മുടി നന്നായി വളരുന്നതിന് വേണ്ടി പണ്ച് അമ്മൂമ്മമാരും അമ്മമാരും വിവിധതരത്തിലുള്ള ഔഷധ എണ്ണകൾ വീട്ടിൽ ആക്കുമായിരുന്നു അല്ലെ? ഇത് മുടി നന്നായി വളരുന്നതിനും കട്ടി വെക്കുന്നതിനും, കറുപ്പ് ആകുന്നതിനും ഒക്കെ സഹായിക്കുന്നു. മാത്രമല്ല ഇത് മുടി കൊഴിയാതിരിക്കാനും സഹായിക്കുന്നു.
അത്തരത്തിൽ ഒരു എണ്ണയാണ് കറിവേപ്പില എണ്ണ, ഇത് മുടി നന്നായി വളരുന്നതിന് സഹായിക്കുന്നു. തലയോട്ടിയെ തണുപ്പിക്കുന്നതിനും താരനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
എങ്ങനെ കറിവേപ്പില എണ്ണ ഉണ്ടാക്കാം?
കറിവേപ്പില ഹെയർ ഓയിൽ ചേരുവകൾ:
എണ്ണ ഉണ്ടാക്കുന്നതിനായി എപ്പോഴും ശുദ്ധീകരിക്കാത്ത ശുദ്ധമായ വെളിച്ചെണ്ണയാണ് ഉപയോഗിക്കേണ്ടത്. ഇത് ഫലത്തെ ഇരട്ടിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇപ്പോൾ എല്ലായിടത്തും സുലഭമായി ലഭിക്കുന്ന വെർജിൻ വെളിച്ചെണ്ണയും നിങ്ങൾക്ക് ഉപയോഗിക്കാം. കീടനാശിനി തളിക്കാത്ത പുതുതായി പറിച്ചെടുത്ത കറിവേപ്പില വേണം എണ്ണയ്ക്കായി ഉപയോഗിക്കേണ്ടത്. കറിവേപ്പില നന്നായി വൃത്തിയാക്കി തണലിൽ ഉണക്കി ഈർപ്പം നീക്കണം. കറിവേപ്പിലയിൽ വെള്ളത്തിൻ്റെ അംശം ഉണ്ടെങ്കിൽ എണ്ണ പെട്ടെന്ന് മോശമായി പോകുന്നു. ഇളം പച്ചനിറമാണ് കറിവേപ്പിലയുടെ എണ്ണയ്ക്ക്, മാത്രമല്ല നല്ല സുഗന്ധവുമാണ്.
കറിവേപ്പില മുടിയ്ക്ക് നൽകുന്ന എണ്ണയുടെ ഗുണങ്ങൾ:
കറിവേപ്പില എണ്ണ പതിവായി ഉപയോഗിക്കുമ്പോൾ എണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങൾക്ക് മുടി കൊഴിച്ചിൽ ഉണ്ടെങ്കിൽ, ഈ എണ്ണ പതിവായി ഉപയോഗിക്കുന്നത് കൊഴിച്ചിലിനെ തടയുന്നതിന് സഹായിക്കുന്നു.
മുടിയുടെ അകാല നരയെ ചികിത്സിക്കുന്നതിനുള്ള മികച്ച വീട്ടുവൈദ്യങ്ങളിൽ ഒന്നാണിത്. എന്നാൽ ഇത് ആഴ്ച്ചയിൽ 3 വട്ടമെങ്കിലും ഉപയോഗിക്കാൻ ശ്രമിക്കുക.
കീടനാശിനി രഹിത കറിവേപ്പിലയും ശുദ്ധീകരിക്കാത്ത വെളിച്ചെണ്ണയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഹെയർ ഓയിൽ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുമ്പോൾ, ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും പുതിയ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ഇത് മുടി നന്നായി വളരുന്നതിന് സഹായിക്കുന്നു.
നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഏറ്റവും സുരക്ഷിതവും ഉപയോഗപ്രദവുമായ ഹെർബൽ ഹെയർ ഓയിലുകളിൽ ഒന്നാണിത്. ചെറിയ കുട്ടികൾക്കും ഇത് സുരക്ഷിതമായി ഉപയോഗിക്കാമെന്നതാണ് ഏറ്റവും വലിയ ഗുണപ്രദമാണിത്.
കറിവേപ്പില ഹെയർ ഓയിൽ പാചകക്കുറിപ്പ്:
1. ആദ്യം കറിവേപ്പില വെള്ളത്തിലിട്ട് വൃത്തിയാക്കി ഈർപ്പം ഇല്ലാതാകുന്നതുവരെ തണലിൽ ഉണക്കുക.
2. ഒരു പാനിൽ 1 കപ്പ് വെളിച്ചെണ്ണ എടുത്ത് ചൂടാക്കുക എന്നാൽ നന്നായി ചൂടാക്കാതിരിക്കാൻ ശ്രദ്ധിക്കുക.
3. എണ്ണ ചൂടായിക്കഴിഞ്ഞാൽ, എല്ലാ കറിവേപ്പിലയും ഒരേസമയം ചേർക്കുക, ഉടൻ തീ ഓഫ് ചെയ്യുക. കരിഞ്ഞ് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
4. എണ്ണ തണുക്കാൻ അനുവദിക്കുക
4. എണ്ണ പൂർണ്ണമായും തണുത്ത ശേഷം, ഗ്ലാസ് കുപ്പികളിലേക്ക് ഒഴിച്ച് സൂക്ഷിക്കാവുന്നതാണ്.
കുറിപ്പുകൾ:
കറിവേപ്പില മുടിയുടെ എണ്ണ മാസങ്ങളോളം സൂക്ഷിക്കാൻ സാധിക്കുന്നു, പക്ഷേ ഇലകൾ പൂർണ്ണമായും എണ്ണയിൽ മുങ്ങിക്കിടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
ശുദ്ധീകരിക്കാത്ത വെളിച്ചെണ്ണ മാത്രം ഉപയോഗിച്ച് എണ്ണ ഉണ്ടാക്കുക.
മികച്ച ഫലങ്ങൾക്കായി പുതിയ കറിവേപ്പില ഉപയോഗിക്കുന്നത് ഉറപ്പാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ചെറിയ പൊള്ളലിന് വീട്ടിൽ തന്നെയുണ്ട് പരിഹാരം
Share your comments