഉണ്ട്. മുടിയെ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. അല്ലെങ്കിൽ ഹോർമോൺ വ്യത്യാസം മൂലവും ഇങ്ങനെ സംഭവിക്കാം. പരിധിയിലപ്പുറവും മുടി കൊഴിച്ചിൽ ഉണ്ടെങ്കിൽ അത് പല വിധത്തിലുള്ള രോഗങ്ങളുടെ തുടക്കമാകാം, അത് കൊണ്ട് തന്നെ നിങ്ങൾ തീർച്ചയായും ഡോക്ടറിനെ കാണാൻ ശ്രമിക്കുക. കൃത്യമായ കാരണങ്ങൾ കണ്ടെത്തുക.
ബന്ധപ്പെട്ട വാർത്തകൾ: ഓട്സ് പാൽ: ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ? എങ്ങനെ ഉണ്ടാക്കാം
Share your comments