കൂടുതൽ വിളവ് ലഭ്യമാക്കുവാൻ കർഷകർ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ജീവാണുവളങ്ങൾ. സുഡോമോണസ്, മൈക്കോറൈസ, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
ജീവാണുവളങ്ങളുടെ ഫലപ്രദമായ ഉപയോഗത്തെ സ്വാധീനിക്കുന്ന കാര്യങ്ങൾ
1. ഓരോ വിളയ്ക്കും ശുപാർശ ചെയ്തിട്ടുള്ള ആവശ്യമായ അളവ് ജൈവവളം ജീവാണുവളത്തോടൊപ്പം പ്രയോഗിക്കണം. ചെടികളുടെ വളർച്ചയ്ക്കും സൂക്ഷ്മാണു വളങ്ങൾ മണ്ണിൽ പ്രവർത്തിക്കുന്നതിനും ഇത് അത്യാവശ്യമാണ്.
Biofertilizers are widely used by farmers today to get higher yields. This category includes Pseudomonas, Mycorrhiza, Trichoderma, and Verticillium.
2. പി എച്ച് 6 ലും കുറവാണെങ്കിൽ കുമ്മായം ചേർക്കേണ്ടത് അനിവാര്യമാണ്. സാമാന്യം പുളിരസമുള്ള മണ്ണിൽ ജീവാണുവളം പ്രയോഗത്തിന് മുൻപായി ഹെക്ടറിൽ 250 കിലോഗ്രാം എന്ന തോതിൽ കുമ്മായം ചേർക്കണം.
3. ജീവാണുവളങ്ങൾ ചെടിക്ക് ആവശ്യമുള്ള നൈട്രജന്റെ ഒരുഭാഗം മാത്രമേ ലഭ്യമാക്കൂ എന്നതുകൊണ്ട് കുറഞ്ഞ അളവിൽ ഫോസ്ഫറസും, നൈട്രജനും, പൊട്ടാസ്യവും ചെടികൾക്ക് നൽകണം. ജീവാണു വളപ്രയോഗവും രാസവളപ്രയോഗം തമ്മിൽ ഒരാഴ്ച ഇടവേള നൽകണം.
ബന്ധപ്പെട്ട വാർത്തകൾ: ഈ വളമാണ്ചെടികൾ തഴച്ചുവളരാൻ കാരണം.VAM (Vesicular-arbuscular mycorrhiza )എന്ന ജീവാണുവളം
4. സൂക്ഷ്മാണുക്കൾ മണ്ണിൽ നിലനിൽക്കുന്നതിന് ജീവാണുവളം ചേർത്ത് വിളകൾക്ക് വേനൽക്കാലത്ത് പ്രധാനമാണ്.
5. വിപണിയിൽ ലഭിക്കുന്ന ജീവാണുവളങ്ങൾ പാക്കറ്റിൽ രേഖപ്പെടുത്തിയ തീയതിക്ക് മുൻപ് ഉപയോഗിക്കണം.
6. ഹെക്ടറിന് 25 കിലോഗ്രാം എന്ന തോതിൽ സൂപ്പർഫാസ്റ്റ് നീല ഹരിത പായൽ പ്രയോഗിച്ചു 10 ദിവസത്തിനുശേഷം മേൽവളമായി ചേർത്ത് കൊടുക്കുന്നത് ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തും.
ബന്ധപ്പെട്ട വാർത്തകൾ: ജീവാണുവളങ്ങൾ വിത്തിൽ പുരട്ടിയും മണ്ണിൽ നേരിട്ട് ചേർത്തും ഉപയോഗിക്കുന്ന രീതി ഇങ്ങനെയാണ്
7. ഏകദേശം 6.5ph ഉള്ളതും സാമാന്യം പുളിരസമുള്ള മണ്ണിൽ വിത്ത് വിതയ്ക്കുന്നതിനു മുൻപ് കുമ്മായം കൊണ്ട് പൊതിയുന്നതിലൂടെ റൈസോബിയം, ബ്രാഡി റൈസോബിയം എന്നിവയുടെ കാര്യക്ഷമത കൂട്ടാൻ സാധിക്കും.
8. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന അസോളയിലെ പോഷകാംശം ചെടിക്ക് ലഭിക്കണമെങ്കിൽ മണ്ണിൽ ചേർന്ന് ലഭിക്കണം എന്നതുകൊണ്ട് ഞാറ് പറിച്ചു നടുന്നതിന് മുൻപ് അസോള മണ്ണിൽ ഉഴുത് ചേർത്തിരിക്കണം.
9. ഫോസ്ഫറസ് കുറവായ മണ്ണിൽ അസോളയുടെ നല്ല വളർച്ച ഉറപ്പാക്കാൻ നാലു ദിവസത്തിലൊരിക്കൽ ഹെക്ടറിന് ഒരു കിലോഗ്രാം എന്ന തോതിൽ ഫോസ്‌ഫേറ്റ് ഇട്ടു കൊടുക്കണം.
10. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് നിശ്ചയിച്ചിട്ടുള്ള ഗുണമേന്മ മാനദണ്ഡങ്ങൾ അനുസരിച്ച് നിർമ്മിച്ച ജീവാണുവളങ്ങൾ മാത്രമേ കൃഷിയിടത്തിൽ പ്രയോഗിക്കാവൂ.
ബന്ധപ്പെട്ട വാർത്തകൾ: ഗുണമേന്മയുള്ള ജീവാണു വളങ്ങൾ മണ്ണിനെ ഫലഭൂയിഷ്ടം ആകുന്നു..
Share your comments